121

Powered By Blogger

Tuesday, 10 March 2015

നിറവ്‌ പദ്ധതി നടപ്പാക്കുന്നു











Story Dated: Wednesday, March 11, 2015 06:52


പുനലൂര്‍: വിഷാംശമില്ലാത്ത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാനും ശുചിത്വഗ്രാമം യാഥാര്‍ഥ്യമാക്കാനുമായി കരവാളൂര്‍ ഗ്രാമപഞ്ചായത്ത്‌ നിറവ്‌ പദ്ധതി നടപ്പാക്കുന്നു. മാലിന്യ സംസ്‌കരണം, ഭക്ഷ്യ സ്വയംപര്യാപ്‌തത എന്നിവ ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കുകയാണ്‌ ലക്ഷ്യം. മാത്ര സര്‍വീസ്‌ സഹകരണബാങ്കിന്റെ കര്‍ഷക സേവനകേന്ദ്രമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.


16 വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തില്‍ ആദ്യമായി മൂവായിരം കുടുംബങ്ങളെ നിറവില്‍ പങ്കാളിയാക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി. സരോജംദേവിയും ഉപാധ്യക്ഷന്‍ ജി. സുരേഷ്‌കുമാറും പറഞ്ഞു. ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനായി ഓരോ കുടുംബത്തിനും പഞ്ചായത്തില്‍നിന്നു നാല്‌ ഗ്രോബാഗും സഹകരണബാങ്കില്‍നിന്ന്‌ ആറ്‌ പോളിത്തീന്‍ ബാഗുകളിലായി പച്ചക്കറ്റി തൈകളും നല്‍കും.


മാലിന്യസംസ്‌കരണത്തിനായി 900 പേര്‍ക്ക്‌ പൈപ്പ്‌ കമ്പോസ്‌റ്റ് യൂണിറ്റിന്‌ പഞ്ചായത്ത്‌ 810 രൂപ നല്‍കും. കുടുംബശ്രീ യൂണിറ്റുകള്‍ വീടുകളില്‍ കമ്പോസ്‌റ്റ് യൂണിറ്റ്‌ സ്‌ഥാപിച്ചു നല്‍കും.










from kerala news edited

via IFTTT