121

Powered By Blogger

Tuesday, 10 March 2015

എസ്ബിഐ ഓഹരി വില്പന മാര്‍ച്ചിലുണ്ടായേക്കും







എസ്ബിഐ ഓഹരി വില്പന മാര്‍ച്ചിലുണ്ടായേക്കും


മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) യുടെ ഓഹരി വില്പന ഈ മാര്‍ച്ചില്‍ തന്നെ ഉണ്ടാകുമെന്ന് സൂചന. 2.17 കോടി രൂപയുടെ വിപണി മൂല്യമുള്ള പൊതുമേഖലാ ബാങ്കിന്റെ ഓഹരികള്‍ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ രീതിയിലായിരിക്കും വിറ്റഴിക്കുക. എഫ്.പി.ഒ.യ്ക്ക് അനുകൂല സ്ഥിതിയുണ്ടായില്ലെങ്കില്‍ തിരഞ്ഞെടുത്ത നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഓഹരി വില്‍ക്കുന്നതും പരിഗണനയിലുണ്ട്.

ബാങ്കിന്റെ ഓഹരികള്‍ വില്‍ക്കാനുള്ള അനുമതികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കി വരികയാണ്. ഓഹരി വില്പന ഏതു സമയവും പ്രതീക്ഷിക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. വന്‍കിട നിക്ഷേപകരുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.


വിപണിയില്‍ അനുകൂല സാഹചര്യമുണ്ടായാല്‍ ഉടന്‍ എഫ്.പി.ഒ. അവതരിപ്പിക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഓഹരി വില്പനയിലൂടെ ഏകദേശം 15,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 2015-ല്‍ വിപണി അഞ്ച് ശതമാനത്തോളം ഉയര്‍ന്നെങ്കിലും എസ്ബിഐ ഓഹരികളുടെ വിലയില്‍ ഏഴു ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ഇതില്‍ മാറ്റമുണ്ടായാല്‍ ഓഹരി വില്പന ഉടനുണ്ടാകും.


ഓഹരിയൊന്നിന് 290.65 രൂപയിലാണ് തിങ്കളാഴ്ചത്തെ ക്ലോസിങ്. നിലവില്‍ കേന്ദ്ര സര്‍ക്കാറിന് ബാങ്കില്‍ 58.6 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.











from kerala news edited

via IFTTT