121

Powered By Blogger

Tuesday, 14 April 2020

കടക്കെണി, പട്ടിണി... തകർന്നു വീഴുകയാണ് ഇന്ത്യൻഗ്രാമങ്ങൾ

കൊച്ചി: കേരളത്തിലെ ഒരു ഹോട്ടലിൽ പാചകക്കാരനായിരുന്നു യുധിഷ്ഠിർ പട്ടേൽ. ലോക്ക്ഡൗണിന്റെ സൂചനകൾ കിട്ടിത്തുടങ്ങിയതോടെ കടയുടമ മറുനാടൻ തൊഴിലാളികളെയെല്ലാം നാട്ടിലേക്കയച്ചു. രണ്ടുമാസത്തെ ശമ്പളബാക്കിയായി 30,000 രൂപ കിട്ടാനുണ്ട്. ലോക്ക്ഡൗണിന് മുന്നേ നാട്ടിൽ എത്തിയെങ്കിലും യുധിഷ്ഠിറിന് മുന്നിൽ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. ഒഡിഷയിലെ കളഹണ്ഡി ജില്ലയിലെ തുവാമുൽ രാംപുർ ബ്ലോക്കിലെ ഓരോ ഗ്രാമത്തിനും പറയാനുണ്ട് യുധിഷ്ഠിറിന്റെതു പോലെ നൂറുകണക്കിന് അനുഭവകഥകൾ. വരുമാനം നിലച്ചു, കടക്കെണിയിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്കും വഴുതിനീങ്ങുകയാണ് തുവാമുൽ രാംപുർ പോലെയുള്ള ഉൾപ്രദേശങ്ങൾ. മറുനാടൻ തൊഴിലാളികളെന്നു വിളിച്ച് നാം അകറ്റിനിർത്തുന്നവർ താങ്ങിനിർത്തിയിരുന്ന ആ സമ്പദ്വ്യവസ്ഥ പതിയെ തകർന്നില്ലാതാകുന്നു. ഏറെ ജാഗ്രത അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഒഡിഷയിലെ ഗ്രാമീണ വികസന ഏജൻസിയായ ഗ്രാമവികാസും കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റും (സി.എം.ഐ.ഡി.) ചേർന്നു നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റത്തൊഴിലാളികൾ കൂടുതലുള്ള മേഖലകളിൽ ലോക്ക്ഡൗണിന്റെ ആഘാതം വിലയിരുത്താനായിരുന്നു പഠനം. ലോക്ക്ഡൗണിന്റെ ആഘാതം പൂർണമായും വിലയിരുത്താൻ ഇനിയും ദിവസങ്ങളെടുക്കും. എന്നാൽ, പട്ടിണിമരണങ്ങളിലേക്ക് ഇവരെ തള്ളിവിടാതിരിക്കാനുള്ള കരുതൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സി.എം.ഐ.ഡി. എക്സിക്യുട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ ചൂണ്ടിക്കാട്ടി. കളഹണ്ഡി രാജ്യത്തെ ഏറ്റവും പിന്നാക്ക ജില്ലകളിൽ ഒന്നായിട്ടാണ് കളഹണ്ഡി അടയാളപ്പെടുത്തപ്പെടുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം ഈ നാട്ടിലെ ചെറുപ്പക്കാരെല്ലാം തൊഴിൽതേടി മറുനാടുകളിലേക്കെത്തുന്നു. ഏറെപ്പേരും കേരളത്തിലാണ് ജോലിചെയ്യുന്നത്. ആദിവാസികൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾ ഏറെയുള്ള തുവാമുൽ റാംപൂരിലും സ്ഥിതി വ്യത്യസ്തമല്ല. കുടിയേറ്റത്തൊഴിലാളികൾ നാട്ടിലേക്കയയ്ക്കുന്ന പണമാണ് ഗ്രാമങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നത്. കൊള്ളപ്പലിശയ്ക്ക് പണം വരുമാനം നിലച്ചതോടെ പല വീടുകളിലും സ്ഥിതി മോശമായിത്തുടങ്ങി. കൊള്ളപ്പലിശയ്ക്ക് പലരും പണം വാങ്ങിത്തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങിയെത്തി. ചിലർ വഴിയിൽ കുടുങ്ങി. കുറച്ചുപേർ ജോലിസ്ഥലത്തുതന്നെ തങ്ങുന്നു. ഇവരെക്കുറിച്ചെല്ലാം വീട്ടുകാർ ആശങ്കയിലാണ്. കൊറോണ കേട്ടിട്ടുണ്ട്; പ്രതിരോധം അറിയില്ല കൊറോണയെക്കുറിച്ച് ഭൂരിഭാഗംപേരും കേട്ടിട്ടുണ്ട്. എന്നാൽ, സ്വീകരിക്കേണ്ട പ്രതിരോധനടപടികൾ അറിയില്ല. വഴിയിൽ കുടുങ്ങിപ്പോയവർ ഉൾപ്പെടെ മരണഭീതിയാണ് പങ്കുവച്ചത്. വേണ്ടത് ആരോഗ്യമേഖലയിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ളതാണ് പല ഗ്രാമങ്ങളും. രോഗം പടരാതിരിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണം. വരുമാനമില്ലാതായ കുടുംബങ്ങൾക്ക് ഭക്ഷണം ഉൾപ്പെടെ ഉറപ്പുവരുത്തണം. കൊറോണ വൈറസ് വ്യാപനം തടയാനുള്ള നടപടികളെക്കുറിച്ച് ബോധവത്കരിക്കണം. മറ്റിടങ്ങളിൽ കുടുങ്ങിപ്പോയ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കരുതൽ വേണം. മാനസികസംഘർഷം അനുഭവിക്കുന്നുണ്ട് പലരും, അവർക്കും പിന്തുണ നൽകണം.

from money rss https://bit.ly/2yjZB6c
via IFTTT