ഒരു വ്യാഴവട്ടക്കാലത്തെ ഇടവേള പിന്നിട്ട് ദിവ്യ ഉണ്ണി വീണ്ടും മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നു.
അമേരിക്കയിലെ ഹൂസ്റ്റണില്‍നിന്ന് ദിവ്യ കൊച്ചിയിലെത്തി. അഭിനയകാലം ദിവ്യ ഉണ്ണിക്ക് 'ഒരു മറവത്തൂര്‍ കനവു'പോലെയാണ്. വര്‍ണപ്പകിട്ടാര്‍ന്ന ഓര്‍മകള്‍ മനസ്സിന്റെ ചുരം കയറിയെത്തുന്നു. അവിടെ കാരുണ്യവും പ്രണയവര്‍ണങ്ങളും ഫ്രണ്ട്‌സും നിറയുന്നു...
''അമേരിക്കയില്‍ നൂറോളം കുട്ടികള്‍ പഠിക്കുന്ന ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുകയായിരുന്നു ഞാന്‍. അതിന്റെ തിരക്കില്‍ ഇതിനു മുന്‍പ് നിരവധി അവസരങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. എല്ലാ തരത്തിലും എനിക്ക് ഗുണം ചെയ്യുന്ന അവസരം വന്നാല്‍ അമേരിക്കയില്‍നിന്ന് നാട്ടിലെത്തി, വീണ്ടും ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കാന്‍ തയ്യാറാണ് ഞാന്‍.''
സുഹൃത്തായ മഞ്ജുവാര്യര്‍ വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത് ദിവ്യക്ക് ഒരു പ്രചോദനമായിട്ടുണ്ടോ?
ഞങ്ങള്‍ രണ്ടുപേരും തിരിച്ചുവരുന്ന മേഖല വ്യത്യസ്തമാണ്. അമേരിക്കയിലെ ഡാന്‍സ് സ്‌കൂള്‍ എന്റെ മേല്‍നോട്ടത്തില്‍ മാത്രം നടത്തുന്ന സ്ഥാപനമാണ്. എത്ര പ്രചോദനമുണ്ടായാലും എനിക്കവിടെനിന്ന് എല്ലാം ഇട്ടെറിഞ്ഞ് വരാന്‍ കഴിയില്ല. ഡാന്‍സ് സ്‌കൂളിന്റെ ആക്ടിവിറ്റീസിനെ ബാധിക്കാതെയാകണം എന്റെ ഇനിയുള്ള യാത്രകള്‍.
മഞ്ജുവാര്യരുമായി ഇപ്പോഴും ബന്ധമുണ്ടോ?
ഇടയ്‌ക്കൊക്കെ വിളിക്കാറുണ്ട്. നാട്ടില്‍ വരുമ്പോള്‍ കാണാറുണ്ട്. മഞ്ജു അമേരിക്കയില്‍ വരുമ്പോള്‍ ഫോണിലൂടെ ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞാനിപ്പോള്‍ നാട്ടിലെത്തിയത് അവള്‍ അറിഞ്ഞിട്ടുണ്ട്. തിരിച്ചുപോകുന്നതിന് മുന്‍പ് കാണണം.
അമേരിക്കയിലെ തിരക്കിനിടയില്‍, ഈ വരവിന്റെ ഉദ്ദേശ്യം?
ഞാന്‍ അച്ഛനെയും അമ്മയെയും കണ്ടിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. അമ്മയ്ക്ക് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചപ്പോഴും വരാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ആഴ്ച തറവാട്ടുക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഞാനും അനുജത്തി വിദ്യയും ചേര്‍ന്ന് അവിടെ നൃത്തം അവതരിപ്പിച്ചു.
from kerala news edited
via IFTTT