മലയാളികള്‍ ഉള്‍പ്പെട്ട ചങ്ങാതിക്കൂട്ടത്തിന് എട്ടരക്കോടി രൂപ ഭാഗ്യസമ്മാനം
Posted on: 07 Jan 2015
അബുദാബി ഡ്യൂട്ടി ഫ്രീയും ഡ്യൂട്ടി ഫ്രീ ഷോപ്പേഴ്‌സും ചേര്‍ന്നുനടത്തിയ അള്‍ട്ടിമേറ്റ് ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിലാണ് ഇവര്‍ ജേതാക്കളായത്. അബുദാബിയില്‍ ഷറാഫ് ട്രാവല്‍ സര്‍വീസിലെ ഏതാനും ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ഗോവ സ്വദേശിനിയായ ഗുല്‍സാര്‍ ഷെയ്ഖിന്റെ പേരിലായിരുന്നു എല്ലാവരും ചേര്‍ന്ന് ടിക്കറ്റെടുത്തത്. കൂട്ടുകാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ചങ്ങാതിക്കൂട്ടം താത്പര്യം കാണിച്ചില്ല.
ഡ്യൂട്ടി ഫ്രീ ഷോപ്പേഴ്‌സില്‍നിന്നുള്ള ഫോണ്‍സന്ദേശത്തിലൂടെയാണ് ഭാഗ്യം കടാക്ഷിച്ച വിവരം അറിയുന്നത്. അബുദാബി എയര്‍പോര്‍ട്ട് അറൈവല്‍സ് ഹാളില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. 50,000 ദിര്‍ഹത്തിന്റെ മറ്റ് സമ്മാനങ്ങള്‍ 14 പേര്‍ക്കുകൂടി സമ്മാനിച്ചു. 2012-ല്‍ അവതരിപ്പിച്ച സെന്‍സേഷന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനേക്കാള്‍ ഈ സൗഭാഗ്യമേള വന്‍ വിജയമായിത്തീര്‍ന്നതായി വിജയിയെ പ്രഖ്യാപിച്ചുകൊണ്ട് ഡി.എഫ്.എസ്. ജനറല്‍ മാനേജര്‍ അലിസ്റ്റെയിന്‍ ജോണ്‍സണ്‍ പറഞ്ഞു. അടുത്തുതന്നെ ബിഗ്ഗര്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടത്തും.
from kerala news edited
via IFTTT