Story Dated: Wednesday, December 3, 2014 08:42
ഏകാധിപധി കിം ജോംഗ് ഉന്നിന്റെ പേരുള്ള വടക്കന്‍ കൊറിയക്കാര്‍ക്ക് സ്വന്തം പേര് തന്നെ ഇനി നഷ്‌ടമാകും. തന്റെ പേര് നാട്ടുകാര്‍ ഉപയോഗിക്കുന്നതിന് ഉത്തര കൊറിയന്‍ ഏകാധിപധി കിം ജോംഗ് ഉന്‍ നിരോധനം ഏര്‍പ്പെടുത്തി. ഈ പേരുള്ളവര്‍ ഉടന്‍ തന്നെ പേര് മാറ്റിക്കൊള്ളാന്‍ കിം നിര്‍ദേശിച്ചിട്ടുണ്ട്.
മുകളില്‍ നിന്നുള്ള ഈ നിര്‍ദേശം സൈന്യം, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കെല്ലാം നല്‍കിയിട്ടുണ്ടെന്നാണ് ഉത്തര കൊറിയന്‍ ടെലിവിഷന്‍ ചാനലിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉടന്‍ തന്നെ ഉത്തര കൊറിയയിലെ കിം ജോംഗ് ഉന്‍ മാരെ കണ്ടെത്താന നടപടി ആരംഭിക്കും. സ്‌കൂള്‍ ഡിപ്‌ളോമകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഔദ്യോഗിക രേഖകള്‍ എന്നിവിടങ്ങളില്‍ ഇനി കിം ജോംഗ് ഉന്‍ എന്ന പേരുകാര്‍ മുഴുവന്‍ പിടിക്കപ്പെടും.
ഈ പേര് ഉള്‍പ്പെട്ട ജനന സര്‍ട്ടിഫിക്കറ്റുകള്‍ പോലും തള്ളും. വടക്കന്‍ കൊറിയന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറല്ലെങ്കിലും മുന്‍ പ്രസിഡന്റുമാരായ കിം ഇല്‍ സുംഗ്, കിംഗ് ജോംഗ് ഇല്‍ എന്നിവര്‍ സമാനഗതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നതായി ദക്ഷിണകൊറിയ പ്രതികരിച്ചിട്ടുണ്ട്. നേരത്തേ രാജ്യ സ്‌നേഹത്തിന് വിരുദ്ധത എന്നാരോപിച്ച് വിദേശ സിഗററ്റുകള്‍ വലിക്കുന്നതിന് തന്റെ ഏറ്റവും അടുത്ത മേഖലകളില്‍ കിം ജോംഗ് ഉന്‍ നിരോധനം കൊണ്ടുവന്നിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
from kerala news edited
via IFTTT