121

Powered By Blogger

Wednesday, 3 December 2014

ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്‌ തിരിതെളിഞ്ഞു











Story Dated: Wednesday, December 3, 2014 03:51


mangalam malayalam online newspaper

ചിറ്റൂര്‍: 55 ാമത്‌ പാലക്കാട്‌ റവന്യു ജില്ലാ കലോത്സവത്തിന്‌ വേദി ഉണര്‍ന്നു. ചിറ്റൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ സ്‌റ്റേജ്‌ മത്സരങ്ങളുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എന്‍. കണ്ടമുത്തന്‍ നിര്‍വഹിച്ചു. പ്രധാന വേദിയായ കളിത്തട്ടില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എ. ഷീബ അധ്യക്ഷത വഹിച്ചു. സിനിമാതാരം പാര്‍വതി നമ്പ്യാര്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ എം.എല്‍.എ കെ. കൃഷ്‌ണകുട്ടി, മലബാര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ.എ. ചന്ദ്രന്‍, ഡി.ഡി.ഇ: എ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.


വരച്ചും പാടിയും പ്രതിഷേധ കൂട്ടായ്‌മ


ചിറ്റൂര്‍: വരച്ചും പാടിയും ചിറ്റൂര്‍ ഗവ.കോളജിലെ സംഗീത വിദ്യാര്‍ഥികളുടെ പ്രതിഷേധ കൂട്ടായ്‌മ. സംഗീതം, ചിത്രകല തുടങ്ങിയവയെ പാഠ്യ വിഷയങ്ങളാക്കി സ്‌കൂളുകളില്‍ നിലനിര്‍ത്തുക, പ്രത്യേക തസ്‌തികകള്‍ സൃഷ്‌ടിക്കുക, കുട്ടികളുടെ എണ്ണത്തിന്‌ അനുപാതമായി യു.പി. എച്ച്‌.എസ്‌, എച്ച്‌.എസ്‌.എസ്‌ തലങ്ങളില്‍ ഇത്തരത്തിലുള്ള അധ്യാപകരെ നിയമിക്കുക, ഭാവി തലമുറയുടെ സര്‍ഗശേഷി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പ്ലക്കാര്‍ഡുകളുമായാണ്‌ സംഗീത വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായെത്തിയത്‌. കലോത്സവത്തിന്റെ പ്രധാന വേദിക്കരികിലെ ഗെയ്‌റ്റിനു മുന്നിലെത്തിയ അന്‍പതോളം വിദ്യാര്‍ഥികള്‍ ബാനറില്‍ ചിത്രം വരച്ചും പാട്ടു പാടിയും പ്രതിഷേധമറിയിച്ചു.


ചിറ്റൂര്‍: റവന്യൂ പാലക്കാട്‌ ജില്ലാ കലോത്സവത്തില്‍ ഇന്നലെ വരെ 220 അപ്പീല്‍. 52 അപ്പീലുകളുമായി പാലക്കാട്‌ ഉപജില്ലയാണ്‌ മുന്നില്‍. രണ്ട്‌ അപ്പീലുകളുള്‍ മാത്രമുള്ള കുഴല്‍മന്ദം ഉപജില്ലയാണ്‌ എണ്ണത്തില്‍ കുറവ്‌. ആലത്തൂര്‍(26), മണ്ണാര്‍ക്കാട്‌(25), തൃത്താല(20), കൊല്ലങ്കോട്‌(17), പട്ടാമ്പി(16), ചിറ്റൂര്‍(15), ഒറ്റപ്പാലം(14), ചെര്‍പ്പുളശ്ശേരി(14), പറളി(13), ഷൊര്‍ണൂര്‍(8) എന്നിങ്ങനെയാണ്‌ മറ്റ്‌ ഉപജില്ലകളില്‍ നിന്നുള്ള അപ്പീലുകളുടെ എണ്ണം.


അപ്പീലുമായി വന്ന്‌ ഒന്നാം സ്‌ഥാനം നേടി


ചിറ്റൂര്‍: പട്ടാമ്പി സബ്‌ ജില്ലാ കലോല്‍സവത്തില്‍ പങ്കെടുത്ത്‌ വിധികര്‍ത്താക്കളുടെ വടംവലിയില്‍ പുറത്താക്കിയിട്ടും തളരാതെ അപ്പീലുമായെത്തി അറബിക്‌ പദ്യം ചൊല്ലലില്‍ നൈന ഫെബിന്‍ ഒന്നാം സ്‌ഥാനം നേടി. യു.പി വിഭാഗം അറബിക്‌ പദ്യം ചൊല്ലലില്‍ 14 പേരെ പിന്തള്ളിയാണ്‌ പട്ടാമ്പി കുളമുക്ക്‌ എ.എം.എല്‍പി.എസിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ നൈനഫെബിന്‍ വരവറിയിച്ചത്‌. സമൂഹത്തിലെ സ്‌ത്രീകള്‍ പ്രധാനമായും നേരിടുന്ന സ്‌ത്രീധനവുമായി ബന്ധപ്പെട്ട അറബി പദ്യം അവതരിപ്പിച്ചാണ്‌ നേട്ടം കൈവരിച്ചത്‌.


തിരുവാതികളിയില്‍ നടുവട്ടം സ്‌കൂള്‍


ചിറ്റൂര്‍: തിരുവാതിരക്കളിയില്‍ ഏഴഴക്‌ വിരിയിച്ച പ്രകടനം പുറത്തെടുത്ത പട്ടാമ്പി നടുവട്ടം ജനത സ്‌കൂള്‍ ജില്ലാ കലോല്‍സവത്തിന്റെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എ ഗ്രേഡും ഒന്നാം സ്‌ഥാനവും നേടി. കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ സ്‌റ്റേജ്‌ മൂന്ന്‌ നാലുകെട്ടിലായിരുന്നു കാണികളെ ആകര്‍ഷിച്ച തിരുവാതിരക്കളി മല്‍സരം. ഭാഷാ പിതാവായ തുഞ്ചന്റെ സ്‌മരണ തുടിക്കുന്ന മണ്ണില്‍ മലയാളി മങ്കമാരുടെ വേഷത്തില്‍ വേദിയില്‍ എത്തിയ വിദ്യാര്‍ഥിനികള്‍ തിരുവാതിരക്കളിയുടെ തനിമയും വശ്യതയും പാരമ്പര്യവും വിളിച്ചോതിയതായി വിധികര്‍ത്താക്കള്‍ പറഞ്ഞു. അതു പോലെ തന്നെ ഏറെ കാണികളും വേദിക്ക്‌ മുന്നില്‍ തടിച്ചുകൂടി.


ചിറ്റൂര്‍: വിലക്കുകള്‍ മറികടന്ന്‌ നേട്ടം കൊയ്ാന്‍ യബി.എസ്‌.എസ്‌ ഗുരുകുലം. സംസ്‌ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ മികച്ച സ്‌കൂളിനുള്ള ഹാട്രിക്‌ കിരീടം കരസ്‌ഥമാക്കിയ ആലത്തൂര്‍ ബി.എസ്‌.എസ്‌ ഗുരുകുലം സംസ്‌ഥാന തലത്തിലെ ആധിപത്യം ആവര്‍ത്തിക്കുന്നതിനായി പാലക്കാട്‌ റവന്യു ജില്ലാ കലോത്സവത്തിന്‌ 220 മത്സരാര്‍ഥികളുമായാണ്‌ എത്തിയിരിക്കുന്നത്‌. എച്ച്‌.എസ്‌, എച്ച്‌.എസ്‌.എസ്‌, സംസ്‌കൃതം എന്നീ വിഭാഗങ്ങളിലായി 106 ഇനങ്ങളില്‍ മത്സരിക്കുന്നുണ്ട്‌. തൃശൂര്‍, മലപ്പുറം, പാലക്കാട്‌ എന്നിവിടങ്ങളില്‍ നടന്ന സംസ്‌ഥാന കലോത്സവത്തില്‍ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ട ഗുരുകുലമാണ്‌. കഴിഞ്ഞ തവണ സംഘനൃത്തത്തില്‍ 17 ാം സ്‌ഥാനത്തേക്ക്‌ തള്ളപ്പെട്ടപ്പോള്‍ മത്സരാര്‍ഥികള്‍ എ.ഡി.പി.യുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത്‌ പിന്നീട്‌ ഘെരാവോ ചെയ്‌തതായി പ്രചരിച്ചതോടെ മൂന്ന്‌ വര്‍ഷത്തേക്ക്‌ സ്‌കൂള്‍ കലോത്സവങ്ങളില്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്‌ ഈ കടമ്പകള്‍ കടന്ന്‌ പാലക്കാടിന്‌ 55 ാമത്‌ കിരീടം ചൂടിക്കുന്നതിന്‌ മുഖ്യ പങ്ക്‌ വഹിക്കാന്‍ തയാറായി തന്നെയാണ്‌ ഇത്തവണ ബി.എസ്‌.എസിലെ മത്സരാര്‍ഥികള്‍ എത്തിയിരിക്കുന്നത്‌.


നേട്ടം നിലനിര്‍ത്താന്‍ റിദ്വാന്‍


ചിറ്റൂര്‍: കഴിഞ്ഞ സംസ്‌ഥാന കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം അറബിക്‌ പോസ്‌റ്റര്‍ നിര്‍മാണത്തില്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയ മണ്ണാര്‍ക്കാട്‌ എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്‌.എസിലെ പത്താം തരം വിദ്യാര്‍ഥിയായ അഹമ്മദ്‌ റിദ്വാന്‌ നേട്ടം ആവര്‍ത്തിക്കാന്‍ ഒരു പടവ്‌ കൂടി ബാക്കി. ഇത്തവണ ജില്ലാ കലോത്സവത്തില്‍ 'കുടിവെള്ള പദ്ധതി ഉദ്‌ഘാടനം' എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന ഹൈസ്‌കൂള്‍ വിഭാഗം അറബിക്‌ പോസ്‌റ്റര്‍ നിര്‍മാണ മത്സരത്തില്‍ ഒന്നാം സ്‌ഥാനം നേടിയാണ്‌ നേട്ടം നിലനിര്‍ത്താന്‍ തയാറായിരിക്കുന്നത്‌.


മൃദംഗത്തില്‍ സൂരജ്‌


ചിറ്റൂര്‍: കഴിഞ്ഞ സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മൃദംഗത്തില്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയ ചെര്‍പ്പുളശേരി ജി.എച്ച്‌.എസ്‌.എസിലെ എസ്‌. സൂരജ്‌ നേട്ടം ആവര്‍ത്തിക്കാന്‍ ഇത്തവണയും ജില്ലാ കലോത്സവത്തില്‍ മൃദംഗത്തില്‍ ഒന്നാമതെത്തി. തൃശൂര്‍ സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യമായി മത്സരിച്ച സൂരജ്‌ മൂന്നാമെതത്തിയപ്പോള്‍ അടുത്ത വര്‍ഷം മലപ്പുറത്ത്‌ നില മെച്ചപ്പെടുത്തി രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കി. പിന്നീട്‌ കലോത്സവം സ്വന്തം തട്ടകത്തിലെത്തിയപ്പോള്‍ മറ്റ്‌ മത്സരാര്‍ഥികള പിന്തള്ളി ഒന്നാമതെത്തുകയും ചെയ്‌തു. ഈ നേട്ടം ആവര്‍ത്തിക്കാനുള്ള ദൃഢനിശ്‌ചത്തില്‍ ഖണ്‌ഠം അടതാളം വായിച്ചാണ്‌ മറ്റ്‌ മസ്‌തരാര്‍ഥികളെ പിന്തള്ളി ഇത്തവണ ജില്ലാ കലോത്സവത്തില്‍ സൂരജ്‌ ഒന്നം സ്‌ഥാനം നേടിയത്‌.










from kerala news edited

via IFTTT