മുംബൈ: നാലുദിവസത്തെ തുടർച്ചയായ നേട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,900ന് താഴെയെത്തി. ബാങ്കിങ്, ഐടി ഓഹരികളിലെ സമ്മർദമാണ് വിപണിയെ ബാധിച്ചത്. ആഗോളതലത്തിലുണ്ടായ വില്പന സമ്മർദം രാജ്യത്തെ വിപണികളിലേയ്ക്കും പടർന്നു. അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർധന പണപ്പെരുപ്പത്തിന് കാരണമായേക്കുമെന്ന ഭീതിയാണ് വിറ്റൊഴിയലിനുപിന്നിൽ. സെൻസെക്സ് 340.60 പോയന്റ് നഷ്ടത്തിൽ 49,161.81ലും നിഫ്റ്റി 91.60 പോയന്റ് താഴ്ന്ന് 14,850.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഡിവീസ് ലാബ്, വിപ്രോ, ടൈറ്റാൻ കമ്പനി, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. കോൾ ഇന്ത്യ, എൻടിപിസി, ഐഒസി, ഒഎൻജിസി, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, യുപിഎൽ, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ഐഷർ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകുയംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനവും 0.80ശതമാനവും ഉയർന്നു. Sensex slips 341 pts amid global sell-off
from money rss https://bit.ly/3y2DNXn
via
IFTTT