121

Powered By Blogger

Wednesday, 3 December 2014

ആഘോഷങ്ങള്‍ക്ക് വാരാന്ത്യത്തോടെ സമാപനമാകും.








ആഘോഷങ്ങള്‍ക്ക് വാരാന്ത്യത്തോടെ സമാപനമാകും.


Posted on: 04 Dec 2014


ദുബായ്: ദേശീയദിനം കഴിഞ്ഞെങ്കിലും ആഘോഷപരിപാടികള്‍ ബുധനാഴ്ചയും തുടര്‍ന്നു. ആഴ്ചകളായി നടന്നുവരുന്ന ആഘോഷങ്ങള്‍ക്ക് വാരാന്ത്യത്തോടെ സമാപനമാകും. സ്വകാര്യസ്ഥാപനങ്ങളില്‍ ഒരു ദിവസത്തെ അവധി മാത്രമാണ് അനുവദിച്ചിരുന്നതെങ്കിലും ഗവണ്‍മെന്റ് ഓഫീസുകളും സ്‌കൂളുകളും അടഞ്ഞുകിടക്കുന്നതിനാല്‍ പൊതുഅവധിയുടെ പ്രതീതിയാണെങ്ങും.

വിവിധകേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസവും നിരവധി ആഘോഷ പരിപാടികള്‍ നടന്നു. വ്യാഴാഴ്ച കെ.എം.സി.സി. മൂന്ന് മാസമായി തുടര്‍ന്നുവരുന്ന ദേശീയദിനാഘോഷങ്ങള്‍ക്ക് സമാപനമാകും.

അവീര്‍ കെ.എം.സി.സി. സംഘടിപ്പിച്ച ഐക്യദാര്‍ഢ്യറാലി അവീര്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആവേശമായി. മൊയ്തീന്‍ ഹാജി റാലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുസ്തഫ ഖതാല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് സാജിദ്, ഹംസ ഹാജി, ഫറൂഖ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ദുബായ് സബ്ക ബസ് സ്റ്റേഷന്‍ പരിസരത്ത് കച്ചവടക്കാരുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ദേശീയ ദിനത്തില്‍ അരങ്ങേറിയത്. ദുബായ് പോലീസ്, ആര്‍.ടി.എ., മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു. ഗാനമേള, മധുരവിതരണം, പായസ വിതരണം തുടങ്ങിയവ നടന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി യൂണിറ്റ് ഓഫ് സബ്ക എന്ന കൂട്ടായ്മക്ക് കീഴില്‍ കച്ചവടക്കാര്‍ യു.എ.ഇ. ദേശീയദിനാഘോഷം വിപുലമായ രീതിയില്‍ ആഘോഷിക്കുന്നുണ്ട്.

ഷാര്‍ജയില്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ശുരൂഖ്) ഫ്ലൂഗ് ഐലന്‍ഡില്‍ ചൊവ്വാഴ്ച വൈകുന്നേരം സംഘടിപ്പിച്ച സംഗീതനാടകം ശ്രദ്ധേയമായി. നാല് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ കുട്ടികളാണ് പ്രധാനമായും അഭിനേതാക്കളായത്. യു.എ.ഇ.യുടെ ചരിത്രവും സംസ്‌കാരവും ആധുനികതയും വിശദമാക്കുന്ന 'രാജ്യത്തിന്റെ കണ്ടുപിടിത്തം' എന്ന പരിപാടി വീക്ഷിക്കാന്‍ സ്വദേശികളും വിദേശികളും ഉണ്ടായിരുന്നു.

കോര്‍ണിഷ് ഏരിയയില്‍ അലങ്കരിച്ച വാഹനങ്ങളുടെ ഘോഷയാത്ര ആവേശകരമായ കാഴ്ചയായിരുന്നു. തുടര്‍ന്നുനടന്ന കരിമരുന്ന് പ്രയോഗം 20 മിനിറ്റ് നീണ്ടുനിന്നു. മലയാളികളുടെ നേതൃത്വത്തിലും ഷാര്‍ജയില്‍ ആഘോഷങ്ങള്‍ അരങ്ങേറി. പ്രധാനമായും പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചുനടന്ന ആഘോഷ പരിപാടികളില്‍ ചാതുര്‍വര്‍ണ്യ നിറത്തിലുള്ള ദേശീയപതാകയും തൊപ്പിയും യു.എ.ഇ. ഭരണാധികാരികളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ഷാളും അണിഞ്ഞാണ് ആളുകള്‍ പങ്കെടുത്തത്.











from kerala news edited

via IFTTT