വീട്ടുജോലിക്കാര്‍ക്കുള്ള സെക്യൂരിറ്റി തുക വര്‍ധിപ്പിച്ചിട്ടില്ലെന്ന് മന്ത്രാലയം
Posted on: 07 Jan 2015
ദുബായ്: വീട്ടുജോലിക്കാര്‍ക്കുള്ള വിസയുടെ സെക്യൂരിറ്റി തുക വര്‍ധിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം പ്രതിനിധി വ്യക്തമാക്കി.
സെക്യൂരിറ്റി തുക രണ്ടായിരം ദിര്‍ഹമുള്ളത് 3,000 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, സെക്യൂരിറ്റി തുക ഇപ്പോഴും രണ്ടായിരം ദിര്‍ഹം തന്നെയാണെന്നും ഇത് വിസ റദ്ദാക്കുമ്പോള്‍ തിരികെ ലഭിക്കുമെന്നും മന്ത്രാലയം ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
വിദേശത്തുനിന്ന് ഗാര്‍ഹിക ജോലിക്കാരെ കൊണ്ടുവരുന്നതിനുള്ള ഫീസ് ഈയിടെ 5,000 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. നേരത്ത ഇത് 3,000 ദിര്‍ഹമായിരുന്നു. 2014 അവസാനം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം വീട്ടുജോലിക്കാരുടെ തൊഴില്‍ കാര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 19 തരത്തിലുള്ള ജോലികള്‍ക്ക് ഗാര്‍ഹിക വിസയില്‍ ഉള്‍പ്പെടുത്തി തൊഴിലാളികളെ കൊണ്ടുവരാവുന്നതാണ്. ആയ, ഡ്രൈവര്‍, വാച്ച്മാന്‍, പാചകക്കാരന്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ പെടുന്നവരാണ്.
from kerala news edited
via IFTTT