Story Dated: Wednesday, January 7, 2015 05:24
ഇടമറ്റം: ന്യൂസിലന്‍ഡില്‍ വാഹനാപകടത്തില്‍ മരിച്ച ഇടമറ്റം നെല്ലാല ഹരിദാസിന്റെ മകന്‍ മനോജിന്റെ(31) സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടത്തും. പുലര്‍ച്ചെ മൂന്നരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്‌ക്ക് 12-ന് ഇടമറ്റം ജംഗ്‌ഷനില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ഒരുമണിയോടെ വീട്ടിലെത്തിക്കും. ഡിസംബര്‍ 28-ന് കാറും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ന്യൂസിലന്‍ഡില്‍ നഴ്‌സായി ജോലി ലഭിച്ച മനോജ് അവിടെയെത്തി മൂന്നാഴ്‌ച കഴിഞ്ഞായിരുന്നു അപകടം. അവിടെത്തന്നെ നഴ്‌സായ ഭാര്യ മീരാലക്ഷ്‌മി, മകന്‍ ഭഗത്‌ഹരിചന്ദ് എന്നിവര്‍ അഞ്ച് ദിവസം മുന്‍പ് മടങ്ങിയെത്തിയിരുന്നു.
from kerala news edited
via IFTTT