121

Powered By Blogger

Tuesday, 6 January 2015

മോദിയുടെ റാലി ശക്തിപ്രകടനമാക്കാന്‍ ബി.ജെ.പി. ഒരുങ്ങുന്നു








മോദിയുടെ റാലി ശക്തിപ്രകടനമാക്കാന്‍ ബി.ജെ.പി. ഒരുങ്ങുന്നു


Posted on: 07 Jan 2015


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്ന തിരഞ്ഞെടുപ്പുറാലി ഉജ്ജ്വലമാക്കാന്‍ ഡല്‍ഹി ബി.ജെ.പി.യില്‍ ഊര്‍ജിതമായ ഒരുക്കങ്ങള്‍. ശനിയാഴ്ച രാംലീല മൈതാനിയിലാണ് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കംകുറിച്ചുകൊണ്ടുള്ള മഹാറാലി. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പുറമെ, അടുത്തിടെ ബി.ജെ.പി. ഭരണംപിടിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റാലിയില്‍ പ്രസംഗിക്കും.

ഒരു ലക്ഷം പ്രവര്‍ത്തകരെ രാംലീലയില്‍ അണിനിരത്താനാണ് ബി.ജെ.പിയുടെ തീരുമാനം. ഡല്‍ഹി ബി.ജെ.പി പ്രസിഡന്റ് സതീഷ് ഉപാധ്യായയുടെ നേതൃത്വത്തില്‍ 12 സമിതികള്‍ റാലി വിജയിപ്പിക്കാനായി രൂപവത്കരിച്ചു. പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിക്കു സമീപവും രാംലീലയിലെമ്പാടുമായി കൂറ്റന്‍ എല്‍.ഇ.ഡി. സ്‌ക്രീനുകളും സ്ഥാപിക്കും. ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം രാംലീലയില്‍ ഒരുക്കുമെന്ന് വേദിയുടെ ചുമതലയുള്ള ആശിഷ് സൂദ് പറഞ്ഞു. ഐ.എസ്.ബി.ടി.കള്‍, മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം മോദിയുടെ പ്രസംഗം തത്സമയം കേള്‍പ്പിക്കാന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. ഡല്‍ഹിയില്‍ എവിടെനിന്നും പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ പാകത്തില്‍ സൗകര്യങ്ങളൊരുക്കുമെന്ന് സതീഷ് ഉപാധ്യായയും അറിയിച്ചു.

ചലോ ചലോ മോദി കേ സാത്ത് എന്ന സന്ദേശവുമായി നഗരത്തിലെ പലയിടങ്ങളിലായി പ്രചാരണ ബോര്‍ഡുകളും നിറയാന്‍ തുടങ്ങി. ഓരോ പോളിങ് സ്റ്റേഷനുകളില്‍നിന്നും ഓരോ ബസ്സുവീതം പ്രവര്‍ത്തകരെ റാലിയില്‍ അണിനിരത്തണമെന്നാണ് പാര്‍ട്ടി ഘടകങ്ങള്‍ക്കുള്ള നിര്‍ദേശം.











from kerala news edited

via IFTTT