Story Dated: Wednesday, December 3, 2014 04:01
തിരുവനന്തപുരം : സംസ്‌ഥാന വ്യാപകമായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന കടയടപ്പ് സമരം പൂര്‍ണ്ണം. ചുരുക്കം മെഡിക്കല്‍ ഷോപ്പുകളും ഹോട്ടലുകളും ഒഴികെയുള്ള സംസ്‌ഥാനത്തെ ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുകയാണ്. മണ്ഡലകാലം പ്രമാണിച്ച് ചെങ്ങന്നൂര്‍ താലൂക്കിനെയും സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക, നികുതി ഘടനയില്‍ മാറ്റം വരുത്തുക, ഉദ്യോഗസ്‌ഥരുടെ അനാവശ്യ പരിശോധന അവസാനിപ്പിക്കുക, തുണിത്തരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ രണ്ട് ശതമാനം ടേണോവര്‍ ടാക്‌സ് പിന്‍വലിക്കുക, വ്യപാരി ക്ഷേമനിധിയില്‍നിന്ന് ആനുകൂല്യങ്ങള്‍ നല്‍കാനായി 10 കോടി അനുവദിക്കുക,അളവുതൂക്കം സീല്‍ വയ്‌ക്കുന്നത് വൈകിയാലുള്ള പിഴയടയ്‌ക്കുന്നതിലെ പോരായ്‌മകള്‍ പരിഹരിക്കുക, റോഡ് വികസനത്തിന്റെ ഭാഗമായി കഷ്‌ടതയനുഭവിക്കുന്ന വ്യാപാരികളുടെ പുനരധിവാസവും നഷ്‌ടപരിഹാരവും ഉറപ്പുവരുത്തുക, വാടക കുടിയാന്‍ നിയമം ബില്ലായി അവതരിപ്പിക്കുംമുമ്പ് ഏകോപനസമിതിയുമായി ചര്‍ച്ച നടത്തുക, നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ബന്ധപ്പെട്ട വ്യാപാരികളുമായി ചര്‍ച്ച ചെയ്യുക, വ്യാപാരമാന്ദ്യം കണക്കിലെടുത്ത് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്‌റ്റിവല്‍ നിര്‍ത്തിവയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
from kerala news edited
via IFTTT