121

Powered By Blogger

Tuesday, 11 May 2021

കോവിഡ് ചികിത്സ: കള്ളപ്പണമിടപാട് തടയാൻ ആശുപത്രികളിൽ ഐടി വകുപ്പിന്റെ പരിശോധന

കോവിഡ് ചികിത്സയ്ക്ക് വൻതുക ഈടാക്കുന്നു എന്ന പരാതികൾക്കിടെ സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്താൻ ആദായനികുതി വകുപ്പ്. വൻതുകയുടെ ഇടപാടുകളും നികുതിവെട്ടിപ്പും കണ്ടെത്തുന്നതിനാണ് ധനമന്ത്രാലയത്തിന്റെ നിർദേശപ്രകാരം രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്. കണക്കിൽപ്പെടാത്ത പണംകണ്ടെത്തിയാൽ കനത്ത പിഴ ചുമത്താനും നിർദേശമുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധനിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചില സ്വകാര്യ ആശുപത്രികളുടെ കള്ളപ്പണമിടപാടുകളിൽ വൻവർധനയുണ്ടായതായി ധനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. പണമായി വൻതുക രോഗികളിൽനിന്ന് ഈടാക്കുയും കുറഞ്ഞതുകയുടെ ബില്ല് നൽകുകയും ചെയ്യുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ജീവൻരക്ഷാമരുന്നുകൾ ഉൾപ്പടെയുള്ളവയ്ക്ക് പണംമാത്രമാണ് സ്വീകരിക്കുന്നതെന്ന് പരാതികൾ ലഭിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി വാങ്ങിയ പണത്തിന്റെ കണക്കുകളും അവ നിക്ഷേപിച്ച ബാങ്കുകളുടെ വിവരങ്ങളും സൂക്ഷിക്കണമെന്ന് ആദായനികുതി വകുപ്പ് നിർദേശംനൽകിയിട്ടുണ്ട്. ബില്ല് നൽകുമ്പോൾ പണമായി അടയ്ക്കണമെന്നാണ് ആശുപത്രികൾ ആവശ്യപ്പെടുന്നതെന്ന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ലഭിച്ച പണത്തിന്റെ ഉറവിടവും വ്യക്തമായ കണക്കുകളും ഹാജരാക്കേണ്ടിവരും. ആദായ നികുതി നിയമപ്രകാരം പണമായി രണ്ടുലക്ഷം രൂപവരെയാണ് സ്വീകരിക്കാൻ അനുമതിയുള്ളത്. കോവിഡ് ചികിത്സയ്ക്കാണെങ്കിൽ രണ്ടുലക്ഷം രൂപയിലധികം പണമായി സ്വീകരിക്കാൻ പ്രത്യക്ഷ നികുതി ബോർഡ് ആശുപത്രികൾക്ക് അനുമതി നൽകിയിരുന്നു. മെയ് 31വരെയാണ് ഇത്തരം ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പണമടയ്ക്കുന്നവരുമായി രോഗിക്കുള്ള ബന്ധവും അവരുടെ പാൻ, ആധാർ വിവരങ്ങളും സൂക്ഷിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

from money rss https://bit.ly/33z4ViA
via IFTTT