121

Powered By Blogger

Wednesday 3 December 2014

ആഹ്ലാദ പ്രകടനത്തില്‍ അക്രമം











Story Dated: Thursday, December 4, 2014 01:44


കാസര്‍കോട്‌: കുറ്റിക്കോല്‍ പഞ്ചായത്തിലെ പടുപ്പ്‌ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം അക്രമത്തില്‍ കലാശിച്ചു. അക്രമത്തില്‍ വിജയിച്ച സ്‌ഥാനാര്‍ത്ഥി ബന്തടുക്കയിലെ ബലരാമന്‍ നമ്പ്യാര്‍ (52), ഐ.എന്‍.ടി.യു.സി. കുറ്റിക്കോല്‍ മണ്ഡലം പ്രസിഡന്റ്‌ സാബു അബ്രഹാം (52), കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ പടുപ്പിലെ എ. രഞ്‌ജിത്ത്‌ (18) എന്നിവര്‍ക്ക്‌ പരിക്കേറ്റു.


കുറ്റിക്കോല്‍ പഞ്ചായത്ത്‌ ഓഫീസില്‍ വോണ്ണെല്‍ നടപ്പോള്‍ ഫലം പ്രഖ്യാപിച്ച ഉടനെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച്‌ പ്രകടനം തുടങ്ങിയിരുന്നു. പ്രകടനം കുറ്റിക്കോല്‍ ടൗണില്‍ എത്തിയതോടെ ഒരു സംഘം സി.പി.എം. പ്രവര്‍ത്തകര്‍ പ്രകടനത്തിന്‌ നേരെ തുരുതുരെ കല്ലെറിയുകയായിരുന്നു. പോലീസ്‌ സ്‌ഥലത്തുണ്ടായിരുന്നുവെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല.


അക്രമവുമായി ബന്ധപ്പെട്ട്‌ കണ്ടാലറിയാവുന്ന 35 ഓളം പേര്‍ക്കെതിരെ ബേഡകം പോലീസ്‌ കേസെടുത്തു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ്‌ തങ്ങള്‍ക്കുനേരെ അക്രമം നടത്തിയതെ്‌ വിജയിച്ച സ്‌ഥാനാര്‍ത്ഥി ബലരാമന്‍ നമ്പ്യാര്‍ പറഞ്ഞു. പടുപ്പിലെ തോല്‍വിയില്‍ വിളറിപൂണ്ട സി.പി.എം. പ്രവര്‍ത്തകര്‍ ആസൂത്രമായി അക്രമം നടത്തുകയായിരുന്നുവെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കാസര്‍കോട്‌ മണ്ഡലം പ്രസിഡന്റ്‌ സാജിദ്‌ മൗവ്വല്‍ ആരോപിച്ചു.










from kerala news edited

via IFTTT

മുന്നറിയിപ്പില്ലാതെ കാന നിര്‍മ്മാണം; യാത്രക്കാര്‍ വട്ടം കറങ്ങി











Story Dated: Thursday, December 4, 2014 01:47


mangalam malayalam online newspaper

മാള: മുന്നറിയിപ്പില്ലാതെയുള്ള കാന നിര്‍മ്മാണം മൂലം യാത്രക്കാര്‍ ശരിക്കും വട്ടം കറങ്ങി. പൊയ്യ ജഡ്‌ജിമുക്ക്‌-കൈതച്ചിറ റോഡില്‍ കാന നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ റോഡിന്‌ കുറുകെ വെട്ടിപൊളിക്കുകയായിരുന്നു. കെ.എസ്‌.ആര്‍.ടി.സി. ഉള്‍പ്പടെ ഇതുവഴിയുള്ള ആറ്‌ ബസുകളുംമറ്റനേകം സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്ന വഴിയാണിത്‌. മുന്നറിയിപ്പില്ലാതിരുന്നതിനാല്‍ ഇവിടെയെത്തിയവര്‍ താഴംചിറ, മണലിക്കാട്‌ വഴികളിലൂടെ കിലോമീറ്ററുകള്‍ ചുറ്റിയാണ്‌ പോകേണ്ടിവന്നത്‌.


പത്തുമീറ്റര്‍ വീതിയുള്ള റോഡ്‌ ഗതാഗതം തടഞ്ഞ്‌ ഒറ്റയടിക്ക്‌ വെട്ടിമുറിച്ചത്‌ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ കരാറുകാരനെ സഹായിക്കുന്നതിന്‌ വേണ്ടിയാണെന്ന ആക്ഷേപവുമുണ്ട്‌. നാട്ടുകാര്‍ ഇതുസംബന്ധിച്ച പരാതി പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നല്‍കിയിട്ടുണ്ട്‌. ഇതോടൊപ്പം വയലിനോട്‌ ചേര്‍ന്ന്‌ നിരപ്പില്‍ കിടക്കുന്ന റോഡിലെ വെള്ളക്കെട്ട്‌ ഒഴിവാക്കുന്നതിനായി ഉപരിതലം ഉയര്‍ത്തണമെന്ന ആവശ്യവും ശക്‌തമാണ്‌.










from kerala news edited

via IFTTT

മോഡിയുടെ കാലത്തോളം ഇന്ത്യാ പാക്‌ ചര്‍ച്ചയില്ല: പാകിസ്‌ഥാന്‍









Story Dated: Wednesday, December 3, 2014 06:23



mangalam malayalam online newspaper

ഇസ്ലാമാബാദ്‌: ഇന്ത്യാ പാക്‌ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക്‌ വില്ലന്‍ നരേന്ദ്ര മോദിയെന്ന്‌ പാക്കിസ്‌ഥാന്‍. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഇരിക്കുന്ന കാലത്തോളം ഇത്തരമൊരു ചര്‍ച്ചയ്‌ക്ക് സാധ്യതയില്ലെന്ന്‌ പാക്ക്‌ പ്രധാനമന്ത്രിയുടെ ദേശിയ സുരക്ഷാ ഉപദേഷ്‌ടാവ്‌ സര്‍താജ്‌ അസീസാണ്‌ പറഞ്ഞിരിക്കുന്നത്‌.


ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ഇത്‌ ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. പാക്‌ അംബാസഡര്‍ കാശ്‌മീരിലെ വിഘടന വാദികളുമായി ചര്‍ച്ച നടത്തിയെന്ന്‌ ആരോപിച്ച്‌ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ ഇന്ത്യ നേരത്തേ വേണ്ടെന്നുവെച്ച പശ്‌ചാത്തലത്തിലാണ്‌ പ്രസ്‌താവന.


പാക്കിസ്‌ഥാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്പുമെന്റ്‌ ഇക്കണോമിക്‌സിന്റെ വാര്‍ഷിക സമ്മേളനത്തിലായിരുന്നു അസീസിന്റെ പ്രസ്‌താവന. പാക്കിസ്‌ഥാന്‍ സ്‌ഥാനപതി അബ്‌ദുല്‍ ബാസിത്‌ ഹുറിയത്‌ നേതാവ്‌ ഷാബിര്‍ ഷായുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.










from kerala news edited

via IFTTT

ഭാര്യയുടെ ജാരന്റെ വെട്ടിയെടുത്ത തലയുമായി യുവാവ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി









Story Dated: Wednesday, December 3, 2014 06:06



mangalam malayalam online newspaper

സാഗര്‍: ഭാര്യയുടെ ജാരന്റെ വെട്ടിയെടുത്ത തലയുമായി യുവാവ്‌ പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി. മദ്ധ്യപ്രദേശിലെ ബന്ദാ ജില്ലയിലെ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ മല്‍ഖാന്‍ ലോധിയെന്ന 30 കാരനാണ്‌ കീഴടങ്ങിയത്‌. ഇയാളുടെ അയല്‍വാസിയായ രാഘവേന്ദ്ര ലോധിയെന്ന 29 കാരനാണ്‌ കൊല്ലപ്പെട്ടത്‌.


ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ബര്‍ഖേഡാ ഗ്രാമത്തില്‍ താമസിക്കുന്ന പ്രതി ഇതേ ഗ്രാമത്തിലുള്ള രാഘവേന്ദ്രാ ലോധിയെ കൊലപ്പെടുത്തിയ ശേഷം തല വെട്ടിയെടുത്ത്‌ അതുമായി പോലീസ്‌ സ്‌റ്റേഷനില്‍ ചെല്ലുകയായിരുന്നു. അതിന്‌ ശേഷം കയ്യിലിരിക്കുന്ന രാഘവേന്ദ്രയുടെ തല നീട്ടി താന്‍ ഇവനെ തട്ടിയെന്ന്‌ പോലീസിനോട്‌ പറയുകയുമായിരുന്നു. ഇതിന്‌ പിന്നാലെ തന്നെ സ്‌റ്റേഷനിലെത്തി രാഘവേന്ദ്രയുടെ പിതാവ്‌ രാജാറാം ലോധിയും വിവരം പോലീസിനോട്‌ പറഞ്ഞു.


മല്‍ഖാന്‍ തന്റെ മകനെ വധിച്ചെന്നും ഇയാളുടെ ഭാര്യയുമായി തന്റെ മകന്‌ രഹസ്യബന്ധമുണ്ടെന്ന്‌ സംശയിച്ചിരുന്നതായും രാജാറാം പോലീസിനോട്‌ പറഞ്ഞു. മല്‍ഖാന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന്‌ കാണിച്ച്‌ നേരത്തേ രാഘവേന്ദ്രയ്‌ക്കെതിരേ ഇതേ സ്‌റ്റേഷനില്‍ കേസുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT

മാനസികരോഗിയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു











Story Dated: Thursday, December 4, 2014 03:06


mangalam malayalam online newspaper

മണ്ണാര്‍ക്കാട്‌: മാനസികരോഗിയായ മകന്‍ വൃദ്ധയായ മാതാവിനെ വെട്ടിക്കൊന്നു. കുമരംപുത്തൂര്‍ കുളപ്പാടം പുല്ലറോഡ്‌കുന്ന്‌ നല്ലൂര്‍ വീട്ടില്‍ പരേതനായ രാഘവന്‍ നായരുടെ ഭാര്യ ഗൗരിയമ്മ (75)യാണ്‌ മരിച്ചത്‌. സംഭവത്തില്‍ ഇവരുടെ മൂത്ത മകന്‍ ഗോപരാജിനെ മണ്ണാര്‍ക്കാട്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ചൊവ്വാഴ്‌ച രാത്രിയാണ്‌ സംഭവം. വട്ടമ്പലത്ത്‌ താമസിക്കുന്ന മറ്റൊരു മകന്‍ കൃഷ്‌ണദാസ്‌ മാതാവിനെ കാണാനായി ബുധനാഴ്‌ച രാവിലെ ഏഴുമണിയോടെ വീട്ടിലെത്തിയപ്പോഴാണ്‌ ഗൗരിയമ്മ വെട്ടേറ്റ്‌ മരിച്ചതായി കാണപ്പെട്ടത്‌. തുടര്‍ന്ന്‌ പോലീസിനെ വിവരമറിയിക്കുകയിരുന്നു. ഗൗരിയമ്മയും ഗോപരാജും മാത്രമാണ്‌ വര്‍ഷങ്ങളായി തറവാട്‌ വീട്ടില്‍ താമസിക്കുന്നത്‌. 55 വയസുള്ള ഗോപരാജിന്‌ 20 വര്‍ഷത്തോളമായി മാനസിക രോഗ ചികില്‍സ നടത്തിവരികയാണെന്ന്‌ പറയുന്നു. ഇരുപതോളം വെട്ടേറ്റ പാടുകള്‍ മൃതദേഹത്തിലുണ്ടെന്നും അമിത രക്‌തസ്രാവമാണ്‌ മരണകാരണമെന്നും പോലീസ്‌ പറഞ്ഞു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. കൃഷ്‌ണദാസ്‌, ഹരിദാസ്‌, ദേവി എന്നിവര്‍ മറ്റുമക്കളാണ്‌.










from kerala news edited

via IFTTT

സുനില്‍കുമാര്‍











Story Dated: Thursday, December 4, 2014 03:06


mangalam malayalam online newspaper

താനൂര്‍: കെ.എസ്‌.ഇ.ബി ഉദ്യോഗസ്‌ഥനെ താനൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശിയും കെ.എസ്‌.ഇ.ബി താനൂര്‍ വെസ്‌റ്റ്‌ സെക്ഷന്‍ സീനിയര്‍ സൂപ്രണ്ടുമായ ബി. സുനില്‍കുമാറിനെ(52)യാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. താനൂര്‍ കാരാടില്‍ സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ ഇന്നലെ കാലത്താണു മൃതദേഹം കണ്ടത്‌. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നു ക്വാര്‍ട്ടേഴ്‌സില്‍ സഹജീവനക്കാരനെത്തി പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടത്‌. താനൂര്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തിയ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്‌റ്റ്‌ മോര്‍ട്ടത്തിനു ശേഷം തിരൂര്‍ വൈദ്യമതി ഭവനില്‍ പൊതുദര്‍ശനത്തിനുവെച്ചു. തുടര്‍ന്നു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. കെ. ഗോവിന്ദനാണു പിതാവ്‌. ഭാര്യ: റീന. മക്കള്‍: കൃഷ്‌ണേന്ദു, ചന്ദന.










from kerala news edited

via IFTTT

അധ്യാപികയുടെ കൊലപാതകം: ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.








അധ്യാപികയുടെ കൊലപാതകം: ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.


Posted on: 04 Dec 2014


അബുദാബി: റീം അയലന്റില്‍ അമേരിക്കന്‍ അധ്യാപിക കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കൊലപാതകം നടന്ന മാളിലെ പൊതു ടോയ്‌ലറ്റിലേക്ക് പ്രതിയെന്ന് സംശയിക്കുന്ന ആള്‍ കടന്നുപോകുന്നതും ഒന്നരമണിക്കൂറിന് ശേഷം തിരിച്ചുപോകുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പ്രതിയെ തിരിച്ചറിയുന്നതിനായി അബുദാബി പോലീസ് ദൃശ്യങ്ങള്‍ യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു.

തിങ്കളാഴ്ചയാണ് അയലന്റിലെ ബൊട്ടീക് മാളില്‍ സ്ത്രീകള്‍ക്കായുള്ള ടോയ്‌ലറ്റില്‍ 37 വയസ്സുളള സ്‌കൂള്‍ അധ്യാപികയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് കുത്താനുപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്. പര്‍ദ ധരിച്ചെത്തിയ ആള്‍ യുവതിയുമായി വഴക്കിട്ടതായും ഇരുവരും തമ്മില്‍ കൈയാങ്കളി നടന്നതായും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അക്രമി തലയും മുഖവും പൂര്‍ണമായും മറച്ച നിലയിലായിരുന്നെന്നും മൊഴിയില്‍ പറയുന്നു.

കെട്ടിടത്തിലെ ബേസ്‌മെന്റ് പാര്‍ക്കിങ്ങില്‍ ഇറങ്ങി കെട്ടിടത്തിലേക്ക് പ്രവേശിച്ച വ്യക്തി ഇടംകൈ വശമുള്ളയാളാണെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും ഒരു സ്ത്രീ ഈ പര്‍ദവേഷക്കാരിയെ ചോദ്യം ചെയ്യാനായി എത്തുന്നതും കാണുന്നുണ്ട്. തുടര്‍ന്ന് കറുപ്പു വേഷത്തിലെത്തിയ പുരുഷന്‍ ബേസ്‌മെന്റിലെ കാറില്‍ കയറി പോകുന്നതും ദൃശ്യത്തില്‍ കാണിക്കുന്നുണ്ട്. ദൃശ്യത്തില്‍ കാണുന്ന വ്യക്തിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 8002626 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.











from kerala news edited

via IFTTT

മദ്യനിയന്ത്രണം: നിര്‍ദേശങ്ങള്‍ ശൂറ ചര്‍ച്ച ചെയ്യും








മദ്യനിയന്ത്രണം: നിര്‍ദേശങ്ങള്‍ ശൂറ ചര്‍ച്ച ചെയ്യും


Posted on: 04 Dec 2014


മസ്‌കറ്റ്: ഒമാനില്‍ മദ്യ ഉപഭോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ മജ്‌ലിസ് അല്‍ ശൂറ ചര്‍ച്ച ചെയ്യും. ഒമാന്‍ പൗരന്‍മാര്‍ മദ്യം വാങ്ങുന്നതും ഉപയോഗിക്കുന്നതും വിലക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ഡിസംബറില്‍ നടക്കുന്ന ചര്‍ച്ചയില്‍ ശൂറ പരിഗണിക്കുക. ബാറുകളും നിശാ ക്ലബ്ബുകളും അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മദ്യം വിളമ്പുന്നത് നിരോധിക്കുന്നതും നിര്‍ദേശങ്ങളില്‍പെടുന്നു. പൗരന്‍മാരില്‍നിന്നുള്ള നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഈ നിര്‍ദേശങ്ങള്‍ക്ക് രൂപംനല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഒമാനി പത്രം റിപ്പോര്‍ട്ട് ചെയ്തു.

സാമൂഹിക, ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പൗരന്‍മാര്‍ മദ്യം വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കുന്നതാണ് നിര്‍ദേശങ്ങളിലെ കാതലായ ഭാഗം. കരിഞ്ചന്തയില്‍ മദ്യം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനശിക്ഷ ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. അനധികൃതമായി മദ്യം വില്‍ക്കുന്നവരെ മാത്രം ശിക്ഷിക്കുന്നത് കൊണ്ട് കാര്യമില്ല എന്നാണ് അധികൃതരുടെ നിലപാട്. മദ്യശാലാ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം ശക്തമാക്കാനും നിര്‍ദേശമുണ്ട്. ചില മദ്യശാലാ തൊഴിലാളികള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മദ്യം അനധികൃതമായി വില്‍ക്കുന്നതും ഗൗരവമായി പരിഗണിക്കും.

വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് മദ്യനിയന്ത്രണം സഹായിക്കുമെന്ന് ശൂറ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മദ്യാസക്തര്‍ക്കുള്ള ചികിത്സയുടെ പേരില്‍ വന്‍തുക ചെലവിടേണ്ടിവരുന്നത് കുറയ്ക്കാനും ഇതുവഴി കഴിയുമെന്ന് ശൂറ കരുതുന്നു.











from kerala news edited

via IFTTT

പൊന്നാനി മീറ്റ് വെള്ളിയാഴ്ച








പൊന്നാനി മീറ്റ് വെള്ളിയാഴ്ച


Posted on: 04 Dec 2014


ദുബായ്: പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി പൊന്നാനി മീറ്റ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ ദുബായ് മുശ്രിഫ് പാര്‍ക്കിലാണ് പരിപാടി. കലാ-കായിക പരിപാടികള്‍ അരങ്ങേറും. വിവരങ്ങള്‍ക്ക്: 055 7788079, 050 2095119.











from kerala news edited

via IFTTT

സമ്പാദ്യം നഷ്ടപ്പെട്ട് ബെംഗളൂരുവില്‍ തങ്ങിയ യുവാവിനെത്തേടി ബന്ധുക്കളെത്തി








സമ്പാദ്യം നഷ്ടപ്പെട്ട് ബെംഗളൂരുവില്‍ തങ്ങിയ യുവാവിനെത്തേടി ബന്ധുക്കളെത്തി


Posted on: 04 Dec 2014


ബെംഗളൂരു: ബഹ്‌റൈനില്‍നിന്ന് നാട്ടിലേക്ക് മടങ്ങവെ കൈയിലുള്ളതെല്ലാം നഷ്ടപ്പെട്ടതിന്റെ മനോവേദനയില്‍ ബെംഗളൂരുവില്‍ തങ്ങിയ മലയാളിയുവാവിനെ ബന്ധുക്കള്‍ തേടിയെത്തി.

മണിയൂര്‍ പതിയാരക്കരയില്‍ ചെക്യാണ്ടിയില്‍ പരേതനായ കുഞ്ഞബ്ദുള്ളയുടെയും സൈനബയുടെയും മകന്‍ നസീറിനെയാണ് ബെംഗളൂരുവില്‍ കണ്ടെത്തിയത്.


നസീര്‍ 2012 ഡിസംബറിലാണ് ജസീല എന്ന യുവതിയെ വിവാഹം കഴിച്ചത്. രണ്ടുമാസത്തിനുശേഷം ഇദ്ദേഹം ബഹ്‌റൈനില്‍ ജോലി തേടിപ്പോയി. കഴിഞ്ഞ ജൂണ്‍ 26-ന് നാട്ടിലേക്ക് മടങ്ങി. മുംബൈയില്‍ വിമാനത്താവളത്തിലിറങ്ങിയ നസീറിനെപ്പറ്റി പിന്നീട് ഒരു വിവരവും കിട്ടിയിരുന്നില്ല.


മുംബൈ സാഹര്‍ പോലീസില്‍ ബന്ധുക്കള്‍ പരാതി കൊടുക്കുകയുണ്ടായി. നസീര്‍ വിമാനത്താവളത്തില്‍നിന്ന് ടാക്‌സിയില്‍ കയറിപ്പോയെന്നാണ് അവിടുത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കണ്ടത്. സാഹര്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.

തുടര്‍ന്ന് ബന്ധുക്കള്‍ കേരള മുഖ്യമന്ത്രിക്കും മന്ത്രി കുഞ്ഞാലിക്കുട്ടിക്കും മറ്റും പരാതി കൊടുത്തിരുന്നു. ആളെ കാണാതായെന്ന് വടകര പോലീസ് കേസെടുക്കുകയുമുണ്ടായി. ഇതേപ്പറ്റിയുള്ള വാര്‍ത്തകള്‍ വായിച്ച കെ.എം.സി.സി. പ്രവര്‍ത്തകര്‍ ബെംഗളൂരു മെജസ്റ്റിക്കിലെ ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്ന നസീറിനെ കണ്ടെത്തി.


ബന്ധുക്കളായ സമീര്‍, ജലാലുദ്ദീന്‍, സാജിത് എന്നിവര്‍ ഇതറിഞ്ഞ് ബെംഗളൂരുവിലെത്തി. കെ.എം.സി.സി. ഓഫീസ് സെക്രട്ടറി മൊയ്തീന്‍ മണിയൂരിന്റെയും മറ്റു പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നസീറും ബന്ധുക്കളും വീണ്ടും കണ്ടുമുട്ടി.

മുംബൈയില്‍വെച്ച് സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട താന്‍ കുറച്ചു സമ്പാദ്യമുണ്ടാക്കിയശേഷം നാട്ടില്‍ പോകാനിരിക്കുകയായിരുന്നുവെന്ന് നസീര്‍ പറഞ്ഞു.












from kerala news edited

via IFTTT

ആഘോഷങ്ങള്‍ക്ക് വാരാന്ത്യത്തോടെ സമാപനമാകും.








ആഘോഷങ്ങള്‍ക്ക് വാരാന്ത്യത്തോടെ സമാപനമാകും.


Posted on: 04 Dec 2014


ദുബായ്: ദേശീയദിനം കഴിഞ്ഞെങ്കിലും ആഘോഷപരിപാടികള്‍ ബുധനാഴ്ചയും തുടര്‍ന്നു. ആഴ്ചകളായി നടന്നുവരുന്ന ആഘോഷങ്ങള്‍ക്ക് വാരാന്ത്യത്തോടെ സമാപനമാകും. സ്വകാര്യസ്ഥാപനങ്ങളില്‍ ഒരു ദിവസത്തെ അവധി മാത്രമാണ് അനുവദിച്ചിരുന്നതെങ്കിലും ഗവണ്‍മെന്റ് ഓഫീസുകളും സ്‌കൂളുകളും അടഞ്ഞുകിടക്കുന്നതിനാല്‍ പൊതുഅവധിയുടെ പ്രതീതിയാണെങ്ങും.

വിവിധകേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസവും നിരവധി ആഘോഷ പരിപാടികള്‍ നടന്നു. വ്യാഴാഴ്ച കെ.എം.സി.സി. മൂന്ന് മാസമായി തുടര്‍ന്നുവരുന്ന ദേശീയദിനാഘോഷങ്ങള്‍ക്ക് സമാപനമാകും.

അവീര്‍ കെ.എം.സി.സി. സംഘടിപ്പിച്ച ഐക്യദാര്‍ഢ്യറാലി അവീര്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആവേശമായി. മൊയ്തീന്‍ ഹാജി റാലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുസ്തഫ ഖതാല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് സാജിദ്, ഹംസ ഹാജി, ഫറൂഖ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ദുബായ് സബ്ക ബസ് സ്റ്റേഷന്‍ പരിസരത്ത് കച്ചവടക്കാരുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ദേശീയ ദിനത്തില്‍ അരങ്ങേറിയത്. ദുബായ് പോലീസ്, ആര്‍.ടി.എ., മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു. ഗാനമേള, മധുരവിതരണം, പായസ വിതരണം തുടങ്ങിയവ നടന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി യൂണിറ്റ് ഓഫ് സബ്ക എന്ന കൂട്ടായ്മക്ക് കീഴില്‍ കച്ചവടക്കാര്‍ യു.എ.ഇ. ദേശീയദിനാഘോഷം വിപുലമായ രീതിയില്‍ ആഘോഷിക്കുന്നുണ്ട്.

ഷാര്‍ജയില്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ശുരൂഖ്) ഫ്ലൂഗ് ഐലന്‍ഡില്‍ ചൊവ്വാഴ്ച വൈകുന്നേരം സംഘടിപ്പിച്ച സംഗീതനാടകം ശ്രദ്ധേയമായി. നാല് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ കുട്ടികളാണ് പ്രധാനമായും അഭിനേതാക്കളായത്. യു.എ.ഇ.യുടെ ചരിത്രവും സംസ്‌കാരവും ആധുനികതയും വിശദമാക്കുന്ന 'രാജ്യത്തിന്റെ കണ്ടുപിടിത്തം' എന്ന പരിപാടി വീക്ഷിക്കാന്‍ സ്വദേശികളും വിദേശികളും ഉണ്ടായിരുന്നു.

കോര്‍ണിഷ് ഏരിയയില്‍ അലങ്കരിച്ച വാഹനങ്ങളുടെ ഘോഷയാത്ര ആവേശകരമായ കാഴ്ചയായിരുന്നു. തുടര്‍ന്നുനടന്ന കരിമരുന്ന് പ്രയോഗം 20 മിനിറ്റ് നീണ്ടുനിന്നു. മലയാളികളുടെ നേതൃത്വത്തിലും ഷാര്‍ജയില്‍ ആഘോഷങ്ങള്‍ അരങ്ങേറി. പ്രധാനമായും പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചുനടന്ന ആഘോഷ പരിപാടികളില്‍ ചാതുര്‍വര്‍ണ്യ നിറത്തിലുള്ള ദേശീയപതാകയും തൊപ്പിയും യു.എ.ഇ. ഭരണാധികാരികളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ഷാളും അണിഞ്ഞാണ് ആളുകള്‍ പങ്കെടുത്തത്.











from kerala news edited

via IFTTT