121

Powered By Blogger

Sunday, 24 January 2021

ഡിജിറ്റല്‍ വോട്ടേഴ്‌സ് ഐഡികാര്‍ഡ് പുറത്തിറക്കുന്നു: എങ്ങനെ ലഭിക്കും?

രാജ്യത്തെ വോട്ടർമാർക്ക് ഇനി ഡിജിറ്റൽ വോട്ടർ ഐഡി കാർഡും ലഭ്യമാകും. ആധാർ, പാൻ, ഡ്രൈവിങ് ലൈൻസ് തുടങ്ങിയവയ്ക്ക് സമാനമായ രീതിയിലാണ് ഡിജിറ്റൽ കാർഡും തയ്യാറാക്കുന്നത്. വിശദാംശങ്ങൾ അറിയാം മാറ്റംവരുത്താൻ കഴിയാത്ത പിഡിഎഫ് ഫോർമാറ്റിലാകും കാർഡ് ലഭിക്കുക. പുതിയ വോട്ടർമാർക്കായിരിക്കും ആദ്യഘട്ടത്തിൽ കാർഡ് ലഭിക്കുക. മൊബൈൽ നമ്പർ രജിസ്റ്റർചെയ്തിട്ടുള്ളവർക്കും പുതിയതായി ചേർന്നിട്ടുള്ളവർക്കും ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം. അടുത്തമാസംമുതൽ എല്ലാവോട്ടർമാർക്കും കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം. ഫോൺ നമ്പറുകൾ നൽകിയിട്ടുള്ളവർക്കുമാത്രമായിരിക്കും ഈസൗകര്യം ലഭിക്കുക. ഫോൺ നമ്പർ നൽകാത്തവർക്ക് അതിന് സൗകര്യമുണ്ട്. ഭാവിയിൽ ഡിജിറ്റൽ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് ഇപ്പോൾതന്നെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാം. ഡിജിലോക്കറിലും ഡിജിറ്റൽ കാർഡ് സൂക്ഷിക്കാം. പുതിയ ഡിജിറ്റൽ കാർഡിൽ ക്യുആർ കോഡും ഉണ്ടാകും. എങ്ങനെ ഡൗൺലോഡ് ചെയ്യാം https://voterportal.eci.gov.in/പോർട്ടലിൽ ലോഗിൻ ചെയ്യുക. ഡൗൺലോഡ് ഇ-ഇപിഐസി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയ ഡിജിറ്റൽ കാർഡ് ലഭിക്കും. ജനുവരി 25ന് രാവിലെ 11.14നുശേഷമാകും ഈ സൗകര്യം ലഭിക്കുക.

from money rss https://bit.ly/3psAaFD
via IFTTT

പ്രധാന്‍മന്ത്രി ഹെല്‍ത്ത് ഫണ്ട് ബജറ്റില്‍ പ്രഖ്യാപിച്ചേക്കും

ആരോഗ്യമേഖലയ്ക്ക് കൂടുതൽ പരിഗണന നൽകുന്നതിന്റെ ഭാഗമായി കേന്ദ്ര ബജറ്റിൽ കൂടുതൽതുക വകയിരുത്തിയേക്കും. പൊതുആരോഗ്യമേഖലയിൽ കൂടുതൽ പരിരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പധാൻ മന്ത്രി ഹെൽത്ത് ഫണ്ടിന് രൂപംനൽകിയേക്കുമെന്നാണ് റിപ്പോർട്ട്. ലകഷ്യപൂർത്തീകരണത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാകും ഫണ്ട് സമാഹരിക്കുക. ഹ്രസ്വ-ദീർഘകാല പദ്ധതികൾ മുന്നിൽകണ്ടാകും പദ്ധതികൾ ആസൂത്രണംചെയ്യുകയെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. 2025ഓടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.5ശതമാനം പൊതുആരോഗ്യമേഖലയിൽ ചെലവഴിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായികൂടിയാണിത്. പ്രാഥമിക ആരോഗ്യമേഖലയിലായിരിക്കും ഫണ്ടിന്റെ 25ശതമാനവും ചെലവഴിക്കുക. അടിസ്ഥാന സൗകര്യവികസനം ഗവേഷണം വികസനം എന്നിവയും ലക്ഷ്യമിടുന്നുണ്ട്. നിലവിൽ നടപാക്കിയിട്ടുള്ള ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികൾക്കൂം കൂടുതൽ വിഹിതം നീക്കിവെയ്ക്കും.

from money rss https://bit.ly/3iIodsE
via IFTTT

സെന്‍സെക്‌സില്‍ 262 പോയന്റ് നേട്ടത്തോട തുടക്കം

മുംബൈ: കഴിഞ്ഞയാഴ്ചയിലെ നഷ്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 262 പോയന്റ് നേട്ടത്തിൽ 49,141ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 14,470ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1088 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 260 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 61 ഓഹരികൾക്ക് മാറ്റമില്ല. ഗ്രാസിം, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എൽആൻഡ്ടി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ഗെയിൽ, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, ഒഎൻജിസി, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എല്ലാവിഭാഗം സൂചികകളുംനേട്ടത്തിലാണ്. എൽആൻഡ്ടി, ആരതി ഡ്രഗ്സ് തുടങ്ങി 41 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3o8A0BG
via IFTTT

ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്‌നടത്തിയ യുവതിയെ ഡൽഹിയിൽനിന്ന് അറസ്റ്റുചെയ്തു

മുംബൈ: ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുനടത്തിയ നൈജീരിയക്കാരിയെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ജസീന്ത ഒകോനോവോ ഓഫാന(26)യെയാണ് മുംബൈയിലെ കുർള വിനോബാഭാവെ നഗർ പോലീസ് ന്യൂഡൽഹിയിലെ ഗുരുനാനാക് നഗറിൽനിന്ന് അറസ്റ്റുചെയ്തത്. യുവതി ഒന്നിലധികം മൊബൈൽ നമ്പറുകൾ, അന്താരാഷ്ട്ര സിം കാർഡുകൾ, എ.ടി.എം. കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. റഷ്യയിൽ പൈലറ്റായ താൻ ബ്രിട്ടനിൽ താമസിക്കുകയാണെന്നും പേര് ആൻഡ്രിയ ഒലിവേര എന്നാണെന്നും ബോധ്യപ്പെടുത്തി കഴിഞ്ഞവർഷം ഓഗസ്റ്റിൽ പരാതിക്കാരിയുമായി ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടിരുന്നു. തുടർന്ന് സമ്മാനം അയയ്ക്കുന്നുണ്ടെന്നുപറഞ്ഞ് അടുപ്പവും വിശ്വാസവും നേടിയശേഷം വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 17,22,150 രൂപ തട്ടിയെടുത്തതാണ് കേസിനാസ്പദമായ സംഭവം.

from money rss https://bit.ly/3sSvriu
via IFTTT

ഉണ്ടാക്കാനും ഭക്ഷണം വിൽക്കാനും വേണം ഈ ലൈസൻസുകൾ

സൂക്ഷ്മ-ചെറുകിട വ്യവസായ രംഗത്ത് ഏറെ സാധ്യതയുള്ള ഒന്നാണ് ഭക്ഷ്യസംസ്കരണ മേഖല. കുറഞ്ഞ മുതൽമുടക്ക്, നല്ല വിപണി, കുറഞ്ഞ സാങ്കേതിക/പരിസ്ഥിതി പ്രശ്നങ്ങൾ, മികച്ച ലാഭവിഹിതം, കുറഞ്ഞ ക്രെഡിറ്റ് കച്ചവട സാധ്യത, വിദേശ വിപണിയിൽ പോലും ശോഭിക്കാൻ അവസരം, കുടുംബ ബിസിനസിനുള്ള സൗകര്യം അങ്ങനെ നിരവധി നേട്ടങ്ങളുണ്ട് ഭക്ഷ്യസംസ്കരണ ബിസിനസിന്. എഫ്.എസ്.എസ്.എ.ഐ., പായ്ക്കർ, ജി.എസ്.ടി. എന്നിവ തങ്ങളുടെ സംരംഭത്തിന് ബാധകമായ രീതിയിൽ എടുത്തിരിക്കണം എന്നാണ് നിയമം. എഫ്.എസ്.എസ്.എ.ഐ. ഭക്ഷ്യമേഖലയ്ക്കു വേണ്ട ലൈസൻസുകൾ സംബന്ധിച്ച് രാജ്യത്ത് ഒട്ടാകെ വ്യാപകമായ ഒരു നിയമമാണ് ഭക്ഷ്യസുരക്ഷാ നിലവാര നിയമം 2006. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) വഴിയാണ് ഈ നിയമം നടപ്പാക്കുന്നത്. 2011 ഓഗസ്റ്റ് അഞ്ച് മുതൽ ഇതിന് പ്രാബല്യമുണ്ട്. മനുഷ്യൻ ഭക്ഷിക്കാൻ ഉപയോഗിക്കുന്ന ഏതൊരു ഭക്ഷ്യ ഉത്പന്നത്തിന്റെയും ഉത്പാദനം, സൂക്ഷിക്കൽ, വിപണനം, വിതരണം, കയറ്റിറക്ക്, ഗതാഗതം തുടങ്ങി ഏതൊരു പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ലൈസൻസ്/രജിസ്ട്രേഷൻ നിർബന്ധമായും എടുത്തിരിക്കേണ്ടതാണ്. വീട്ടിൽ ഉണ്ടാക്കി വിറ്റാലും നിയമം ബാധകമാണ്. a) രജിസ്ട്രേഷൻ മാത്രം വേണ്ടവർ ഏറ്റവും ചെറിയ സ്ഥാപനങ്ങളാണ് ഇതിൽ വരുന്നത്. 1. വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപയിൽ താഴെ വരുന്ന സ്ഥാപനങ്ങൾ. 2. പ്രതിദിനം 100 കിലോഗ്രാമിൽ താഴെ ഖര ഭക്ഷ്യസാധനങ്ങൾ ഉത്പാദിപ്പിക്കുന്നത്. 3. പ്രതിദിനം 100 ലിറ്ററിൽ താഴെ ദ്രാവകഭക്ഷ്യം ഉത്പാദിപ്പിക്കുന്നവർ (പാലിന്റെ കാര്യത്തിൽ 500 ലിറ്റർ) 4. പ്രതിദിനം രണ്ട് വലിയ മൃഗങ്ങൾ, 10 ചെറിയ മൃഗങ്ങൾ, 50 പക്ഷികൾ എന്നിവയെ കൊന്നു വിൽക്കുന്നവർ. 100 രൂപയാണ് വാർഷിക ഫീസ്. ഓൺലൈൻ ആയി അപേക്ഷിക്കണം. അഞ്ച് വർഷത്തേക്ക് ഒരുമിച്ച് എടുക്കാം. ഫോം എ യിൽ അപേക്ഷ സമർപ്പിക്കണം. ഫുഡ് സേഫ്റ്റി ഓഫീസർ (ഫുഡ് ഇൻസ്പെക്ടർ) ആണ് അനുമതി നൽകുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു ഫുഡ് ഇൻസ്പെക്ടർ ഉണ്ട്. അദ്ദേഹത്തേയും സമീപിക്കാം. 100 രൂപ ഫീസ് അടച്ച് ആധാർ കാർഡും ഫോട്ടോയും നൽകി തൊട്ടടുത്ത അക്ഷയകേന്ദ്രത്തിൽ നിന്ന് എടുക്കാവുന്ന ലളിതമായ ഒന്നാണ് രജിസ്ട്രേഷൻ. b) ലൈസൻസ് എടുക്കേണ്ടവർ 1. വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപയിൽ കൂടുതൽ ഉള്ളവർ. 2. പ്രതിദിനം 100 കിലോഗ്രാമിനു മുകളിൽ ഖരഭക്ഷ്യം ഉത്പാദിപ്പിക്കുന്നവർ. 3. പ്രതിദിനം 100 ലിറ്ററിനു മുകളിൽ ദ്രാവകഭക്ഷ്യം ഉത്പാദിപ്പിക്കുന്നവർ (പാലിന്റെ കാര്യത്തിൽ ഇത് അഞ്ഞൂറിനു മുകളിൽ 50,000 ലിറ്റർ വരെയാണ്.) 4. 2-50 വരെ വലിയ മൃഗങ്ങൾ, 10-150 വരെ ചെറിയ മൃഗങ്ങൾ, 50-1000 വരെ പക്ഷികൾ എന്നിങ്ങനെ കൈകാര്യം ചെയ്യുന്ന അറവ് കേന്ദ്രങ്ങൾ. 5. പ്രതിദിനം 500 കിലോഗ്രാമം വരെ മാംസം സംസ്കരിക്കുന്നവർ. 6. പ്രതിദിനം രണ്ട് ടൺ വരെ ഏതു തരത്തിലുള്ള ഭക്ഷ്യവും ഉത്പാദിപ്പിക്കുന്നവർ, ഭക്ഷ്യഎണ്ണ ശുദ്ധീകരിക്കുന്നവർ, റീ ലേബലിങ് നടത്തുന്നവർ, റീപായ്ക്ക് ചെയ്യുന്നവർ. ഫോം ബി യിൽ അപേക്ഷ സമർപ്പിക്കണം. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറാണ് അനുമതി നൽകുന്നത്. നിർമാണ സ്ഥാപനങ്ങൾ 3,000 രൂപയും മറ്റുള്ളവർ 2,000 രൂപയും വാർഷിക ഫീസ് നൽകണം. c) സെൻട്രൽ ലൈസൻസ് എടുക്കേണ്ടവർ വലിയ സ്ഥാപനങ്ങളാണ് സെൻട്രൽ ലൈസൻസ് എടുക്കേണ്ടത്. 1. ബിയിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ അളവിൽ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നവർ. 2. കയറ്റുമതി/ഇറക്കുമതി ചെയ്യുന്നവർ 3. റെയിൽവേ, എയർപോർട്ട്, സീപോർട്ട് തുടങ്ങിയ രംഗത്തുള്ളവർ. 4. ഒന്നിൽ കൂടുതൽ സംസ്ഥാനത്ത് പ്രവർത്തനം നടത്തുന്നവർ. 5. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരും സെൻട്രൽ ലൈസൻസ് ആണ് എടുക്കേണ്ടത്. ഇവർ സെൻട്രൽ ലൈസൻസിങ് അതോറിറ്റിയുടെ കീഴിൽ നിന്നുമാണ് ലൈസൻസ് എടുക്കേണ്ടത്. ഒന്നിൽ കൂടുതൽ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഓരോ ജില്ലയിലും പ്രത്യേകം ലൈസൻസ് ഉണ്ടായിരിക്കണം. അഞ്ച് വർഷത്തേക്കു വരെ രജിസ്ട്രേഷൻ/ലൈസൻസ് എടുക്കാവുന്നതാണ്. ഓൺലൈൻ ആയി (https://bit.ly/3c6ZM6U) മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയൂ. ആധാർ കാർഡ്, ഫോട്ടോ, തദ്ദേശ സ്വയംഭരണ സ്ഥാപന അനുമതി (ചില സ്ഥാപനങ്ങളിൽ ഇളവുണ്ട്). മെഡിക്കൽ സർട്ടിഫിക്കറ്റ്, ജല പരിശോധനാ സർട്ടിഫിക്കറ്റ് (വെള്ളം അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നുവെങ്കിൽ മാത്രം), രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവയാണ് പൊതുവെ ആവശ്യമുള്ള രേഖകൾ. 7,500 രൂപയാണ് സെൻട്രൽ ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും വാർഷിക ഫീസ്. പായ്ക്കർ ലൈസൻസ് ഉപഭോക്താവിന്റെ മുന്നിൽ വെച്ചല്ല ഒരു ഉത്പന്നം പായ്ക്ക് ചെയ്യുന്നതെങ്കിൽ പായ്ക്കർ ലൈസൻസ് എടുത്തിരിക്കണം എന്നത് നിർബന്ധമാണ്. ലീഗൽ മെട്രോളജി വകുപ്പാണ് ഈ ലൈസൻസ് നൽകുന്നത്. ഓൺലൈൻ ആയി അപേക്ഷിക്കണം. ഒരു ടൺ വരെ പ്രതിദിനം കൈകാര്യം ചെയ്യുന്നവർ 3,000 രൂപയും അതിനു മുകളിൽ 5,000 രൂപയുമാണ് വാർഷിക ഫീസ് അടയ്ക്കേണ്ടത്. ചെറിയ കച്ചവടക്കാർ 2,000 രൂപ അടച്ചാൽ മതി. ജി.എസ്.ടി. 40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവ് പ്രതീക്ഷിക്കുന്ന സ്ഥാപനങ്ങൾ ചരക്ക്-സേവന നികുതി രജിസ്ട്രേഷൻ എടുക്കണമെന്നില്ല എന്നാണ് നിയമം. എന്നാൽ അന്ത സ്സംസ്ഥാന വ്യാപാരം നടത്തുന്നവർ, പ്രത്യേക സാമ്പത്തിക മേഖലയിൽ വിൽക്കുന്നവർ പരിധി നോക്കാതെ തന്നെ ജി.എസ്.ടി. എടുക്കേണ്ടതാണ്. ജി.എസ്.ടി. ഇല്ലാത്ത സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ മികച്ച കമ്പനികൾ ഒന്നും തന്നെ വാങ്ങുകയില്ല. അതിനാൽ നന്നായി വ്യാപാരം ചെയ്യുന്നതിന് ജി.എസ്.ടി. രജിസ്ട്രേഷൻ എടുക്കുന്നതാണ് നല്ലത്. നിയമങ്ങൾ പാലിച്ച് ബിസിനസ് ചെയ്യാൻ എല്ലാത്തരം സംരംഭകരും ശ്രദ്ധിക്കണമെന്ന് ഉണർത്തുന്നു.

from money rss https://bit.ly/39ehoMv
via IFTTT