Story Dated: Wednesday, December 3, 2014 06:20
കൊല്ലം: വിമുക്‌തഭടന്മാര്‍ക്ക് വണ്‍-റാങ്ക് വണ്‍-പെന്‍ഷന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു നാളെ രാവിലെ 10ന് കലക്‌ടറേറ്റിനു മുമ്പില്‍ എക്‌സ്-സര്‍വീസസ് ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തുമെന്നു ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വിമുക്‌തഭടന്മാരും വിധവകളും മഹിളാവിംഗിന്റെ പ്രവര്‍ത്തകരും ജില്ലാ പഞ്ചായത്ത് കാര്യാലയത്തിനു മുന്നില്‍ കേന്ദ്രീകരിച്ചാണു പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുന്നത്. മേയര്‍ ഹണി ബഞ്ചമിന്‍ ഉദ്‌ഘാടനം ചെയ്യും.
എക്‌സ്-സര്‍വീസസ് ലീഗ് ജില്ലാ പ്രസിഡന്റ് കോടിയാട്ട് രാമചന്ദ്രന്‍പിള്ള അധ്യക്ഷതവഹിക്കും. തുടര്‍ന്നു പ്രധാനമന്ത്രിക്കു നല്‍കാനുള്ള നിവേദനം ജില്ലാ കലക്‌ടര്‍ക്കു സമര്‍പ്പിക്കും. ജില്ലാ പ്രസിഡന്റ് കോടിയാട്ട് രാമചന്ദ്രന്‍പിള്ള, സെക്രട്ടറി പി. സതീശ്‌ചന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ.ജി. ഉണ്ണിത്താന്‍, കുന്നത്തൂര്‍ താലൂക്ക് പ്രസിഡന്റ് അഡ്വ. എന്‍.വി. ചന്ദ്രന്‍ശേഖരന്‍പിള്ള, കൊല്ലം താലൂക്ക് പ്രസിഡന്റ് എന്‍.കെ. ചന്ദ്രബോസ്, പത്തനാപുരം താലൂക്ക് പ്രസിഡന്റ് വി.കെ. ചെല്ലപ്പന്‍നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
from kerala news edited
via IFTTT