Story Dated: Wednesday, March 11, 2015 07:28
ആലപ്പുഴ: സംസ്‌ഥാനമൊട്ടാകെ നടപ്പാക്കിയ ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ഇന്നലെ ആലപ്പുഴ ജില്ലയില്‍ ജില്ലാ പോലീസ് മേധാവി കെ.കെ ബാലചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 43 പ്രതികള്‍ കൂടി പിടിയിലായി. മദ്യമയക്കുമരുന്നു കേസുകളില്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേരെയും കൊലപാതകം, വധശ്രമം എന്നീ കേസുകളില്‍പ്പെട്ട നാലുപേരെയും മോഷണം, പിടിച്ചുപറി എന്നീ കേസില്‍പ്പെട്ട ഒരാളെയും വിവിധ കോടതികളില്‍ നിന്ന് അറസ്‌റ്റുവാറന്റുള്ള 36 പേരെയുമാണ് അറസ്‌റ്റ് ചെയ്‌തത്. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന നാലു പേര്‍ക്കെതിേെ നടപടി സ്വീകരിച്ചു. 107 സി.ആര്‍.പി.സി. പ്രകാരം അഞ്ചുപേര്‍ക്കെതിരേ മുന്‍കരുതല്‍ നടപടി സ്വീകരിച്ചു.
from kerala news edited
via IFTTT