12 രൂപയ്ക്ക് ഇന്‍ഷുറന്‍ പരിരക്ഷ: അറിയേണ്ട കാര്യങ്ങള്‍
Posted on: 10 Mar 2015
* അപകടത്തില്‍ ജീവന്‍ നഷ്ടമാകുകയോ, അംഗഭംഗംവരികയോ ചെയ്താല്‍ പോളിസി പ്രകാരമുള്ള തുകലഭിക്കുന്നതാണ് പദ്ധതി.
*ജീവന്‍ നഷ്ടമായാല്‍ രണ്ട് ലക്ഷം രൂപയും അംഗഭംഗത്തിന് ഒരു ലക്ഷം രൂപയുമാണ് പരിരക്ഷ ലഭിക്കുക.
* 18നും 70നും ഇടയില്‍ പ്രായമുളളവര്‍ക്ക് പദ്ധതിയില്‍ ചേരം.
* പ്രതിവര്‍ഷം പ്രീമിയം തുക 12 രൂപ മാത്രം.
പണം അടയ്ക്കല്‍
വരിക്കാരുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ട് പണം കൈമാറാം.
പുതുക്കല്‍
ഇന്‍ഷുറന്‍സ് വരിക്കാര്‍ വര്‍ഷംതോറും പോളിസി പുതുക്കേണ്ടതുണ്ട്. വര്‍ഷംതോറും പുതുക്കുന്നത് ബുദ്ധിമുട്ടുളള പോളിസി ഉടമകള്‍ ബാങ്കിന് നിര്‍ദേശം നല്‍കിയാല്‍ എല്ലാവര്‍ഷവും അവര്‍ പണം കൈമാറിക്കൊള്ളും
പോളിസി വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍
പൊതുമേഖലയിലുള്ള എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി, നാഷ്ണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങിയവ ബാങ്കുകളുമായി ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
ആര്‍ക്കൊക്കെ ചേരാം
ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള വ്യക്തിയാണെങ്കില്‍ ബാങ്കില്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കി പദ്ധതിയില്‍ അംഗമാകാം.
പദ്ധതി തുടങ്ങുന്നത്
ഈവര്‍ഷം ജൂണ്‍ ഒന്നിന് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദഗ്ദ്ധാഭിപ്രായം
ഇതുവരെ ഇന്‍ഷുറന്‍സ് കവറേജില്ലാത്ത മധ്യവര്‍ഗക്കാര്‍ക്ക് യോജിച്ചതാണ് പദ്ധതി. നിലവില്‍ ഇത്രയും തുകയ്ക്കുള്ള കവറേജ് ലഭിക്കുന്നതിന് 100 രൂപയെങ്കിലും ചെലവ് വരും. 50 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കാന്‍ 6,000 രൂപയാണ് പ്രതിമാസം ചെലവ് വരിക.
from kerala news edited
via IFTTT