121

Powered By Blogger

Thursday 16 September 2021

വിലയിൽ ചാഞ്ചാട്ടംതുടരുമോ?: സ്വർണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ അറിയാം

അഞ്ചുമാസത്തെ താഴ്ചയ്ക്കുശേഷം സ്വർണം പ്രഭവീണ്ടെടുത്തെങ്കിലും കനത്ത ചാഞ്ചാട്ടംനേരിടുകയാണ്. യുഎസ് ഡോളറിന്റെ ശക്തിയിലുണ്ടാകുന്ന വ്യതിയാനവും കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വർധനയുമാണ് സ്വർണത്തെ സ്വാധീനിക്കുന്നത്. സ്വർണ സൂചികയായ ലണ്ടൻ സ്പോട് എക്സ്ചേഞ്ചിൽ ഔൺസിന് 1833.80 ഡോളർ രേഖപ്പെടുത്തി. മാസത്തിലെ ആദ്യ ആഴ്ച യുഎസിലെ തോട്ടം ഇതരമേഖലയിലെ കണക്കുകൾ പുറത്തു വന്നതോടെയാണ് സ്വർണം തിരിച്ചുവന്നത്. വിവിധോൽപന്ന എക്സ്ചേഞ്ചായ മുംബൈയിലെ എംസിഎക്സിലും നേട്ടമുണ്ടായെങ്കിലും ഇന്ത്യൻ രൂപയുടെ കരുത്ത് മുന്നോട്ടുള്ള കുതിപ്പ് പരിമിതപ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് മാസം റിപ്പോർട്ടു ചെയ്യപ്പെട്ട യുഎസിലെ തോട്ടം ഇതര മേഖലയിലെ കണക്കുകൾ ഏഴുമാസത്തെ ഏറ്റവും കുറഞ്ഞനിലയിൽ, സമ്പദ് ശാസ്ത്രജ്ഞരുടെ പ്രവചനകൾക്കെല്ലാം താഴെയായിരുന്നു. പുതിയ കോവിഡ് കേസുകൾ യുഎസിലെ തൊഴിൽ വളർച്ചാ വീണ്ടെടുപ്പിനെ ബാധിച്ചു. തൊഴിൽ റിപ്പോർട്ടിലെ കുറവ് ആസ്തി വാങ്ങൽ പരിപാടിയിൽ നിന്നുപിന്നോട്ടു പോകാനുള്ള നീക്കം വൈകിപ്പിക്കാൻ അടുത്ത യോഗത്തിൽ യുഎസ് കേന്ദ്ര ബാങ്ക് നയരൂപീകരണ വിദഗ്ധരെ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷ. യുഎസ് തൊഴിൽ വിപണി ഗണ്യമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെങ്കിലും ടാപറിംഗ് നടപടികൾ തീരുമാനിക്കുന്നതിനുമുമ്പ് കൂടുതൽ വളർച്ചയ്ക്കായി ബാങ്ക് കാത്തിരിക്കുകയാണെന്ന് ഏറ്റവും ഒടുവിൽ നടന്ന ജാക്സൺ ഹോൾ സിംപോസിയം പ്രഭാഷണത്തിൽ യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ ജെറോം പോവെൽ സൂചിപ്പിക്കുകയുണ്ടായി. ഉദാര നടപടികൾ തുടരാനുള്ള കേന്ദ്രബാങ്കിന്റെ നീക്കം സ്വർണത്തിന് അനുകൂലമാണ്. വൻതോതിലുള്ള ബോണ്ട് വാങ്ങൽ പദ്ധതി യുഎസ് കേന്ദ്ര ബാങ്ക് ഇടനെ കുറയ്ക്കുമെന്ന കിംവദന്തിയെത്തുടർന്ന് ജൂണിൽ സ്വർണം ഏഴു ശതമാനത്തോളം തിരുത്തൽ വരുത്തുകയുണ്ടായി. എന്നാൽ തൊഴിൽ സൃഷ്ടിക്കുന്നതിലുണ്ടായ കുറവ് പെട്ടെന്നുള്ള നടപടി ഒഴിവാക്കുകയായിരുന്നു. ഇതിനിടെ അടുത്തപാദത്തോടെ അടിയന്തിര ബോണ്ട് വാങ്ങൽ കുറയ്ക്കുമെന്ന പ്രഖ്യാപനം യൂറോപ്യൻ കേന്ദ്രബാങ്കും നടത്തിയിട്ടുണ്ട്. മഹാമാരിക്കാലത്ത് യൂറോ മേഖലയ്ക്കായി ഏർപ്പെടുത്തിയ അടിയന്തിര സഹായ നടപടികൾ നിർത്താനുള്ള ആദ്യചുവട് കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ യൂറോപ്യൻ കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചു. ഉദാരീകരണ പണനയം കൂടുതൽ കാലത്തേക്കു തുടരുമെന്നു യൂറോപ്യൻ കേന്ദ്ര ബാങ്ക് ജൂലായിൽ സൂചിപ്പിച്ചിരുന്നെങ്കിലും തുടർച്ചയായ പണപ്പെരുപ്പ സമ്മർദ്ദമാണ് തീരുമാനം മാറ്റാൻ ബാങ്കിനെ പ്രേരിപ്പിച്ചത്. ഓഗസ്റ്റിൽ കരുത്താർജ്ജിച്ച യുഎസ് ഡോളറും കുതിക്കുന്ന ഓഹരികളും യുഎസ് ട്രഷറി യീൽഡിലുണ്ടായ വീണ്ടെടുപ്പും കാരണം സ്വർണം അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. കൂടുതൽ മാരകമായ കോവിഡ് ഡെൽറ്റാ വൈറസിന്റെ വ്യാപനം ഏഷ്യൻ രാജ്യങ്ങളിലെ വിപണിയെ ബാധിക്കുമെന്ന ആശങ്കയാണ് പ്രധാനമായും വിലയിൽ പ്രതിഫലിച്ചത്. ആറ് പ്രധാന കറൻസികളുമായി തുലനംചെയ്യപ്പെടുന്ന ഡോളർ സൂചിക, ഈവർഷം ശക്തമായാണ് തുടങ്ങിയത്. ആദ്യപാദത്തിൽ 4 ശതമാനം കുതിപ്പുണ്ടായെങ്കിലും മേയ് അവസാനത്തോടെ പിന്നോട്ടടിച്ചു. യുഎസ് സമ്പദ് വളർച്ചയിൽ കൈവന്ന പ്രതീക്ഷയും ഉദാര നടപടികൾ ഉപേക്ഷിക്കുന്നതു സംബന്ധിച്ച വാർത്തകളും സ്വർണത്തിന് വീണ്ടും കരുത്തുപകർന്നു. സ്വർണത്തിന്റെ വിലനിർണയ സംവിധാനം യുഎസ് ഡോളറുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ യുഎസ് കറൻസിയുടെ ഗതിവിഗതികൾ അതിനെ ബാധിക്കും. ഡോളറിന്റെ ചാഞ്ചാട്ടം മറ്റുകറൻസികളേയും ബാധിക്കും. ഓഗസ്റ്റിൽ യൂറോ എട്ടുമാസത്തെ ഏറ്റവുംവലിയ തിരുത്തലിനാണ് വിധേയമായത്. ഇന്ത്യൻ രൂപ ഡോളറിന് 75 എന്ന നിലയിൽ നിന്ന് ഈയിടെ 73 നിലവാരത്തിലേക്കുതാഴ്ന്നു. ചെറിയനേട്ടം പ്രതീക്ഷിക്കാമെങ്കിലും സ്വർണത്തിന്റെ സമീപ ഭാവി വിക്ഷുബ്ധമായിരിക്കും. ഈയിടെ നേടിയ ഉയർച്ചയോളമെത്താവുന്ന വിധം അടിസ്ഥാനഘടകങ്ങൾ ശക്തമല്ല. ഡോളറിന്റ ശക്തിയും ഓഹരികളിലെ കുതിപ്പും കാരണം നിക്ഷേപ ഡിമാന്റ് നിലനിൽക്കുക തന്നെ ചെയ്യും. ഇന്ത്യയിലേയും ചൈനയിലേയും ഡിമാന്റും വലിയ മാറ്റമില്ലാതെതുടരും. എങ്കിലും യുഎസ് ഡോളറിന്റെ ഉയർച്ച താഴ്ചകളും, യുഎസ് കേന്ദ്ര ബാങ്കിന്റെ നയപരമായ തീരുമാനങ്ങളും, ആഗോള സാമ്പത്തിക വളർച്ചയും, ബോണ്ട് യീൽഡുമെല്ലാമായിരിക്കും ഇടക്കാലം മുതൽ ദീർഘകാലത്തേക്ക് സ്വർണത്തിന്റെ വിധി നിർണയിക്കുക. (ജിയോജിത് ഫിനാന്ഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3AiZWS7
via IFTTT

സ്വർണവില പവന് 480 രൂപ കുറഞ്ഞ് 34,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 480 രൂപ കുറഞ്ഞ് 34,720 രൂപയായി. ഗ്രാമിനാകട്ടെ 60 രൂപ താഴ്ന്ന് 4340 രൂപയുമായി. രണ്ടാഴ്ചയായി 35,000 രൂപക്കുമുകളിലായിരുന്നു വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,754.86 ഡോളർ നിലവാരത്തിലേക്ക് കഴിഞ്ഞദിവസം ഇടിഞ്ഞിരുന്നു. ഡോളർ കരുത്താർജിച്ചതാണ് സ്വർണത്തെ ബാധിച്ചത്. അടുത്തയാഴ്ചയിലെ ഫെഡറൽ റിസർവ് യോഗം മുൻകൂട്ടികണ്ട് നിക്ഷേപകർ കരുതലെടുത്തതും സ്വർണത്തെ ബാധിച്ചു. ഉത്തേജന പദ്ധതികളിൽനിന്ന് യുഎസ് കേന്ദ്ര ബാങ്ക് ഘട്ടംഘട്ടമായി പിൻമാറുന്നതിനെക്കുറിച്ച് യോഗംചർച്ചചെയ്യുമെന്നാണ് സൂചന. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില നേരിയതോതിൽ ഉയർന്ന് 46,050 രുപയായി. കഴിഞ്ഞദിവസം 807 രൂപ(1.7ശതമാനം)ഇടിവുനേരിട്ടശേഷമാണ് നേരിയതോതിൽ മുന്നേറ്റമുണ്ടായത്.

from money rss https://bit.ly/3An25vV
via IFTTT

സൂചികകളിൽ കുതിപ്പ് തുടരുന്നു: സെൻസെക്‌സിൽ 392 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടം തുടരുന്നു. സെൻസെക്സ് 392 പോയന്റ് ഉയർന്ന് 59,533ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തിൽ 17,732ലുമാണ് വ്യാപാരം ആരംഭിച്ചത്. വിദേശ നിക്ഷേപകരോടൊപ്പം ആഭ്യന്തര നിക്ഷേപകരും വിപണിയിൽ സജീവമായി ഇടപെട്ടതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഐടിസി, ബജാജ് ഫിനാൻസ്, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്സ്, ഭാരതി എയർടെൽ, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, അദാനി പോർട്സ്, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടാറ്റ സ്റ്റീൽ, എൻടിപിസി, ഹിൻഡാൽകോ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി, ഐടി, ഫാർമ തുടങ്ങിയ സെക്ടറുകളാണ് നേട്ടത്തിൽ. മീഡിയ, മെറ്റൽ സൂചികകൾ നഷ്ടത്തിലുമാണ്. 5344 കോടി രൂപയാണ് മൂന്നിദിവസത്തിനിടെ വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിലറക്കിയത്.

from money rss https://bit.ly/3hHyea7
via IFTTT

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി: കമ്പനിക്ക് കേന്ദ്ര ഗ്യാരന്റി നൽകാൻ 30,600 കോടി രൂപ

ന്യൂഡൽഹി: ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കൈകാര്യം ചെയ്യാൻ രൂപവത്കരിച്ച 'നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ്' നൽകുന്ന സെക്യൂരിറ്റി രശീതിന് കേന്ദ്രസർക്കാർ ഗ്യാരന്റി നൽകും. ഇതിനായി 30,600 കോടി രൂപ മന്ത്രിസഭ അനുവദിച്ചു. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയായ രണ്ടുലക്ഷം കോടി രൂപയാണ് എൻ.എ.ആർ.സി.എൽ. ഘട്ടംഘട്ടമായി ഏറ്റെടുക്കുകയെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ഏറ്റെടുക്കുമ്പോൾ 15 ശതമാനം പണമായും 85 ശതമാനം സെക്യൂരിറ്റി രശീതിയായും ആണ് നൽകുക. അതിന്മേലായിരിക്കും കേന്ദ്രത്തിന്റെ ഗ്യാരന്റി. കമ്പനി നിയമപ്രകാരം രൂപവത്കരിച്ചതാണ് എൻ.എ.ആർ.സി.എൽ. കഴിഞ്ഞ ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായിരുന്നു. കമ്പനിയുടെ 51 ശതമാനം ഉടമസ്ഥത പൊതുമേഖലാ ബാങ്കുകൾക്കാണ്. ഇതോടൊപ്പം 'ഇന്ത്യ ഡെറ്റ് റസലൂഷൻ കമ്പനി ലിമിറ്റഡും' (ഐ.ഡി.ആർ.സി.എൽ.) രൂപവത്കരിച്ചിട്ടുണ്ട്. ആസ്തികൾ കൈകാര്യം ചെയ്യാനുള്ള കമ്പനിയാണിത്. വിപണിവിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും സഹായത്തോടെയാണ് കമ്പനി പ്രവർത്തിക്കുക. പൊതുമേഖലാ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും ഇതിൽ 49 ശതമാനം ഉടമസ്ഥാവകാശം ഉണ്ടാവും.

from money rss https://bit.ly/3AiubIx
via IFTTT

100 ശതമാനം വിദേശനിക്ഷേപം വരുമ്പോഴും ബി.എസ്.എൻ.എലിന് വിദേശവിലക്ക്

തൃശ്ശൂർ: ടെലികോം രംഗത്ത് സമഗ്രപരിഷ്കരണം വരുമ്പോഴും പൊതുമേഖലാസ്ഥാപനമായ ബി.എസ്.എൻ.എലിന്റെ സ്ഥാനം പടിക്കുപുറത്ത്. ടെലികോം രംഗത്ത് നിലവിൽ 49 ശതമാനമായിരുന്ന വിദേശനിക്ഷേപം നൂറിലേക്കുയർത്തുമ്പോഴും വിദേശ ഉപകരണങ്ങൾ വാങ്ങാൻ ബി.എസ്.എൻ.എലിനുള്ള വിലക്ക് മാറ്റിയില്ല. ഇക്കാരണത്താൽ 4 ജി സേവനം നൽകാനുള്ള വഴിയാണ് നീളുന്നത്. ദേശസുരക്ഷയെന്ന പേരിലാണ് വിദേശകമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തദ്ദേശീയമായ സാങ്കേതികവിദ്യ വികസിപ്പിച്ച് 4ജി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അക്കാര്യത്തിലും കാര്യമായ മുന്നേറ്റം ഉണ്ടായില്ല. ബി.എസ്.എൻ.എലിന്റെ പുനരുദ്ധാരണപാക്കേജിൽ 4ജി സ്പെക്ട്രം അനുവദിച്ചെങ്കിലും ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. രാജ്യത്തെ അരലക്ഷം ടവറുകളിൽ 4ജി സേവനം എത്തിക്കാനുള്ള ടെൻഡർ റദ്ദായതോടെയാണ് അനിശ്ചിതത്വമുണ്ടായത്. ഇന്ത്യ-ചൈന സംഘർഷമാണ് ടെൻഡർ റദ്ദാവുന്നതിലേക്ക് നയിച്ചത്. ടെൻഡറിൽ ചൈന കമ്പനികൾകൂടിയുള്ളതാണ് റദ്ദാക്കാൻ കാരണം. എന്നാൽ, നിലവിലെ 3ജി ടവറുകളിൽ ഒരു ചിപ് കാർഡ് അധികമായി ഘടിപ്പിച്ച് 4ജി ആക്കാനുള്ള സംവിധാനം ഉപയോഗപ്പെടുത്തണമെന്ന ആശയം ഉരുത്തിരിഞ്ഞുവന്നിരുന്നു. ടവറുകളിൽ കൂടുതലും ചൈന കമ്പനികൾ ആയതിനാൽ അതിനും വിലക്കുവന്നു. ഫലത്തിൽ വിദേശകമ്പനികളുടെ സേവനം ഉപയോഗപ്പെടുത്താനും കഴിയില്ല, തദ്ദേശീയ സാങ്കേതികവിദ്യ ഉരുത്തിരിഞ്ഞതുമില്ല.

from money rss https://bit.ly/3EtuuTp
via IFTTT

കുതിപ്പിൽ വിപണി: സെൻസെക്‌സ് ഇതാദ്യമായി 59,000 കടന്നു: നിഫ്റ്റി 17,600പിന്നിട്ട് ക്ലോസ്‌ചെയ്തു

മുംബൈ: ബാങ്കിങ് ഓഹരികളുടെ കുതിപ്പിൽ സൂചികകൾ റെക്കോഡ് വീണ്ടും തിരുത്തി. സെൻസെക്സ് ഇതാദ്യമായി 59,000 കടന്നു. നിഫ്റ്റി 17,600ഉം. വ്യാപാരം അവസാനിപ്പിക്കുമ്പോൾ 418 പോയന്റാണ് സെൻസെക്സിലെ നേട്ടം. 59,141 പോയന്റാണ് സൂചിക പിന്നിട്ടത്. നിഫ്റ്റി 110 പോയന്റ് ഉയർന്ന് 17,629.50ലുമെത്തി. ടെലികോം, ഓട്ടോ സെക്ടറുകളിൽ കഴിഞ്ഞദിവസങ്ങളിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ, ആഗോള വിപണിയിൽനിന്നുള്ള സൂചനകൾ എന്നിവയാണ് കഴിഞ്ഞദിവസങ്ങളിലെ നേട്ടത്തിന് തുടർച്ചയിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും റാലിയിൽ പങ്കുചേർന്നു. യഥാക്രമം 25,384.22 പോയന്റും 28,456.77പോയന്റും വ്യാപാരത്തിനിടെ സൂചികകൾ മറികടന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 5.43ശതമാനം നേട്ടമുണ്ടാക്കി. ബാങ്ക് സൂചിക 2.22ശതമാനവും ഉയർന്നു. അതേസമയം, മീഡിയ 1.71ശതമാനം നഷ്ടംനേരിട്ടു. മെറ്റൽ, ഐടി സൂചികകളും നഷ്ടത്തിലായി. ഇൻഡസിൻഡ് ബാങ്ക്, ഐടിസി, എസ്ബിഐ, റിലയൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഒസി, ഹീറോ മോട്ടോർകോർപ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഓട്ടോ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. ബിപിസിഎൽ, ഗ്രാസിം, ടിസിഎസ്, ശ്രീ സിമെന്റ്സ്, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ടിസിഎസ്, യുപിഎൽ, ഭാരതി എയർടെൽ, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു.

from money rss https://bit.ly/3hDd5xW
via IFTTT

വിപണിയുടെ നിലവിട്ടുള്ള കുതിപ്പ്: സമ്പദ്ഘടനക്ക് ആഘാതമാകുമോ?

കോവിഡ് വ്യാപനത്തിന്റെ ആഘാതംനിലനിൽക്കുമ്പോൾതന്നെ എക്കാലത്തെയും ഉയരംകുറിച്ച് സൂചികകൾ കുതിക്കുകയാണ്. തുടർച്ചയായ മുന്നേറ്റത്തിനുശേഷം സെൻസെക്സ് 59,000വും നിഫ്റ്റി 17,600ഉം കടന്നിരിക്കുന്നു. റീട്ടെയിൽ നിക്ഷേപകരുടെ ആവേശം, എക്കാലത്തെയും കുറഞ്ഞ പലിശനിരക്ക്, ഉത്പാദനമേഖലയിൽ ഇടക്കിടെ അവതരിപ്പിക്കുന്ന ആനുകൂല്യ പദ്ധതികൾ തുടങ്ങിയവയൊക്കെയാണ് ഈ റാലിക്കുപിന്നിൽ. പണലഭ്യത ഉറപ്പാക്കാൻ കേന്ദ്ര ബാങ്കെടുത്ത നടപടികൾ, പുതിയതായി വിപണിയിലെത്തിയ ലക്ഷക്കണക്കിന് നിക്ഷേപകർ, ചൈനീസ് സർക്കാരിന്റെ അതിരുകടന്ന ഇടപെടലുകൾ തുടങ്ങിയവയൊക്കെ വിപണിയെ മുന്നോട്ടുനയിച്ചു. 2020 മാർച്ചിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽനിന്ന് 150ശതമാനത്തിലേറെയാണ് മുന്നേറ്റം.ചൈനക്കുപുറത്ത് നിർമാണമേഖലയിൽ മറ്റൊരു ലോകം തുറന്നിടുകയാണ് ഇന്ത്യ. ഒക്ടോബർ-ഡിസംബർ മുതൽ ഓരോ പാദത്തിലും ശരാശരി ഒരുശതമാനത്തിന്റെ വളർച്ച ജിഡിപിയിലുണ്ടാക്കാൻ ഈ റാലിക്ക് കഴിഞ്ഞു.ഇത്രയൊക്കെ ഉയർന്നുനിൽക്കുമ്പോഴും മുന്നേറ്റംതുടരുമെന്ന സൂചനയാണ് വിപണിയിൽനിന്ന് ലഭിക്കുന്നത്. പിടിച്ചുകെട്ടാൻ കഴിയാത്തവിധം സൂചികകൾ കയറുപൊട്ടിച്ച് കുതിക്കുമ്പോൾ ഭാവിയിലുണ്ടായേക്കാവുന്ന വലിയ ഇടിവ് സമ്പദ്ഘടനക്ക് താങ്ങാനാവില്ലെന്നാണ് വിലയിരുത്തൽ. ഒരുവർഷക്കാലയളവിൽ നിഫ്റ്റി പ്രതീക്ഷിച്ചതിലും 22.2 മടങ്ങ് ഉയരത്തിലാണ് ഇപ്പോഴുള്ളത്. അഞ്ചുവർഷത്തെ ശരാശരിയായ 18.5ന് മുകളിലുമാണെന്നുമോർക്കണം. വികസ്വര വിപണികളിലെ എംഎസ് സിഐ സൂചികളിലെ വ്യാപാരമാകട്ടെ 12.7 മടങ്ങുംമാത്രമാണ്. നിഫ്റ്റിയുടെ ചരിത്രംവിലയിരുത്തുമ്പോൾ, ഓരോ പിൻവാങ്ങലും അത് പ്രതിഫലിക്കുന്ന പാദത്തിലെ ജിഡിപിയിൽ 1.4ശതമാനം ഇടിവുണ്ടാക്കുമെന്നാണ് ബ്ലൂംബർഗിലെ സാമ്പത്തിക വിദഗ്ധനായ അങ്കുർ ശുക്ലയുടെ നിരീക്ഷണം.

from money rss https://bit.ly/2XwiqQD
via IFTTT

സൂചികകൾ റെക്കോഡ് ഉയരംകുറിച്ചതോടെ നിക്ഷേപകരുടെ സമ്പത്ത് 260 ലക്ഷംകോടി മറികടന്നു

ഓഹരി സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ച് കുതിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തംമൂല്യം 260 ലക്ഷംകോടി മറികടന്നു. സെൻസെക്സ് 59,000വും നിഫ്റ്റി 17,600ഉം പിന്നിട്ട് പുതിയ റെക്കോഡ് ഉയരത്തിലെത്തിയതോടെയാണ് നിക്ഷേപമൂല്യത്തിലും കുതുപ്പുണ്ടായത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികളും നേട്ടത്തിന്റെ പാതയിൽതന്നെയാണ്. ബുധനാഴ്ചയിലെ വ്യാപാരത്തിൽ ഐടിസിയാണ് സെൻസെക്സിൽ കുതിപ്പിൽ മുന്നിലെത്തിയത്. ഓഹരി വില 7.45ശതമാനംഉയർന്ന് 232 നിലവാരത്തിലെത്തി. ഇൻഡസിൻഡ് ബാങ്ക് 7.33ശതമാനവും എസ്ബിഐ 3.39ശതമാനവും നേട്ടത്തിലാണ്. ഈ വർഷം തുടക്കംമുതലുള്ള കണക്കെടുത്താൽ സെൻസെക്സിലെ നേട്ടം 24ശതമാനത്തോളമാണ്. ഉയർന്നത് 11,200 പോയന്റിലേറെ. നിഫ്റ്റിയാകട്ടെ 25.70ശതമാനവും നേട്ടമുണ്ടാക്കി. ഒരുവർഷത്തിനിടെ സെൻസെക്സിലെ നേട്ടം 50ശതമാനത്തിലേറെയണ്. കഴിഞ്ഞമാർച്ചിലെ തകർച്ചക്കുശേഷം നിക്ഷേപകരുടെ സമ്പത്തിലുണ്ടായ വർധന 159 ലക്ഷം കോടി(155.60ശതമാനം)യിലേറെ രൂപയാണ്.

from money rss https://bit.ly/3loW23I
via IFTTT