121

Powered By Blogger

Tuesday, 10 March 2015

പഞ്ചായത്ത്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന്‌











Story Dated: Wednesday, March 11, 2015 03:23


മലപ്പുറം: തൊഴിലുറപ്പ്‌ പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര, സംസ്‌ഥാന സര്‍ക്കാറുകളുടെ നീക്കം ഉപേക്ഷിക്കുക, കാര്‍ഷിക, പരമ്പരാഗത, ക്ഷീര മേഖലകളെ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കൂലി കുടിശ്ശിക ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഈമാസം 23 മുതല്‍ 27 വരെ പഞ്ചായത്ത്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന്‌ എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ പ്രചരണ ജാഥകള്‍ക്ക്‌ 12, 13 തീയതികളില്‍ മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. 12ന്‌ പൊന്നാനി, പെരുമ്പടപ്പ്‌, എടപ്പാള്‍, വളാഞ്ചേരി, തിരൂര്‍ ആലുങ്ങല്‍, നിറമരുതൂര്‍ 13ന്‌ തിരൂരങ്ങാടി, ചേലേമ്പ്ര എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം കോഴിക്കോട്‌ ജില്ലയില്‍ പ്രവേശിക്കും. എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ ഭാരവാഹികളായ അസയിന്‍ കാരാട്ട്‌, കെ ടി എസ്‌ ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT