121

Powered By Blogger

Tuesday, 14 April 2020

മികച്ച ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍: കോവിഡ് ക്ലെയിമിനായി സമീപിച്ചത് രണ്ടുശതമാനം

10,000ലേറെ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടും ഇൻഷുറൻസ് ക്ലെയിം ചെയ്തത് രണ്ടുശതമാനംപേർമാത്രം. രാജ്യത്തെ കോവിഡ് ബാധിച്ചവരിൽ ഭൂരിഭാഗവും സർക്കാർ ആശുപത്രിയിൽ ചികിത്സതേടുന്നതിനാലാണിത്. കോവിഡ് ബാധിച്ചവരെ കണ്ടെത്തി മികച്ചരീതിയിൽ സൗജന്യ ചികിത്സ നൽകുന്നതിൽ രാജ്യത്തെ പൊതു ആരോഗ്യ സംവിധാനം മികവുപുലർത്തിയതാണ് ഏറെപ്പേരും സർക്കാർ ആശുപത്രിയെ ആശ്രയിക്കാൻ കാരണമന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. 10,586 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 200ഓളം പേർമാത്രമാണ് ഇൻഷുറൻസ് ക്ലെയിമിന് സമീപിച്ചതെന്ന് ജനറൽ ഇൻഷുറൻസ് കൗൺസിൽ വ്യക്തമാക്കുന്നു. 10 ശതമാനത്തോളം പേർമാത്രമാണ് കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ സമീപിച്ചത്. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കായി 4.5 ലക്ഷം രൂപമുതൽ 10 ലക്ഷംരൂപവരെയാണ് ഈടാക്കുന്നത്.

from money rss https://bit.ly/3addaSi
via IFTTT

സ്വര്‍ണവില കുതുക്കുന്നു; പവന്റെ വില 33,600 രൂപയായി

സ്വർണവില പവന് എക്കാലത്തെയും ഉയർന്ന നിലവാരമായ 33,600 രൂപയിലെത്തി. 4,200 രൂപയാണ് ഗ്രാമിന്റെ വില. ഏപ്രിൽ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 15 ദിവസംകൊണ്ട് പവന്റെ വിലയിൽ രണ്ടായിരം രൂപയാണ് വർധിച്ചത്. ഏപ്രിൽ ഏഴിന് പവന് 800 രൂപവർധിച്ച് 32,800 രൂപ നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണിയിലും സ്വർണവില വർധിക്കുകയാണ്. ഏഴുവർഷത്തെ ഉയർന്ന നിലവാരം ഭേദിച്ച് സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,750 ഡോളർ നിലവാരത്തിലെത്തി. ലോക്ക്ഡൗൺ കാരണം ജൂവലറികൾ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് വാങ്ങുന്നതിനോ വിൽക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവരമില്ല. സ്വർണം തീയതി പവൻ വില 2005 ഒക്ടോബർ 10 5,040 2008 ഒക്ടോബർ 9 10,200 2010 നവംബർ 8 15,000 2011 ഓഗസ്റ്റ് 19 20,520 2019 ഫെബ്രുവരി 19 25,120 2019 ജൂലായ് 19 26,120 2019 ഓഗസ്റ്റ് 7 27,200 2019 ഓഗസ്റ്റ് 15 28,000 2019 സെപ്റ്റംബർ 4 29,120 2020 ജനുവരി 8 30,400 2020 ഫെബ്രുവരി 24 32,000 2020ഏപ്രിൽ 7 32,800 2020 ഏപ്രിൽ 11 33,200 2020 ഏപ്രിൽ 14 33,600

from money rss https://bit.ly/3cvhJt1
via IFTTT

എസ്ബിഐയുടെ എസ്ബി അക്കൗണ്ടിലെ പലിശ ഇനിമുതല്‍ 2.75ശതമാനംമാത്രം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എസ്ബി അക്കൗണ്ടിലെ പലിശകുറച്ചത് ബുധനാഴ്ചമുതൽ പ്രാബല്യത്തിലായി. സേവിങ്സ് അക്കൗണ്ടിലെ പലിശ ഇതോടെ കാൽശതമാനം കുറഞ്ഞ് 2.75ശതമാനമായി. ഒരു ലക്ഷം രൂപ വരെയും അതിനുമുകളിലുമുള്ള അക്കൗണ്ടിലെ ബാലൻസിന് ഇനി നാമമാത്ര പലിശയേ ലഭിക്കൂ. നേരത്തെ മൂന്നുശതമാനമായിരുന്നു പലിശ.ഏപ്രിൽ 15 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. എല്ലാ വായ്പകളുടെയും എം.സി.എൽ.ആർ. നിരക്ക് 0.35 ശതമാനം നേരത്തെ ബാങ്ക് കുറച്ചിരുന്നു. ഇതോടെ ബാങ്കിന്റെ ഒരു വർഷത്തെ എം.സി.എൽ.ആർ. നിരക്ക് 7.75 ശതമാനത്തിൽനിന്ന് 7.40 ശതമാനമായി കുറഞ്ഞു. പുതിയ നിരക്ക് ഏപ്രിൽ പത്തിനാണ് നിലവിൽവന്നത്.

from money rss https://bit.ly/3chYt1H
via IFTTT

പാഠം 69: എന്തുകൊണ്ട് ഓഹരിയില്‍ പണംനഷ്ടപ്പെടുന്നു? നേട്ടമുണ്ടാക്കാനുള്ള വഴികളിതാ

ഇതുപോലെ ഉപദേശംകേട്ട എന്റെ 60,000 രൂപ ഗോപിയായി. ഓഹരി ഡീലിസ്റ്റ് ചെയ്തു. ഇപ്പോ കോട്ടുവാ ഇടാൻപോലും മൂഡില്ല-(സ്വകാര്യതമാനിച്ച് ഐഡന്റിറ്റി വെളിപ്പെടുത്തുന്നില്ല) ഓഹരിയിൽ നിക്ഷേപിച്ച് കൈപൊള്ളിയ ഒരുവ്യക്തിയുടെ പ്രതികരണമാണിത്. ഓഹരിയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് എഴുതുമ്പോഴൊക്കെ ഇത്തരത്തിലുള്ള നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിന് കാരണവുമുണ്ട്. നിക്ഷേപിക്കുന്ന 90ശതമാനത്തിനും പണംനഷ്ടമാകുന്നതുതന്നെ. എന്തുകൊണ്ട് പണം നഷ്ടപ്പെടുന്നു സുമേഷിന്റെയും വിനോദിന്റെയും അനുഭവം പരിശോധിക്കാം. 2004 ജനുവരിയിലാണ് സുഹൃത്തുക്കളായ ഇരുവരും ഓഹരി നിക്ഷേപത്തിലേയ്ക്കിറങ്ങുന്നത്. ഓഹരിയിൽനിന്ന് മികച്ചനേട്ടം ദിനംപ്രതിയുണ്ടാക്കാമെന്ന വ്യാമോഹത്തോടെയായിരുന്നു ഇരുവരും പ്രമുഖ ഓഹരിബ്രോക്കർ വഴിയാണ് ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുത്തത്. ഇരുവരും തുടക്കത്തിൽ ബ്രോക്കറെ വിളിച്ചും പിന്നീട് ഓൺലൈനിലും ഡേട്രേഡിങ് ആരംഭിച്ചു. അന്നൊക്കെ 50 രൂപയുടെ 100 ഓഹരി വാങ്ങിയാൽ 60 രൂപയാകുമ്പോൾ വിറ്റു ലാഭമെടുത്തിരുന്നു. ചിലദിവസങ്ങളിൽ ലാഭവും മറ്റുചില ദിവസങ്ങളിൽ നഷ്ടവുമുണ്ടായി. നിക്ഷേപിച്ചതുകപോലും പൂർണമായി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ ഇരുവരും മാനസിക സംഘർഷത്തിലായി. നഷ്ടത്തിന്റെ കണക്കെടുക്കാനൊന്നും നിൽക്കാതെ വിനോദ് അവശേഷിച്ച ഓഹരിയുംവിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്തു. അതേസമയം, എന്തുകൊണ്ട് നഷ്ടമുണ്ടായി എന്ന ചിന്തിയിലായിരുന്നു സുമേഷ്. ഇക്കാര്യം ഒരു സാമ്പത്തിക വിദഗ്ധനുമായി ചർച്ച ചെയ്തു. അദ്ദേഹത്തിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തമായി പഠിച്ച് മുന്നോട്ടുപോകാൻ സുമേഷ് തീരുമാനിച്ചു. മികച്ച അടിസ്ഥാനമുള്ള നാല് ഓഹരികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാൻ തീരുമാനിച്ചു. അതിനുള്ള അന്വേഷണത്തിലായി അദ്ദേഹം. എസ്ബി അക്കൗണ്ടുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരിയിൽ നിക്ഷേപിക്കാമെന്ന് ആദ്യം തീരുമാനിച്ചു. അതുപോലെതന്നെ പരിചയമുള്ള മൂന്ന് കമ്പനികൾകൂടി തിരഞ്ഞെടുത്തു. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ് എന്നിവയായിരുന്നു മറ്റ് കമ്പനികൾ. ഈ കമ്പനികളുടെ 100 ഓഹരികൾ വീതം അദ്ദേഹം വാങ്ങി. അത് പ്രത്യേക പോർട്ട്ഫോളിയോ ആക്കി സൂക്ഷിച്ചു. ഇടയ്ക്കെപ്പോഴോ മറ്റുചില ഓഹരികൾ വാങ്ങിയെങ്കിലും മികച്ചനേട്ടം ലഭിച്ചപ്പോൾ വിറ്റൊഴിയുകയും ചെയ്തു. വിരമിച്ചശേഷമുള്ള ജീവിതത്തിനായി നാല് ഓഹരികളും അദ്ദേഹം ദീർഘകാലം കൈവശം സൂക്ഷിച്ചു. നേട്ടംവിലയിരുത്താം കോവിഡ് വ്യാപനംമൂലം ആഗോള വ്യാപകമായി ഓഹരി വിപണി ഇടിഞ്ഞതിനാൽ സുമേഷ് കുത്തുപാളയെടുത്തിട്ടുണ്ടാകുമെന്നാകും വിനോദിനെപ്പോലെയുള്ളവർ ചിന്തിച്ചിട്ടുണ്ടാകുക. നിക്ഷേപത്തെക്കുറിച്ച് സുമേഷിന് തെല്ലും ആശങ്കയുണ്ടായിരുന്നില്ല. കോവിഡ് അല്ല അതിലപ്പുറംവന്നാലും പ്രശ്നമില്ലെന്ന നിലപാടിലായിരുന്നു അയാൾ. ഏപ്രിൽ 14ലെ ക്ലോസിങ് നിരക്ക് പ്രകാരം ഈ ഓഹരികളിൽനിന്നുള്ള ആദായം 22.9 ശതമാനത്തിലേറെയാണ്. 2,31,925(2.31 ലക്ഷം) രൂപയാണ് അദ്ദേഹം നിക്ഷേപിച്ചത്. ഇപ്പോഴത് 43,44,495(43.44 ലക്ഷം) രൂപയായി വളർന്നിരിക്കുന്നു. കാലാകാലങ്ങളിൽ ഈ ഓഹരികളിൽനിന്ന് ലാഭവിഹിതവും ലഭിച്ചുകൊണ്ടിരിക്കുന്നു. നേട്ടത്തിന്റെ ചരിത്രം Company Buying Cost (Per Share) Last Price Total Cost Cost per share Current Value Shares* Total Return(Rs)** Return %pa Asian Paints​ 320.05 1680.85 32,005 32.01 16,80,850 1000 Shares 17,26,145 31.9 HDFC Bank 520.35 895.35 52,035 52.04 8,95,350 1,000 Shares 8,88,790 21.6 HUL​ 143.40 2,346.45 14,340 143.40 2,34,645 100 Shares 2,37,805 22.5 TCS 1335.45 1,759.25 1,33,545 166.93 14,07,400 800 Shares 14,91,755 19.2 Total Stocks 2,31,925 42,18,245 43,44,495 22.9 2020 ഏപ്രിൽ 13ലെ ക്ലോസിങ് നിരക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയത്. *ഓഹരി സ്പ്ളിറ്റ് ചെയ്തതിനെതുടർന്നാണ് നിക്ഷേപിച്ച 100 ഓഹരി 1000ആയത്.** ലാഭവിഹിതം ഉൾപ്പടെയുള്ള തുക.നിക്ഷേപിച്ച തിയതി: 2004 ഡിസംബർ 31. പണം നഷ്ടപ്പെടുന്നത് എന്തുകൊണ്ട് വാങ്ങുന്ന ഓഹരിയെക്കുറിച്ച് ഒന്നുംഅറിയാതെ,ടിപ്സുകൾ അടിസ്ഥാനമാക്കിമാത്രം നിക്ഷേപിക്കുന്നതാണ് നഷ്ടത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്. വാങ്ങിയ ഓഹരിയുടെ വില ചെറിയതോതിൽകൂടുമ്പോൾ വിറ്റ് ലാഭമെടുക്കാനുള്ള അത്യാഗ്രഹം. വിലകുറയുന്നതുകണ്ട് ആശങ്കയിലായി ഓഹരി വിറ്റൊഴിയുന്നതും ഇവർക്കുപറഞ്ഞിട്ടുള്ളതാണ്. ഊഹോപോഹങ്ങളും ടിപ്സുകളും അടിസ്ഥാനമാക്കി വാങ്ങിയ ഓഹരി മോശമാണെന്നറിഞ്ഞാലും ദീർഘകാലം കൈവശംവെയ്ക്കാനുള്ള ശ്രമവും ഒഴിവാക്കണം. അറിവില്ലാത്ത ഒരുകാര്യം ചെയ്താൽ കുഴിയിൽ ചാടുമെന്നകാര്യത്തിൽ സംശയംവേണ്ട. വേഗംപണമുണ്ടാക്കാമെന്നുകരുതിയാണ് പരിചയക്കുറവൊന്നും കണക്കാക്കാതെ പലരും വിപണിയിലേയ്ക്കിറങ്ങുന്നത്. പഠനം നടത്താതെയുംമറ്റും ആരെങ്കിലും പറഞ്ഞുകേട്ട ഓഹരികളിലാകും പിന്നെ നിക്ഷേപം. ഇതൊക്കെയാണ് ഓഹരി നിക്ഷേപത്തിലൂടെപണം ചോരാനുള്ള കാരണം. എങ്ങനെ നേട്ടമുണ്ടാക്കാം വളർച്ചാസാധ്യതയുള്ള കമ്പനികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാൻ ശ്രമിക്കണം. സുമേഷ് ചെയ്തതും അതാണ്. പരിചയമുള്ള കമ്പനികൾ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്തത്. തിനിക്ക് എക്കൗണ്ടുള്ള എച്ച്ഡിഎഫ്സി ബാങ്കും, പെയിന്റ് ചെയ്യാനായി തിരഞ്ഞെടുത്ത കമ്പനിയും വീട്ടിൽ വാങ്ങുന്ന നിത്യോപയോഗ സാധനങ്ങളുണ്ടാക്കുന്ന സ്ഥാപനവും അങ്ങനെ അദ്ദേഹത്തിന്റോ പോർട്ട്ഫോളിയോയുടെ ഭാഗമായി. കമ്പനിയുടെ യഥാർഥ മൂല്യത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമായ ഓഹരികൾ സ്വന്തമാക്കാൻ ശ്രമിക്കണം. ഇടയ്ക്കിടെ നിരീക്ഷിച്ച് ദീർഘകാലം ക്ഷമയോടെ കാത്തിരിക്കുകയും വേണം. സുമേഷ് ഓഹിയിൽ നിക്ഷേപിച്ചിട്ട് ഇപ്പോൾ 15 വർഷം പിന്നിട്ടുവെന്ന് ഓർക്കണം. ഓഹരി വില ഇരട്ടിയോളമായിട്ടും വിൽക്കാൻ അദ്ദേഹം തയ്യാറായില്ല. അതുപോലെതന്നെ 2008ൽ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയപ്പോൾ വിറ്റൊഴിയാനും അദ്ദേഹം ശ്രമിച്ചില്ല. ക്ഷമയോടെ കാത്തിരുന്നു. ആകാത്തിരിപ്പിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടം. വിനോദ് നിക്ഷേപിച്ച ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിൽനിന്ന് 30 മുതൽ 40 ശതമാനംവരെ നഷ്ടത്തിലാണ് ഇപ്പോൾ. എങ്കിലും അദ്ദേഹത്തിന്റെ ഓഹരികൾ ഇപ്പോൾ 22 ശതമാനത്തിലേറെ നേട്ടത്തിലാണെന്നകാര്യം മറക്കേണ്ട. കഴിയുമെങ്കിൽ ഈ ഓഹരികളിൽ ഇപ്പോൾ കുറച്ചുകൂടി നിക്ഷേപം നടത്താനാണ് അദ്ദേഹത്തിന്റെ ശ്രമം. വാങ്ങിയ ഓഹരി ദീർഘകാലം കൈവശംവെച്ചാൽ നേട്ടങ്ങളേറെയാണ്. വർഷാവർഷം കമ്പനി നൽകുന്ന ലാഭവിഹിതംതന്നെ പ്രധാനം. ഇത്രയും വർഷം കൈവശം വെച്ച സുമേഷിന് ഏഷ്യൻപെയിന്റ്സിൽനിന്ന് ലഭിച്ച മൊത്തം ലാഭവിഹിതം 46,000 രൂപയോളമാണ്. feedbacks to: antonycdavis@gmail.com നിങ്ങൾ ചെയ്യേണ്ടത് അഞ്ചുമുതൽ പത്തുവർഷംവരെ കൈവശം വെയ്ക്കാമെന്നുറച്ച് മികച്ച 5 ഓഹരികൾ തിരഞ്ഞെടുക്കുക.ഘട്ടംഘട്ടമായി നിക്ഷേപം നടത്തുക. ഓഹരി വില ഇടിയുമ്പോൾ കൂടുതൽ നിക്ഷേപിക്കുക. ദീർഘകാലം കാത്തിരിക്കുക.

from money rss https://bit.ly/2XBbHmd
via IFTTT

ആശ്വാസ റാലി തുടരുന്നു: സെന്‍സെക്‌സില്‍ 480 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: അംബേദ്കർ ജയന്തികഴിഞ്ഞുള്ള പ്രവർത്തി ദിനത്തിൽ ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 480 പോയന്റ് നേട്ടത്തിൽ 31170ലും നിഫ്റ്റി 149 പോയന്റ് ഉയർന്ന് 9140ലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യമൊട്ടാകെ വീണ്ടും അടച്ചിടൽ പ്രഖ്യാപിച്ചത് വിപണിയെ ബാധിച്ചില്ല. മിക്കവാറും സെക്ടറുകളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിയുടെ നേട്ടത്തിന് കാരണം. യുപിഎൽ, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, സൺ ഫാർമ, എൽആൻഡ്ടി, ഹിന്ദുസ്ഥാൻ യുണിലിവർ, ഗ്രാസിം, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സീ എന്റർടെയൻമെന്റ്, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, ഒഎൻജിസി, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നരശതമാനത്തോളം നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക് രണ്ടുശതമാനവും ഐടി ഒന്നര ശതമാനവും വാഹനം 1.8ശതമാനവും എഫ്എംസിജി 2.50 ശതമാനവും നേട്ടത്തിലാണ്.

from money rss https://bit.ly/2RE76Mu
via IFTTT

കടക്കെണി, പട്ടിണി... തകർന്നു വീഴുകയാണ് ഇന്ത്യൻഗ്രാമങ്ങൾ

കൊച്ചി: കേരളത്തിലെ ഒരു ഹോട്ടലിൽ പാചകക്കാരനായിരുന്നു യുധിഷ്ഠിർ പട്ടേൽ. ലോക്ക്ഡൗണിന്റെ സൂചനകൾ കിട്ടിത്തുടങ്ങിയതോടെ കടയുടമ മറുനാടൻ തൊഴിലാളികളെയെല്ലാം നാട്ടിലേക്കയച്ചു. രണ്ടുമാസത്തെ ശമ്പളബാക്കിയായി 30,000 രൂപ കിട്ടാനുണ്ട്. ലോക്ക്ഡൗണിന് മുന്നേ നാട്ടിൽ എത്തിയെങ്കിലും യുധിഷ്ഠിറിന് മുന്നിൽ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. ഒഡിഷയിലെ കളഹണ്ഡി ജില്ലയിലെ തുവാമുൽ രാംപുർ ബ്ലോക്കിലെ ഓരോ ഗ്രാമത്തിനും പറയാനുണ്ട് യുധിഷ്ഠിറിന്റെതു പോലെ നൂറുകണക്കിന് അനുഭവകഥകൾ. വരുമാനം നിലച്ചു, കടക്കെണിയിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്കും വഴുതിനീങ്ങുകയാണ് തുവാമുൽ രാംപുർ പോലെയുള്ള ഉൾപ്രദേശങ്ങൾ. മറുനാടൻ തൊഴിലാളികളെന്നു വിളിച്ച് നാം അകറ്റിനിർത്തുന്നവർ താങ്ങിനിർത്തിയിരുന്ന ആ സമ്പദ്വ്യവസ്ഥ പതിയെ തകർന്നില്ലാതാകുന്നു. ഏറെ ജാഗ്രത അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഒഡിഷയിലെ ഗ്രാമീണ വികസന ഏജൻസിയായ ഗ്രാമവികാസും കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റും (സി.എം.ഐ.ഡി.) ചേർന്നു നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റത്തൊഴിലാളികൾ കൂടുതലുള്ള മേഖലകളിൽ ലോക്ക്ഡൗണിന്റെ ആഘാതം വിലയിരുത്താനായിരുന്നു പഠനം. ലോക്ക്ഡൗണിന്റെ ആഘാതം പൂർണമായും വിലയിരുത്താൻ ഇനിയും ദിവസങ്ങളെടുക്കും. എന്നാൽ, പട്ടിണിമരണങ്ങളിലേക്ക് ഇവരെ തള്ളിവിടാതിരിക്കാനുള്ള കരുതൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സി.എം.ഐ.ഡി. എക്സിക്യുട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ ചൂണ്ടിക്കാട്ടി. കളഹണ്ഡി രാജ്യത്തെ ഏറ്റവും പിന്നാക്ക ജില്ലകളിൽ ഒന്നായിട്ടാണ് കളഹണ്ഡി അടയാളപ്പെടുത്തപ്പെടുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം ഈ നാട്ടിലെ ചെറുപ്പക്കാരെല്ലാം തൊഴിൽതേടി മറുനാടുകളിലേക്കെത്തുന്നു. ഏറെപ്പേരും കേരളത്തിലാണ് ജോലിചെയ്യുന്നത്. ആദിവാസികൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾ ഏറെയുള്ള തുവാമുൽ റാംപൂരിലും സ്ഥിതി വ്യത്യസ്തമല്ല. കുടിയേറ്റത്തൊഴിലാളികൾ നാട്ടിലേക്കയയ്ക്കുന്ന പണമാണ് ഗ്രാമങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നത്. കൊള്ളപ്പലിശയ്ക്ക് പണം വരുമാനം നിലച്ചതോടെ പല വീടുകളിലും സ്ഥിതി മോശമായിത്തുടങ്ങി. കൊള്ളപ്പലിശയ്ക്ക് പലരും പണം വാങ്ങിത്തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങിയെത്തി. ചിലർ വഴിയിൽ കുടുങ്ങി. കുറച്ചുപേർ ജോലിസ്ഥലത്തുതന്നെ തങ്ങുന്നു. ഇവരെക്കുറിച്ചെല്ലാം വീട്ടുകാർ ആശങ്കയിലാണ്. കൊറോണ കേട്ടിട്ടുണ്ട്; പ്രതിരോധം അറിയില്ല കൊറോണയെക്കുറിച്ച് ഭൂരിഭാഗംപേരും കേട്ടിട്ടുണ്ട്. എന്നാൽ, സ്വീകരിക്കേണ്ട പ്രതിരോധനടപടികൾ അറിയില്ല. വഴിയിൽ കുടുങ്ങിപ്പോയവർ ഉൾപ്പെടെ മരണഭീതിയാണ് പങ്കുവച്ചത്. വേണ്ടത് ആരോഗ്യമേഖലയിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ളതാണ് പല ഗ്രാമങ്ങളും. രോഗം പടരാതിരിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണം. വരുമാനമില്ലാതായ കുടുംബങ്ങൾക്ക് ഭക്ഷണം ഉൾപ്പെടെ ഉറപ്പുവരുത്തണം. കൊറോണ വൈറസ് വ്യാപനം തടയാനുള്ള നടപടികളെക്കുറിച്ച് ബോധവത്കരിക്കണം. മറ്റിടങ്ങളിൽ കുടുങ്ങിപ്പോയ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കരുതൽ വേണം. മാനസികസംഘർഷം അനുഭവിക്കുന്നുണ്ട് പലരും, അവർക്കും പിന്തുണ നൽകണം.

from money rss https://bit.ly/2yjZB6c
via IFTTT

വരുമാനം നിലച്ചു: നൂറുരൂപയ്ക്ക് റബ്ബർ വിറ്റ് കർഷകർ

കൊച്ചി: വില കൂടുമെന്നു കരുതി റബ്ബർ വിൽക്കാതെ സൂക്ഷിച്ച കർഷകരും ലോക്ഡൗൺമൂലം സ്റ്റോക്ക് വിറ്റഴിക്കാൻ കഴിയാഞ്ഞ വ്യാപാരികളും കടുത്ത പ്രതിസന്ധിയിൽ. കൈയിലുള്ള റബ്ബർ വേറെ വഴിയില്ലാത്തതിനാൽ 100-110 രൂപയ്ക്ക് വിൽക്കുകയാണ് കർഷകർ. ഈവർഷം റബ്ബറിന് പൊതുവേ നല്ലകാലമായിരിക്കുമെന്നായിരുന്നു പ്രതീക്ഷകൾ. വില 140 രൂപ കടന്നപ്പോൾ പ്രതീക്ഷയേറി. അതിനാൽ അത്യാവശ്യം സ്റ്റോക്ക് സൂക്ഷിക്കാവുന്ന ഇടത്തരം കർഷകർ വിൽക്കാതെ സൂക്ഷിച്ചു. ലോക്ഡൗണിൽ റബ്ബർ കടകൾ അടച്ചിരിക്കുകയാണ്. റബ്ബർ മാർക്കറ്റിങ് സൊസൈറ്റികൾ വാങ്ങുന്നുണ്ട്. തത്കാലം കിലോയ്ക്ക് നൂറുരൂപ വീതമാണ് നൽകുന്നതെന്ന് തൊടുപുഴ റബ്ബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് എം.ജെ. ജേക്കബ് പറഞ്ഞു. റബ്ബർ ബോർഡ് വില പ്രഖ്യാപിക്കുമ്പോൾ ബാക്കി നൽകാമെന്ന് എഴുതിനൽകും. മുഴുവൻ വേണമെന്ന് നിർബന്ധമുള്ളവർക്ക് 110 രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികൾ നേരത്തേ വിട്ടുനിന്നു കോവിഡ് പ്രതിസന്ധിക്ക് മുമ്പുതന്നെ ഒരു കമ്പനിയൊഴികെ മറ്റെല്ലാവരും റബ്ബർ വാങ്ങുന്നത് കുറച്ചിരുന്നു. ഒരുമിച്ച് വാങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ. ലോക്ഡൗൺ വന്നതോടെ ആ സ്റ്റോക്ക് കെട്ടിക്കിടക്കുകയാണ്. ഇതു തീരാതെ പുതിയ സ്റ്റോക്ക് വാങ്ങാനോ കർഷകർക്ക് പണം നൽകാനോ കഴിയില്ല. 2000 ബാരലോളം ലാറ്റക്സ് കൈവശമുള്ളവരുമുണ്ട്. റബ്ബർ വാങ്ങിക്കൊണ്ടിരുന്ന കമ്പനിയുടെ ഗോഡൗണിലേക്ക് കൊണ്ടുപോയ 46 ലോഡ് റബ്ബർ കോഴിക്കോട്ടും 16 ലോഡ് കോട്ടയത്തും ഇറക്കാൻ കഴിയാതെ കിടക്കുകയാണ്. കർഷകരും വ്യാപാരികളും വ്യവസായികളും ഉൾപ്പെട്ട ശൃംഖല സ്തംഭിച്ചിരിക്കുകയാണെന്ന് പ്രമുഖ വ്യാപാരിയായ സി.ജെ. അഗസ്റ്റിൻ പറഞ്ഞു. റബ്ബർകടകൾ ആഴ്ചയിൽ ഒരുദിവസമെങ്കിലും തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളും കർഷകരും മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. റബ്ബർ വ്യവസായങ്ങളെ ചുരുങ്ങിയ തോതിൽ പ്രവർത്തിക്കാൻ അനുവദിക്കുക, വ്യാപാരികളുടെ ഓവർഡ്രാഫ്റ്റിന് മൂന്നുമാസത്തേക്കെങ്കിലും പലിശ ഒഴിവാക്കുക, കച്ചവടം തുടങ്ങുമ്പോൾ ലോക്ഡൗണിന് മുമ്പുണ്ടായിരുന്ന അവസാന ദിവസത്തെ വിലയായ 125-ൽനിന്ന് തുടങ്ങുക, അവധിവ്യാപാരം നിർത്തിവെക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. മഴമറ വാങ്ങാൻ കട തുറക്കണം മഴക്കാലത്തിനുമുമ്പ് റബ്ബർ മരങ്ങളുടെ ടാപ്പിങ് പട്ടകൾക്ക് മഴമറ (റെയിൻ ഗാർഡ്) ഇടുന്ന ജോലികൾ നടത്താൻ സർക്കാർ അനുവദിച്ചിരുന്നു. ഇതിനാവശ്യമായ പോളിത്തീൻ, ബിറ്റുമെൻ തുടങ്ങിയവ കിട്ടാനില്ല. ഇവയുടെ ലഭ്യത ഉറപ്പാക്കുകയും വാങ്ങാനുള്ള കടകൾ ഒരു ദിവസമെങ്കിലും തുറക്കുകയും വേണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ഇപ്പോഴുണ്ടായ കനത്തനഷ്ടം അല്പമെങ്കിലും നികത്തണമെങ്കിൽ മഴക്കാലത്തും ടാപ്പ് ചെയ്യേണ്ടിവരും. അതിന് മഴമറ വെക്കേണ്ട സമയമാണിത്.

from money rss https://bit.ly/2RTW9qf
via IFTTT

ബാര്‍ക്ലെയ്‌സ് രാജ്യത്തെ വളര്‍ച്ചാ അനുമാനം 'സീറോ'യാക്കി

ന്യൂഡൽഹി: അടച്ചിടൽ മെയ് മൂന്നുവരെ നീട്ടിയതിനെതുടർന്ന് ബാർക്ലെയ്സ് രാജ്യത്തിന്റെ വളർച്ചാ അനുമാനം പുജ്യമാക്കി. 2020 കലണ്ടർ വർഷത്തെ വളർച്ചാ അനുമാനമാണ് കുറച്ചത്. നേരത്തെ രാജ്യത്തെ വളർച്ച 2.5ശതമാനമായി കുറയുമെന്നായിരുന്നു ബ്രിട്ടീഷ് ഇൻവെസ്റ്റ്മെന്റ് ബാങ്കായ ബാർക്ലെയ്സിന്റെ വിലിയിരുത്തൽ. കോവിഡിന്റെ കാര്യത്തിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെങ്കിലും നിയന്ത്രണം തുടരുന്നത് രാജ്യത്തെ സമ്പദ്ഘടനയെ പ്രതീക്ഷിച്ചതിലുമപ്പുറം ബാധിക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. മഹാരാഷ്ട്ര, ഡൽഹി, തമിഴ് നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വലിയ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയാകും കാര്യമായി ബാധിക്കുക. ഈ സംസ്ഥാനങ്ങളിലാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കാർഷികം, ഖനനം, നിർമാണം തുടങ്ങിയമേഖലകളെ കാര്യമായിതന്നെ അടച്ചിടൽ ബാധിക്കുമെന്നും ബാർക്ലെയ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/2XyvxOZ
via IFTTT

അടല്‍ പെന്‍ഷന്‍ പദ്ധതി: വിഹിതം അടയ്ക്കുന്നതിന് ജൂണ്‍ 30വരെ സാവകാശം നല്‍കി

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുവേണ്ടിയുള്ള പെൻഷൻ പദ്ധതിയായ അടൽ പെൻഷൻ യോജനയുടെ വിഹിതം അടയ്ക്കുന്നതിന് ജൂൺ 30വരെ സാവകാശം നൽകി. ഓട്ടോ ഡെബിറ്റ് തൽക്കാലം നിർത്തിവെയ്ക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്. കോവിഡ് വ്യാപനംമൂലം രാജ്യമൊട്ടാകെ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ വിഹിതമടയ്ക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി(പിഎഫ്ആർഡിഎ)യുടെ തീരുമാനം. 2.23 കോടി വരിക്കാരാണ് അടൽ പെൻഷൻ യോജനയ്ക്കുള്ളത്. പിഴയൊന്നുംകൂടാതെ ജൂലായ് ഒന്നുമുതൽ സെപ്റ്റംബർ 30വരെ വിഹിതം അടയ്ക്കാം. പ്രതിമാസം ആയിരും രൂപമുതൽ അയ്യായിരം രൂപവരെ പെൻഷൻ ഉറപ്പുനൽകുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന. 60 വയസ്സുമുതലാണ് പെൻഷൻ ലഭിക്കുക. 18 വയസ്സുമുതൽ 40വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ ചേരാം. ഉദാഹരണത്തിന് 30വയസ്സുള്ള ഒരാൾ പ്രതിമാസം 116 രൂപവീതം അടച്ചാൽ 60വയസ്സാകുമ്പോൾ 1000 രൂപ പ്രതിമാസം പെൻഷൻ ലഭിക്കും. പദ്ധതിയിൽ ചേർന്നിട്ടുള്ള 73 ശതമാനംപേരും 1000 രൂപ പെൻഷൻ ലഭിക്കുന്ന രീതിയിലാണ് പദ്ധതിയിൽ ചേർന്നിട്ടുള്ളത്.

from money rss https://bit.ly/2K2qfU7
via IFTTT

ഫോം 16 ജൂണ്‍ 30നുമുമ്പ് നല്‍കിയാല്‍മതി: റിട്ടേണ്‍ ഫയല്‍ചെയ്യേണ്ട തിയതി നീട്ടിയേക്കും

ആദായ നികുതിയുമായി ബന്ധപ്പെട്ട അവസാന തിയതി നീട്ടിയതിനുപിന്നാലെ ടിഡിഎസ് സർട്ടിഫിക്കറ്റ്, ഫോം 16 എന്നിവ നൽകുന്ന തിയതിയും ജൂൺ 30വരെ നീട്ടി. 2019-20 സാമ്പത്തിക വർഷത്തെ നികുതി പിടിച്ചതിന്റെ രേഖകൾ അടങ്ങിയ ഫോം 16 തൊഴിലുടമയാണ് ജീവനക്കാർക്ക് നൽകുക. ഫോം 16 തിയതി നീട്ടിയതോടെ ആദായ നികുതി ഫയൽ ചെയ്യുന്നതിനുള്ള അവസാനതിയതിയിലും മാറ്റംവരുത്തിയേക്കും. ജൂൺ 30ന് ഫോം 16 ലഭിച്ചതിനുശേഷം ഐടി ഫയൽ ചെയ്യാൻ സമയമില്ലാത്തതിനാലാണിത്. സാധാരണ ആദായ നികുതി ഫയൽ ചെയ്യേണ്ട അവസാന തിയതി ജൂലായ് 31ആണ്. തൊഴിലുടമ ടിഡിഎസ് റിട്ടേൺ മെയ് 31നകം നൽകേണ്ടതുണ്ട്. അത് കഴിഞ്ഞ് ജൂൺ 15നുമുമ്പായി ഫോം 16 ജീവനക്കാർക്കും നൽകുകയാണ് പതിവ്. കഴിഞ്ഞവർഷം ടിഡിഎസ് റിട്ടേൺ നൽകേണ്ടതിയതി ജൂൺ 30ലേയ്ക്ക് നീട്ടിയിരുന്നു. ആദായ നികുതി ഫയൽ ചെയ്യേണ്ട തിയതി ഓഗസ്റ്റ് 31 ആക്കുകയും ചെയ്തിരുന്നു.

from money rss https://bit.ly/2XwT6ru
via IFTTT