121

Powered By Blogger

Tuesday 6 January 2015

അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ്‌ ഭീഷണിയില്‍











Story Dated: Wednesday, January 7, 2015 03:18


കൊല്ലം: നഗര-ഗ്രാമീണ ജനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ പദ്ധതികള്‍ ചെലവുകുറഞ്ഞവിധം വേഗത്തിലും സമയബന്ധിതമായും സേവനം നല്‍കിവരുന്ന അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ്‌ ഇല്ലാതാക്കുന്നവിധം സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ തിരുത്തണമെന്ന്‌ നാഷണല്‍ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റും അക്ഷയ സംരക്ഷണസമിതി സംസ്‌ഥാന ചെയര്‍മാനുമായ എ. റഹിംകുട്ടി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുറഞ്ഞ ഫീസ്‌ ഈടാക്കി മുമ്പു ചെയ്‌തിരുന്ന സര്‍ക്കാര്‍ ജോലികള്‍ അക്ഷയ സെന്ററുകളെ ഒഴിവാക്കി കൂടുതല്‍ തുക ഈടാക്കുന്ന സ്വകാര്യസംരംഭകരെ ഏല്‍പ്പിക്കുന്നു. പത്രസമ്മേളനത്തില്‍ എ. മുഹമ്മദ്‌ നാദിര്‍ഷ, ജി. സുരേഷ്‌, സാജന്‍ കോശി, കെ. നാസര്‍, കെ. ധര്‍മപാലന്‍ വൈദ്യന്‍ എന്നിവരും പങ്കെടുത്തു.










from kerala news edited

via IFTTT

പാന്‍മസാല; സ്‌ത്രീ അറസ്‌റ്റില്‍











Story Dated: Wednesday, January 7, 2015 03:18


കൊല്ലം: നിരോധിത പാന്‍മസാല കൈവശം സൂക്ഷിച്ചതിന്‌ സ്‌ത്രീ അറസ്‌റ്റില്‍. പാരിപ്പള്ളി കടമ്പാട്ടുകോണം റോഡുവിള വീട്ടില്‍ രുഗ്മിണി(42)യെയാണ്‌ പാരിപ്പള്ളി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇവരുടെ വീട്ടില്‍ നിന്നും 60 പായ്‌ക്കറ്റ്‌ പാന്‍മസാല പോലീസ്‌ കണ്ടെടുത്തു.










from kerala news edited

via IFTTT

യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തി?









Story Dated: Wednesday, January 7, 2015 08:14



  1. Jesus



mangalam malayalam online newspaper

ജറുശലേം: ഹെരോദാ രാജാവ് യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി പുരാവസ്തു ഗവേഷകള്‍. ജറുസലേമിലെ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തിനു സമീപത്തുളള ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തില്‍ നടത്തിയ ഖനനത്തിലാണ് ഹെരോദാ രാജാവിന്റെ കൊട്ടാരത്തിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ ലഭിച്ചത്. യോഹന്നാന്റെ സുവിശേഷത്തിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണു ചരിത്ര ഗവേഷകര്‍ കൊട്ടാരം തിരിച്ചറിഞ്ഞത്. യേശുവിനെ വിചാരണ ചെയ്ത സ്ഥലം ഉടന്‍ തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുക്കാനാണ് ഇസ്രയേല്‍ തീരുമാനം.


ദാവീദിന്റെ ഗോപുരത്തിനു സമീപമാണു കൊട്ടാരത്തിന്റെ സ്ഥാനം. 15 വര്‍ഷം മുമ്പാണു കൊട്ടാരം കണ്ടെത്തിയത്. തുടര്‍ഗവേഷണങ്ങളാണു ഹെരോദാവിന്റെ ജറുശലേമിലെ കൊട്ടാരം തിരിച്ചറിയാന്‍ സഹായകമായത്.


പഴയ ജറുശലേമിലാണു ഹെറോദാവിന്റെ കൊട്ടാരമെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് ഏകാഭിപ്രായമായിരുന്നു. എന്നാല്‍ ക്രിസ്തുവിനെ വിചാരണ ചെയ്ത സ്ഥലം സംബന്ധിച്ചായിരുന്നു തര്‍ക്കം. പൊന്തിയോസ് പീലാത്തോസ് യേശുവിനെ വിചാരണ ചെയ്തതും ഹെരോദാവിന്റെ കൊട്ടാരവളപ്പിലാണെന്നു ഒരു വിഭാഗം ഗവേഷകര്‍ ഉറച്ചുനിന്നതോടെയാണു തര്‍ക്കം തുടങ്ങിയത്. ടെമ്പിള്‍ മൗണ്ടിലായിരുന്നു വിചാരണയെന്ന വാദവും ശക്തമായിരുന്നു. എന്നാല്‍ യോഹന്നാന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കിയാണ് അന്തിമ തീരുമാനമായത്. നോര്‍ത്ത് കരോളിന സര്‍വകലാശാലയിലെ ഷിമോണ്‍ ഗിബ്‌സണിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണു വിചാരണ സ്ഥലം സംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്. എന്നാല്‍ ഇതു സംബന്ധിച്ചു സഭകള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.










from kerala news edited

via IFTTT

നാലാമതും സ്‌മിത്തിന്‌ സെഞ്ചുറി; ഇന്ത്യന്‍ സ്വപ്‌നം തകര്‍ക്കാന്‍ ഓസീസ്‌









Story Dated: Wednesday, January 7, 2015 07:28



mangalam malayalam online newspaper

സിഡ്‌നി: അവസാന ടെസ്‌റ്റില്‍ വിജയം എന്ന ഇന്ത്യയുടെ സ്വപ്‌നത്തിന്‌ ഓസീസ്‌ ബാറ്റ്‌സ്മാന്മാര്‍ വിലങ്ങുതടിയാവുന്നു. വാര്‍ണറിനു പിന്നാലെ നായകന്‍ സ്‌റ്റീവ്‌ സ്‌മിത്തും സെഞ്ചുറി നേടി. സീരീസിലെ നാലാം സെഞ്ചുറിയാണ്‌ സ്‌മിത്ത്‌ നേടിയത്‌.


348ന്‌ രണ്ട്‌ എന്ന നിലയിലാണ്‌ ഓസീസ്‌ ഇന്ന്‌ കളി പുനരാരംഭിച്ചത്‌. രണ്ടാം ദിവസം തുടക്കത്തില്‍ തന്നെ വാട്‌സനെ നഷ്‌ടപ്പൈട്ടെങ്കിലും സ്‌മിത്ത്‌ പതറിയില്ല. തുടര്‍ന്ന്‌ ക്രീസിലെത്തിയ മാര്‍ഷിനെ കൂട്ടുപിടിച്ച്‌ സ്‌മിത്ത്‌ തന്റെ ടെസ്‌റ്റ് കരിയറിലെ എട്ടാം സെഞ്ചുറി നേടി. 14 ഫോറുകളുടെ പിന്‍ബലത്തിലാണ്‌ സ്‌മിത്തിന്റെ സെഞ്ചുറി. 117 റണ്‍സ്‌ നേടിയ സ്‌മിത്തിനെ യാദവ്‌ പുറത്താക്കി.


ഉച്ചഭക്ഷണത്തിനായി കളിഅവസാനിക്കുമ്പോള്‍ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 420 എന്ന ശക്‌തമായ നിലയിലാണ്‌ ഓസീസ്‌. റോജേഴ്‌സ്(95), വാര്‍ണര്‍(101), വാട്‌സന്‍(81), സ്‌മിത്ത്‌(117) എന്നിവരുടെ വിക്കറ്റാണ്‌ ഓസീസിന്‌ നഷ്‌ടമായത്‌.


ഇന്ത്യക്ക്‌ വേണ്ടി മുഹമ്മദ്‌ ഷാമി രണ്ട്‌ വിക്കറ്റും, അശ്വിന്‍, യാദവ്‌ എന്നിവര്‍ ഓരോ വിക്കറ്റും നേടി.










from kerala news edited

via IFTTT

ബൈക്ക്‌ മോഷ്‌ടാക്കള്‍ പോലീസ്‌ പിടിയില്‍











Story Dated: Wednesday, January 7, 2015 03:20


ഗൂഡല്ലൂര്‍: ബൈക്ക്‌ മോഷ്‌ടാക്കള്‍ പോലീസ്‌ പിടിയില്‍. കുന്നൂര്‍ സ്വദേശികളായ സ്‌റ്റാലിന്‍ (20), ദീപക്‌ (19), ശശി (18) എന്നിവരെയാണ്‌ കുന്നൂര്‍ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. കുന്നൂര്‍ മേഖലയിലെ കടകള്‍ക്ക്‌ മുമ്പിലും വീടുകള്‍ക്ക്‌ മുമ്പിലും പാര്‍ക്ക്‌ ചെയ്യുന്ന ബൈക്കുകളാണ്‌ സംഘം മോഷ്‌ടിക്കുന്നത്‌. മോഷ്‌ടിക്കുന്ന ബൈക്കുകള്‍ മേട്ടുപാളയത്ത്‌ കൊണ്ടുപോയി വില്‍ക്കുകയാണ്‌ ചെയ്യുന്നത്‌. സംഘം മോഷ്‌ടിച്ച്‌ വില്‍പ്പന നടത്തിയ നാല്‌ ബൈക്കുകള്‍ മേട്ടുപാളയത്തില്‍ നിന്ന്‌ പിടിച്ചെടുത്തിട്ടുണ്ട്‌.










from kerala news edited

via IFTTT

പത്തേക്കറിലധികം സ്‌ഥലത്ത്‌ പുഷ്‌പോദ്യാനം തയാറായി: അമ്പലവയലില്‍ കര്‍ഷകമേളയും പുഷ്‌പമേളയും 20 മുതല്‍











Story Dated: Wednesday, January 7, 2015 03:20


അമ്പലവയല്‍: കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന ദേശീയ കാര്‍ഷികമേളയുടേയും (അഗ്രി ഫിയസ്‌റ്റ 2015) പുഷ്‌പഫല പ്രദര്‍ശനത്തിന്റേയും (പൂപ്പൊലി 2015) ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. ജനുവരി 20 മുതല്‍ ഫെബ്രുവരി രണ്ടുവരെ നടക്കുന്ന മേളയില്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍, ഗവേഷണ സ്‌ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയുടെ ഇരുന്നൂറിലധികം സ്‌റ്റാളുകള്‍ ഉണ്ടാകും.


കൂടാതെ രണ്ടേക്കറിലധികംവരുന്ന ഗ്ലാഡിയോലസ്‌ ഉദ്യാനം, മൂന്നേക്കറിലധികംവ്യാപിച്ചു കിടക്കുന്ന അഞ്ഞൂറിലധികം ഡാലിയാ ഇനങ്ങളുടെതോട്ടം, നൂറിലധികംവര്‍ണ വൈവിധ്യമുള്ള ജെര്‍ബേറ ഉദ്യാനം, സണ്‍ ഗാര്‍ഡന്‍, മൂണ്‍ ഗാര്‍ഡന്‍ തുടങ്ങിയ ആകര്‍ഷണങ്ങളോടെ പത്തേക്കറിലധികം വലുപ്പമുള്ള പുഷ്‌പോദ്യാനവും തയ്യാറായിക്കഴിഞ്ഞു. അമ്പലവയല്‍ കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത അലങ്കാര മത്തന്‍, ഓര്‍ക്കിഡുകള്‍, റോസുകള്‍ എന്നിവയ്‌ക്കു പുറമെ കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വിത്തു നടീല്‍വസ്‌തുക്കളും ജൈവ, ജീവാണുവളം, ജൈവകീട നാശിനികള്‍ തുടങ്ങിയവയും വിവിധ കാര്‍ഷിക സാങ്കേതിക വിദ്യകളും പ്രദര്‍ശനത്തിനെത്തും.


സംസ്‌ഥാന കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍, കോഫി ബോര്‍ഡ്‌, സ്‌പൈസസ്‌ ബോര്‍ഡ്‌, കോക്കനട്ട്‌ ഡവലപ്‌മെന്റ്‌ ബോര്‍ഡ്‌, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, വി.എഫ്‌.പി.സി.കെ തുടങ്ങിയവയുടെ സ്‌റ്റാളുകളും പ്രദര്‍ശന നഗരിയിലുണ്ടാവും. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മേളയാണ്‌ അമ്പലവയലില്‍ നടക്കുകയെന്ന്‌ മേളയുടെ ജനറല്‍ കണ്‍വീനറും ഗവേഷണകേന്ദ്രം മേധാവിയുമായ ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര, സംസ്‌ഥാന മന്ത്രിമാര്‍, ഐ.സി.എ.ആര്‍ പ്രതിനിധികള്‍, ജന പ്രതിനിധികള്‍, കാര്‍ഷിക സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്‌ഥര്‍ മേളയില്‍ പങ്കെടുക്കും. കലാസന്ധ്യകളും ഭക്ഷ്യ മേളയുംവിനോധോപാധികളും സമന്വയിക്കുന്ന പ്രദര്‍ശനത്തിനൊപ്പം കാലിക പ്രാധാന്യമുള്ള കാര്‍ഷിക വിഷയങ്ങളെ അധികരിച്ച്‌ സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2014 ലെ പൂപ്പൊലി രണ്ടര ലക്ഷം പേരാണ്‌ സന്ദര്‍ശിച്ചതെങ്കില്‍ 2015 ലെ മേളയില്‍ ആറുലക്ഷത്തോളം പേരെയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഡോ.രാജേന്ദ്രന്‍ പറഞ്ഞു.










from kerala news edited

via IFTTT

ജില്ലാ സ്‌കൂള്‍ കലോത്സവം: രണ്ടാം ദിനത്തില്‍ എന്‍.എസ്‌.എസ്‌, മീനങ്ങാടി മുന്നേറ്റം











Story Dated: Wednesday, January 7, 2015 03:20


വെള്ളമുണ്ട: 35-ാമത്‌ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്‌ ഇന്ന്‌ തിരശ്ശീല വീഴാനിരിക്കെ രണ്ടാം ദിനത്തില്‍ വേദികളില്‍ കല്‍പ്പറ്റ എന്‍.എസ്‌.എസിന്റെയും മീനങ്ങാടി ജി.എച്ച്‌.എസ്‌.എസിന്റെയും മുന്നേറ്റം. എച്ച്‌.എസ്‌.എസ്‌ വിഭാഗത്തില്‍ മീനങ്ങാടി ജി.എച്ച്‌.എസ്‌.എസ്‌ 81 പോയിന്റുമായാണ്‌ മുന്നില്‍ നില്‍ക്കുന്നത്‌. തൊട്ടുപിന്നില്‍ കല്ലോടി സെന്റ്‌ ജോസഫ്‌സ്- 73 പോയിന്റ്‌. എന്‍.എസ്‌.എസ്‌ കല്‍പ്പറ്റ 63 പോയിന്റ്‌ നേടി മൂന്നാംസ ്‌ഥാനത്തുണ്ട്‌. എച്ച്‌.എസ്‌ വിഭാഗത്തില്‍ എന്‍.എസ്‌. എസ്‌ കല്‍പ്പറ്റയാണ്‌ മുന്നേറുന്നത്‌. 96 പോയിന്റ്‌. രണ്ടാംസ്‌ഥാനത്തുള്ള കണിയാരം ഫാ. ജി.കെ.എം.എച്ച്‌.എസിന്‌ 58 പോയിന്റുണ്ട്‌. മൂന്നാം സ്‌ഥാനത്തുള്ള മാനന്തവാടി ജി.വി.എച്ച്‌.എസ്‌.എസിന്‌ 43 പോയിന്റ്‌. യു.പി ജനറല്‍ വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍.എസ്‌.എസാണ്‌ മുന്നില്‍ നില്‍ക്കുന്നത്‌-28 പോയിന്റ്‌. മാനന്തവാടി എല്‍.ഫ്‌ യു.പി-23 പോയിന്റ്‌, സെന്റ്‌ ജോസഫ്‌സ് കല്ലോടി -15 എന്നിങ്ങനെയാണ്‌ തൊട്ടുപിന്നിലുള്ള പോയിന്റ്‌ നില.










from kerala news edited

via IFTTT

ദേശിയ പാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ പത്ത്‌ പേര്‍ക്ക്‌ പരിക്ക്‌











Story Dated: Wednesday, January 7, 2015 03:17


കണ്ണൂര്‍:ദേശീയ പാതയില്‍ പുതിയതെരുവിന്‌ സമീപം ബസും ലോറിയും കൂട്ടിയിടിച്ച്‌ പത്തോളം പേര്‍ക്ക്‌ പരിക്ക്‌. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ്‌ അപകടം നടന്നത്‌. മംഗലാപുരത്തുനിന്ന്‌ കൊച്ചിയിലേക്ക്‌ പോകുന്ന ചരക്കുലോറിയും പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ഷമല്‍ ബസ്സുമാണ്‌ കൂട്ടിയിടിച്ചത്‌. പരിക്കേറ്റവരെ കണ്ണൂരുലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ ബത്തിലാല്‍ തേര്‍ത്തല്ലി സ്വദേശി ലക്ഷമി(55) താണയിലെ ബിജു (30) മട്ടന്നൂര്‍ റഷ്‌മത്ത്‌(29) പള്ളിക്കുന്ന്‌ സ്വദേശി ആതിര(19) കൊറ്റാളി കിഴക്കുന്നിടത്ത്‌ ബാലകൃഷ്‌ണന്‍(63) അഴിക്കോട്‌ നാദിയ (23) മാടായി സ്വദേശി അന്‍സാര്‍ (30) എന്നിവരാണ്‌ ചികിത്സ േതടിയവര്‍.










from kerala news edited

via IFTTT

ഓട്ടോ മറിഞ്ഞ്‌ യുവാക്കള്‍ക്ക്‌ പരുക്ക്‌











Story Dated: Tuesday, January 6, 2015 02:03


ചേലക്കര: കാട്ടുപന്നിയെ ഇടിച്ച്‌ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ്‌ യുവാക്കള്‍ക്ക്‌ പരുക്കേറ്റു. ചേലക്കര നാട്യന്‍ചിറ പാണ്ടിയോട്ടില്‍ രാമന്‍കുട്ടിയുടെ മകന്‍ ജയപ്രകാശി (32) നെയാണ്‌ കാലിനും തലയ്‌ക്കുമേറ്റ പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്‌. ഇന്നലെ പുലര്‍ച്ചെ 4.30 നു വടക്കുംകോണത്തായിരുന്നു അപകടം. ഷൊര്‍ണൂര്‍ റെയില്‍വെസ്‌റ്റേഷനിലേക്ക്‌ ഓട്ടംപോയി മടങ്ങുന്നതിനിടെ കാട്ടുപന്നി റോഡിനു കുറുകെ ചാടുകയായിരുന്നു. ഇടിച്ചശേഷം റോഡ്‌സൈഡിലുള്ള പാടത്തേക്ക്‌ ഓട്ടോ നിയന്ത്രണംവിട്ട്‌ മറിഞ്ഞു. വണ്ടിയോടിച്ചിരുന്ന ഇയാളുടെ സഹോദരന്‍ പ്രദീപിന്‍ നിസാര പരുക്കേറ്റതിനെ തുടര്‍ന്ന്‌ ചേലക്കര ഗവ. ആശുപത്രിയില്‍ ചികിത്സതേടി.










from kerala news edited

via IFTTT

പെരിങ്ങോട്ടുകരയില്‍ ബേക്കറിക്കുനേരേ ആക്രമണം











Story Dated: Tuesday, January 6, 2015 02:03


അന്തിക്കാട്‌: പെരിങ്ങോട്ടുകരയില്‍ സാമൂഹികവിരുദ്ധസംഘം ബേക്കറിയുടെ ചില്ല്‌ കല്ലെറിഞ്ഞ്‌ തകര്‍ത്തു. ആക്രമണത്തില്‍ ഒരാള്‍ക്കു പരുക്ക്‌. മൂന്നുംകൂടിയ സെന്ററിലെ നാസ ബേക്കറിയുടെ നേരേയായിരുന്നു ആക്രമണം. സ്‌ഥാപനത്തിലെ ജീവനക്കാരന്‍ ബ്രഷ്‌ണേവി (25) നാണു പരുക്കേറ്റത്‌. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ആറംഗ സംഘമാണ്‌ ആക്രമണം നടത്തിയതെന്ന്‌ ബേക്കറി ഉടമ പറഞ്ഞു.










from kerala news edited

via IFTTT