Story Dated: Wednesday, March 11, 2015 07:28
ആലപ്പുഴ: കായംകുളം നഗരസഭയില്‍ നിന്ന് വിരമിച്ച ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ കുടിശികയും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യാത്തതില്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്റെ രൂക്ഷ വിമര്‍ശനം. പെരുങ്ങാല സ്വദേശി തോമസ് ഡിസില്‍വ നല്‍കിയ പരാതിയിന്മേലാണ് നടപടി. കമ്മിഷന്‍ കായംകുളം നഗരസഭയില്‍ നിന്ന് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 2005-ലെ പെന്‍ഷന്‍ പരിഷ്‌കരണ കുടിശികവരെ നല്‍കാനുണ്ടെന്ന് നഗരസഭ കമ്മീഷന്‍ സിറ്റിങ്ങില്‍ സമ്മതിച്ചു.
നഗരസഭയുടെ െദെനംദിന ആവശ്യങ്ങള്‍ പോലും നടത്താന്‍ ധനസ്‌ഥിതി തടസമാകുന്നതായും നഗരസഭാ അധികൃതര്‍ പറഞ്ഞു. 2009 ജൂെലെ ഒന്നു മുതല്‍ പ്രാബല്യം നല്‍കിയ കണ്ടിന്റ്‌ജന്റ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവ് 2013 മേയ് 31-നാണ് ലഭിച്ചതെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു. നഗരസഭാ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് കുടിശിക വിതരണം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.
വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നത് ക്രൂരതയാണെന്ന് കമ്മിഷനംഗം ആര്‍. നടരാജന്‍ പറഞ്ഞു. സര്‍വീസില്‍ ഇരിക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് കാണിക്കുന്ന താല്‍പര്യം വിരമിച്ചവരോടും കാണിക്കണം. നഗരകാര്യ ഡയറക്‌ടറേറ്റില്‍ നിന്നു മൂന്നുകോടിയിലധികം രൂപ ലഭിക്കാനുണ്ടെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് നഗരകാര്യ ഡയറക്‌ടര്‍ക്ക് അയച്ചതായി കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
from kerala news edited
via IFTTT