Story Dated: Wednesday, March 11, 2015 07:53
കാഞ്ഞിരപ്പള്ളി: അന്ധതയെ തോല്‍പ്പിച്ച് വിജയം വരിക്കാന്‍ മരിയ കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ സ്‌കൂള്‍ ഹാളില്‍ പത്താം ക്‌ളാസ് പരീക്ഷയെഴുതാനെത്തി. കാളകെട്ടി അസീസി ഭവന്‍ അന്തേവാസിയും കല്ലറ മാന്‍വെട്ടം വലിയപറമ്പില്‍ സൈമണ്‍ സാലി ദമ്പതികളുടെ പുത്രിയുമായ മരിയയ്‌ക്ക് കാഴ്‌ചശക്‌തികുറവാണെങ്കിലും ജീവിതത്തില്‍ പരാജയപ്പെടാന്‍ തയ്യാറല്ല. ദൈവത്തില്‍ ആശ്രയിച്ച് വിജയം വരിക്കുവാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മരിയ. കാളകെട്ടി സ്‌കൂളിലെതന്നെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ സഹായത്തോടെയാണ് മരിയ പരീക്ഷ എഴുതുന്നത്.
from kerala news edited
via IFTTT