121

Powered By Blogger

Wednesday, 3 December 2014

രാജ്യാന്തര ചലച്ചിത്രമേള; ലോകസിനിമാ വിഭാഗത്തില്‍ 60 ചിത്രങ്ങള്‍









തിരുവനന്തപുരം:
രാജ്യാന്തര ചലച്ചിത്രമേളയിലെ ലോക സിനിമാ വിഭാഗത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 37 രാജ്യങ്ങളില്‍ നിന്നായി 60 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതില്‍ കിംകി ഡുക്കിന്റെ 'വണ്‍ ഓണ്‍ വണ്‍' എന്ന ചിത്രം വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഫെഡോറ പുരസ്‌കാരം നേടിയിട്ടുണ്ട്.

മൊഹ്‌സന്‍ മഖ്മല്‍ബഫ് സംവിധാനം ചെയ്ത 'ദി പ്രസിഡന്റ്' ജനങ്ങളുടെ ദാരിദ്ര്യത്തിനുമേല്‍ ചവിട്ടിനിന്ന് ആഡംബര ജീവിതം നയിച്ചിരുന്ന ഭരണാധികാരിയുടെ കഥ പറയുന്നു.


വെനീസ് ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ ലയണ്‍ പുരസ്‌കാരം നേടിയ 'പോസ്റ്റ്മാന്‍സ് വൈറ്റ് നൈറ്റ്‌സ്' പുറം ലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുന്ന ഒരു റഷ്യന്‍ ഗ്രാമത്തിന്റെ കഥ പറയുന്നു. സംവിധാനം ആന്‍ഡ്രെ കൊഞ്ചാലോവ്‌സ്‌ക്ക്.


ജോര്‍ജ് സിനോണിന്റെ നോവലിനെ ആസ്പദമാക്കി മാത്യു അമല്‍റിക് സംവിധാനം ചെയ്ത 'ബ്ലൂ റൂം' സങ്കീര്‍ണ അനുഭവങ്ങളിലൂടെ കൈപിടിച്ച് കൊണ്ടുപോകുന്ന ത്രില്ലറാണ്.


ഇം ക്വോണ്‍ ടീക്ക് സംവിധാനം ചെയ്ത 'റിവയര്‍' കാന്‍സറിനോട് പടവെട്ടുന്ന യുവതിയുടെയും താങ്ങും തണലുമായി നില്‍ക്കുന്ന ഭര്‍ത്താവിന്റെയും കഥ പറയുന്നു.


ക്ലാസിക് കുറ്റാന്വേഷണ കഥകളുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് 'ബാക്ക് കോള്‍, തിന്‍ ഐസ്'ലൂടെ സംവിധായകന്‍ ഡയോ യിനാന്‍. കൂട്ടക്കൊലപാതകവും സസ്‌പെന്‍സും പ്രണയവും നിറഞ്ഞ ചിത്രം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ബീജിങ് സ്റ്റുഡന്റ് ഫെസ്റ്റിവലില്‍ മികച്ച നടനുള്ള ജൂറി അവാര്‍ഡും ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബര്‍ലിന്‍ ബെയറും സില്‍വര്‍ ബെര്‍ലിന്‍ ബെയറും നേടിയിട്ടുണ്ട്.


ചൈതന്യ താംഹെന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ ചിത്രം 'കോര്‍ട്ട്' ഈ വിഭാഗത്തിലെ ശ്രദ്ധേയമായ ചിത്രമാണ്. വെനീസ് ചലച്ചിത്രോത്സവത്തില്‍ ലയണ്‍ ഓഫ് ദി ഫ്യൂച്ചര്‍ പുരസ്‌കാരം ചിത്രം നേടിയിട്ടുണ്ട്.


യുവാന്‍ അഡ്‌ലറിന്റെ 'ബത്‌ലഹേം', ആദിത്യ വിക്രം സെന്‍ഗുപ്തയുടെ 'ലേബര്‍ ഓഫ് ലൗ', സെലന്റെ വിന്റര്‍ സ്ലീപ്പ്, ഒളിവിയര്‍ അസായസിന്റെ 'ക്ലൗഡ്‌സ് ഓഫ് സില്‍സ് മരിയ', തകാഷി മൈക്കിന്റെ 'ഓവര്‍ യുവര്‍ ഡെഡ് ബോഡി', തറ്റ്ജന ബോസിക്കിന്റെ 'ഹാപ്പിലി എവര്‍ ആഫ്റ്റര്‍', ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍ ഗോള്‍ഡന്‍ പീകോക്ക് പുരസ്‌കാരം നേടിയ ആന്‍ഡ്രെ സ്യാഗിനറ്റ്‌സെയുടെ 'ലെവിയാതന്‍' തുടങ്ങിയവയും ലോകസിനിമാ വിഭാഗത്തില്‍ ഉണ്ടാകും.











from kerala news edited

via IFTTT