121

Powered By Blogger

Tuesday, 10 March 2015

മാര്‍ബസേലിയോസ്‌ കോളജില്‍ ടെക്‌ടോപ്പ്‌











Story Dated: Wednesday, March 11, 2015 06:53


തിരുവനന്തപുരം: സംരംഭ മികവ്‌ തെളിയിക്കാന്‍ ടെക്‌ടോപ്പ്‌ -ജൂണ്‍ 25 മുതല്‍ മാര്‍ബസേലിയോസ്‌ എന്‍ജിനിയറിംഗ്‌ കോളജില്‍ അരങ്ങേറും. നവ സാങ്കേതിക വിദ്യയുടെ വളര്‍ച്ച സാമൂഹ്യ പുരോഗതിയ്‌ക്കുവേണ്ടി ഉപയുക്‌തമാക്കുകയാണ്‌ ടെക്‌ടോപ്പിലൂടെ ലക്ഷ്യമിടുന്നത്‌. തൊഴില്‍ തേടാനല്ല തൊഴില്‍ ദാതാക്കളാകാന്‍ യുവ ജനതയെ പ്രാപ്‌തരാക്കാനാണ്‌ ടെക്‌ടോപ്പ്‌ സംഘടിപ്പിച്ചിരിക്കുന്നതെന്ന്‌ ടെക്‌ടോപ്പ്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മാനേജിംഗ്‌ ട്രസ്‌റ്റിയും ഡിഗ്രി കണ്‍ട്രോള്‍സിന്റെ സ്‌ഥാപകനുമായ രാജേഷ്‌. എം. നായര്‍ പറഞ്ഞു.


ടെക്‌ടോപ്പ്‌-2015 മത്സരങ്ങളിലെ മികച്ച പ്ര?ജക്‌ടിനു ഒരു ലക്ഷം രൂപ സമ്മാനം നല്‍കും. രണ്ടാം സ്‌ഥാനത്തിന്‌ 50,000 രൂപ, മൂന്നും സ്‌ഥാനത്തിന്‌ 30,000 രൂപ ലഭിക്കും, കൂടാതെ മികച്ച സാങ്കേതിക പ്രവര്‍ത്തനം, മികച്ച വ്യവസായ പദ്ധതി, മികച്ച വനിത സംരംഭം എന്നിവയ്‌ക്ക് ഇരുപതിനായിരം രൂപ വീതവും പ്രത്യേക അഭിനന്ദന സമ്മാനം നല്‍കുമെന്നും ടെക്‌ടോപ്പ്‌ കോര്‍ഡിനേറ്റര്‍ മൂസ. സി. കാന്‍ഡി പറഞ്ഞു.


ടെക്‌ടോപ്പ്‌ പത്താം വാര്‍ഷികം ആഘോഷിക്കുന്നിന്റെ ഭാഗമായി എട്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക്‌ നാഷണല്‍ ജൂനിയര്‍ ഇന്നോവേഷന്‍ കോണ്‍ടെസ്‌റ്റ് എന്ന പേരില്‍ ഇന്നോവേഷന്‍ ചാലഞ്ചും സംഘടിപ്പിക്കും. ടെക്‌ടോപ്പ്‌ നടക്കുന്ന ജൂണ്‍ 25 - 26 തീയതികളില്‍ അവരുടെ നൂതന ശാസ്‌ത്രസാങ്കേതിക പ്ര?ജക്‌ടുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരമൊരുക്കും


ഇതിലെ മികച്ച പ്ര?ജക്‌ടിനു ഇരുപത്തിയയ്യായിരം രൂപയും രണ്ടും മൂന്നും സ്‌ഥാനം നേടുന്നവര്‍ക്ക്‌ 15,000 രൂപ, 10,000 രൂപ എന്നിങ്ങനെ സമ്മാനമായി ലഭിക്കും. മത്സരങ്ങള്‍ക്കുവേണ്ടിയുള്ള പൂരിപ്പിച്ച ആപ്ലിക്കേഷന്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 17, 2015 ആണ്‌. ആപ്ലിക്കേഷന്‍ ഫോറം വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.










from kerala news edited

via IFTTT

Related Posts:

  • മാനവികമൂല്യങ്ങള്‍ക്കായി മലയാളിയുടെ കാല്‍നടയാത്ര മാനവികമൂല്യങ്ങള്‍ക്കായി മലയാളിയുടെ കാല്‍നടയാത്രPosted on: 28 Feb 2015 ഭാരതപര്യടനം ചെന്നൈയിലെത്തിചെന്നൈ: രാജ്യത്തെ പൊള്ളുന്ന ചൂടും വിറങ്ങലിക്കുന്ന തണുപ്പുമെല്ലാം തിരുവല്ല സ്വദേശി തുളസീകൃഷ്ണനോട് കൂട്ടായിക്കഴിഞ്ഞു. മാനവികമ… Read More
  • നാടകോത്സവത്തില്‍ നാടകോത്സവത്തില്‍Posted on: 28 Feb 2015 ചെന്നൈ : മദ്രാസ് യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ദേശീയ അറബിക്ക് നാടകമത്സരം ശനിയാഴ്ച നടക്കും. ഡോ. എം.ജി.ആര്‍. ജാനകി കോളേജില്‍ രാവിലെ പത്തരയോടെ അരങ്ങേറുന്ന മത്സരത്തില്‍ വിവിധയൂണിവ… Read More
  • അക്മ ഭക്ഷ്യസാധനങ്ങള്‍ വിതരണംചെയ്തു അക്മ ഭക്ഷ്യസാധനങ്ങള്‍ വിതരണംചെയ്തുPosted on: 28 Feb 2015 ദുബായ്: അല്‍ക്കൈല്‍ ഗേറ്റ് മലയാളി അസോസിയേഷന്റെ (അക്മ) ജീവകാരുണ്യ സംരംഭമായ സാന്ത്വനത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണംചെയ്തു.അരിയും സാധനങ്ങളും ഉള്‍പ്പെട… Read More
  • ഇന്ത്യ-യു.എ.ഇ. മത്സരം ഇന്ന്, പ്രവാസികള്‍ക്ക് ധര്‍മസങ്കടം പി.പി. ശശീന്ദ്രന്‍ ഇന്ത്യ-യു.എ.ഇ. മത്സരം ഇന്ന്, പ്രവാസികള്‍ക്ക് ധര്‍മസങ്കടം പി.പി. ശശീന്ദ്രന്‍Posted on: 28 Feb 2015 ദുബായ്: പെര്‍ത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ ശനിയാഴ്ച ഇന്ത്യയും യു.എ.ഇ.യും നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രവാസികള്‍ ധര്‍മസങ്… Read More
  • ഘര്‍വാപസി: പോലീസിന്റെ കണ്ണുവെട്ടിച്ച് 9പേര്‍ മതംമാറി ഘര്‍വാപസി: പോലീസിന്റെ കണ്ണുവെട്ടിച്ച് 9പേര്‍ മതംമാറിPosted on: 28 Feb 2015 ചെന്നൈ: ഘര്‍വാപസി തടയാന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. മതംമാറ്റം തടയാന്‍ ശ്രമിച്ച പോലീസിന്റെ കണ്ണുവെട്ടിച്ച് ശനിയാഴ്ച ഒമ്പതുപേര്‍ … Read More