121

Powered By Blogger

Friday, 28 January 2022

ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും ഫോണുകളും നിര്‍മിക്കാന്‍ ഇറക്കുമതിയില്‍ ഇളവ് അനുവദിച്ചേക്കും

ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും സമാർട്ട്ഫോണുകളുടെയും ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ ബജറ്റിൽ പുനക്രമീകരിച്ചേക്കും. പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കസ്റ്റംസ് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നകാര്യവും പരിഗണിക്കും. പ്രാദേശിക ഉത്പാദനം വർധിപ്പിക്കാനായി ഓഡിയോ ഉപകരണങ്ങളുടെയും സ്മാർട്ട് വാച്ച് ഉൾപ്പടെയുള്ളവയുടെയും ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇലക്ട്രോണിക്സ് ഉത്പന്ന നിർമാണം പ്രോത്സാഹിപ്പിച്ച് കയറ്റുമതി വർധിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ മേഖലകളെക്കൂടി കയറ്റമതി വിഭാഗത്തിൽ ഉൾപ്പെടുത്തി കൂടുതൽ വരുമാനം നേടാമെന്നാണ് കണക്കുകൂട്ടൽ. ബാറ്ററി പായ്ക്കുകൾ, ചാർജറുകൾ, യുഎസ്ബി കേബിളുകൾ, കണക്ടറുകൾ, സർക്യൂട്ട് ബോർഡുകൾ തുടങ്ങിയവ നിലവിലുള്ള സംവിധാനങ്ങളുപയോഗിച്ച് രാജ്യത്ത് നിർമിക്കാൻ കഴിയും. നിലവിൽ രാജ്യത്തിന് 25 ബില്യൺ ഡോളർ മൂല്യമുള്ള ഉത്പാദനശേഷിയുണ്ട്. ആഗോളതലത്തിലുള്ള ശേഷിയുടെ 12ശതമാനമാണിത്. 2026ഓടെ ഇലക്ട്രോണിക് ഘടകഭാഗങ്ങളുടെ കയറ്റുമതി 1,30,000 കോടി(17.3 ബില്യൺ ഡോളർ)രൂപ മൂല്യമുള്ളതാകുമെന്നാണ് വിലയിരുത്തൽ. Centre may revise duty on electronics, phone parts.

from money rss https://bit.ly/3G7iTcf
via IFTTT

ചേരുന്ന വസ്ത്രം ഫാഷന്റെ മര്‍മ്മം; സാരിയിൽ സുന്ദരിയാകാം

പഴമയിലേക്ക് തിരിച്ച് പോവാൻ നാം എല്ലാവരുംഒരുപോലെ ആഗ്രഹിക്കുന്നത് ആഘോഷ വേളകളിലാണ്.എത്ര തന്നെ മോഡേൺ ഔട്ട്ലുക്ക് ഇഷ്ടപ്പെട്ടാൽ തന്നെയും പഴമയുടെ പ്രൗഡി എന്നും ഉള്ളിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും. പാരമ്പര്യ വസ്ത്രങ്ങളിൽസാരിയല്ലാതെ മറ്റ് ഏത്വസ്ത്രമാണ് തനതായ സൗന്ദര്യം വിളിച്ചോതുന്നത്? അതുകൊണ്ട് തന്നെ വ്യത്യസ്തമായ സാരികൾ തിരഞ്ഞെടുക്കാൻ നാം എല്ലായ്പ്പോഴും പരിശ്രമിക്കും. Amazon Brand - Anarva Womens Kanjivaram Cotton Silk Blend Saree With Unstitched Blouse Piece (Dark Blue)| വാങ്ങാൻ ലിങ്കിൽക്ലിക്ക് ചെയ്യുക ആമസോൺ ഫാഷൻ വിഭാഗത്തിൽ സാരികൾക്ക് വൻ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കാഞ്ചീപുരം, ഷിഫോൺ പ്രിന്റഡ് സിൽക്ക്, ബനാറസ് സിൽക്ക്, കോട്ടൺ സിൽക്ക്, കാഞ്ചിപുരം ബനാറസ് ബ്ലെൻഡഡ്, കോട്ടൺ സ്ട്രിപ്പ്ഡ്, മൈസൂർ സിൽക്ക് സാറ്റിൻ, സാരീ, നെറ്റ് സാരീ, എംബ്രോയിഡറി കോട്ടൺ, കേരള കസവു സാരീ, ജാക്വഡ് സിൽക്ക്, ഫ്ലോറൽ റെഡി ടു വെയർ, എന്നിങ്ങനെ വിവിധ തരം സാരികളുടെ ശേഖരം ആമസോണിൽ ലഭ്യമാണ്. Mansvi fashion womens art silk printed saree with blouse piece (2186-MOR_beige_free size)| വാങ്ങാൻ ലിങ്കിൽക്ലിക്ക് ചെയ്യുക 5899 രൂപയുടെ കോട്ടൺ വിമൻസ് കാഞ്ചിവരം കോട്ടൺ സിൽക്ക് സാരി83 ശതമാനം ഓഫറിൽ വെറും 999 രൂപയ്ക്ക് ലഭിക്കും.3299 രൂപയുടെ വെൽമിറ്റ ബനാറസി കോട്ടൺ സിൽക്ക് സാരി 77 ശതമാനം ഡിസ്കൗണ്ടിൽ 760 രൂപയ്ക്കും 5899 രൂപയുടെ ജാം സിൽക്ക് ട്രഡീഷണൽ ബനാറസി കോട്ടൺ സാരി വെറും 999 രൂപയ്ക്കും ലഭിക്കും. Enthone Womens Cotton Silk Jamdani Saree Yellow (CTN_1_YELLOW)| വാങ്ങാൻ ലിങ്കിൽക്ലിക്ക് ചെയ്യുക 5245 നൈക്സ ലിച്ചി സിൽക്ക് സാരി 80 ശതമാനം ഡിസ്കൗണ്ടിൽ 1049 രൂപയ്ക്കാണ് വിൽക്കുന്നത്. ആയിരക്കണക്കിന് സാരികളുടെ ശേഖരമാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്. സാരികൾ വിലക്കുറവിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

from money rss https://bit.ly/3rReG7C
via IFTTT

ബജറ്റില്‍ കൂടുതൽ സ്വകാര്യവത്‌കരണത്തിന് നിർദേശമുണ്ടായേക്കും

ന്യൂഡൽഹി: തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള നിർദേശങ്ങൾ ചൊവ്വാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലുണ്ടായേക്കും. നിർണായകമല്ലാത്ത മേഖലകളിലെ സ്വകാര്യവത്കരിക്കുകയോ പൂട്ടുകയോ ചെയ്യേണ്ട സ്ഥാപനങ്ങളെ കണ്ടെത്താൻ നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്തിന്റെ നേതൃത്വത്തിൽ ഒരു ഉന്നതസമിതിക്ക് സർക്കാർ രൂപം കൊടുത്തിട്ടുണ്ട്. സമിതിയുടെ ശുപാർശ പ്രകാരമായിരിക്കും തീരുമാനം . ഓഹരിവിൽപ്പനയെക്കാൾ സ്വകാര്യവത്കരണത്തിന് മുൻഗണന നൽകുന്ന നിർദേശങ്ങളായിരിക്കും ബജറ്റ് മുന്നോട്ടുവെക്കുന്നത്. സ്റ്റീൽ, ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം, നഗരവികസനം, ആരോഗ്യപരിപാലനം തുടങ്ങിയ തന്ത്രപ്രധാനമല്ലാത്ത മേഖലകളിൽ ലാഭത്തിലല്ലാതെ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുകയോ പൂട്ടുകയോ ചെയ്യണമെന്നാണ് പുതിയ പൊതുമേഖലാ വ്യവസായ നയം നിർദേശിക്കുന്നത്. Content Highlights :Proposal for further privatization in union budget 2022

from money rss https://bit.ly/3rWMRuG
via IFTTT

അറിയാം ബജറ്റിനെക്കുറിച്ച് വിശദമായി...

ലെതർ ബ്രീഫ്കേസ് എന്നർഥമുള്ള Bougette എന്ന ഫ്രഞ്ച് വാക്കിൽനിന്നാണ് ബജറ്റ് എന്ന വാക്കുണ്ടായത്. ഒരു നിശ്ചിതകാലത്തേക്കുള്ള സാമ്പത്തികപദ്ധതിയാണ് ബജറ്റ്. മിക്കവാറും അത് ഒരുവർഷത്തേക്കായിരിക്കും. രാജ്യത്തിനും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ബജറ്റ് തയ്യാറാക്കാം. വരവും ചെലവുമാണ് മുഖ്യമായും അതിൽ വരുക. വരുമാനം കൂടുതലും ചെലവ് കുറവുമാകുമ്പോൾ മിച്ചബജറ്റ്. വരുമാനം കുറവും ചെലവ് കൂടുതലുമാകുമ്പോൾ കമ്മിബജറ്റ്. വരുമാനവും ചെലവും തുല്യമായിരിക്കുമ്പോൾ ബാലൻസ്ഡ് ബജറ്റ്. ഇന്ത്യയിൽ ധനകാര്യമന്ത്രാലയത്തിൽ ബജറ്റിന് പ്രത്യേക വിഭാഗമുണ്ട്. ധനമന്ത്രിയാണതിന്റെ തലവൻ. നമ്മുടെ ഭരണഘടനയുടെ 112-ാം ആർട്ടിക്കിൾ അനുസരിച്ച് ഏപ്രിൽ ഒന്നുമുതൽ മാർച്ച് 31 വരെയുള്ള ധനവർഷത്തെ ഇന്ത്യയുടെ വരവുചെലവ് കണക്കുകളുടെ വിശദരൂപം സർക്കാർ പാർലമെന്റിൽ വെക്കണം. അവതരണം ബ്രിട്ടീഷ് ഇന്ത്യ പാലിച്ചുവന്ന രീതിയനുസരിച്ച് ഫെബ്രുവരി അവസാന പ്രവൃത്തിദിവസം വൈകീട്ട് അഞ്ചുമണിക്കായിരുന്നു ബജറ്റവതരിപ്പിച്ചിരുന്നത്. 2001-ലാണ് അതിനു മാറ്റംവരുന്നത്. വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ ബജറ്റവതരണം രാവിലെ 11 മണിക്കാക്കി. 2016-ൽ നരേന്ദ്രമോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി അവതരണം ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. 92 വർഷം പ്രത്യേകമായി അവതരിപ്പിച്ചുകൊണ്ടിരുന്ന റെയിൽവേ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കാനും തീരുമാനിച്ചു. ബജറ്റിന് റവന്യൂ ബജറ്റ് എന്നും മൂലധന ബജറ്റ് എന്നും രണ്ടുവിഭാഗങ്ങളുണ്ട്. റവന്യൂ ബജറ്റ് വിഭവസമാഹരണ മാർഗങ്ങൾ, അവ ചെലവഴിക്കുന്ന വഴി എന്നിവയാണ് പ്രധാനമായും റവന്യൂ ബജറ്റിൽവരുക. രണ്ടുമാർഗങ്ങളിലൂടെയാണ് വിഭവസമാഹരണം നടത്തുന്നത്. നികുതി വരുമാനവും നികുതിയേതര വരുമാനവും. നികുതിവരുമാനംതന്നെ പ്രത്യക്ഷ നികുതി, പരോക്ഷനികുതി എന്നിങ്ങനെ രണ്ടുണ്ട്. പ്രധാന പ്രത്യക്ഷനികുതി വ്യക്തികളുടെ വരുമാനത്തിനു ചുമത്തുന്ന നികുതിയാണ് (ഇൻകം ടാക്സ്). അതുപോലെത്തന്നെ കമ്പനികളുടെ വരുമാനത്തിൽ ചുമത്തുന്ന നികുതിയും ഇതിൽവരും. ചരക്കുകൾ, സേവനങ്ങൾ എന്നിവയ്ക്ക് ഈടാക്കുന്ന നികുതിയാണ് പരോക്ഷ നികുതി. 2017 ജൂലായ് ഒന്നിന് ചരക്കു-സേവന നികുതി (ജി.എസ്.ടി.) നടപ്പാക്കുന്നതുവരെ ഭൂരിഭാഗം പ്രത്യക്ഷ നികുതികളും സേവനനികുതികളും കേന്ദ്രം പിരിച്ചെടുത്ത് സംസ്ഥാനങ്ങളുമായി പങ്കുവെക്കുകയായിരുന്നു. ധനകാര്യക്കമ്മിഷൻ ശുപാർശ അനുസരിച്ചായിരുന്നു വീതംവെക്കൽ. ജി.എസ്.ടി. വന്നതോടെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് ചരക്കു-സേവന നികുതി പിരിക്കുകയും 50:50 അനുപാതത്തിൽ പങ്കിടുകയുമാണ്. എന്നാൽ, നാലുപ്രധാന നികുതികൾ ചരക്കുനികുതിയിൽ ഉൾപ്പെടാതെ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽത്തന്നെ തുടരുകയാണ്. 1. ബിവറേജസ് 2. പെട്രോളിയം ഉത്പന്നങ്ങൾ 3. സ്വത്ത് നികുതി 4. വൈദ്യുതിനികുതി നികുതിയേതര വരുമാനം പ്രധാനമായും ഭരണ സേവനങ്ങൾ, സാമൂഹികസേവനങ്ങൾ (വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ), സാമ്പത്തികസേവനങ്ങൾ തുടങ്ങിയവയ്ക്ക് സ്വീകരിക്കുന്ന ഫീസുകളും ഫൈനുകളും തുടങ്ങി നൂറോളം മാർഗങ്ങളുണ്ട്. അവയിൽ 36 എണ്ണം വളരെ പ്രധാനമാണ്. മൂലധന ബജറ്റ് മൂലധന സമാഹരണ മാർഗങ്ങളും അവ എങ്ങനെ വിവിധ മേഖലകൾക്കായി വിഭജിക്കപ്പെടുന്നു എന്നുള്ളതുമാണ് ഇതിൽ ഉൾപ്പെടുന്നത്. ചരിത്രം ചന്ദ്രഗുപ്തമൗര്യന്റെ കാലത്ത് (ബി.സി. 321-297) പ്രധാനമന്ത്രിയായിരുന്ന ചാണക്യന്റെ കാലത്തോളം പഴക്കമുണ്ട് ബജറ്റിന്റെ ചരിത്രത്തിന്. അദ്ദേഹത്തിന്റെ അർഥശാസ്ത്രം പ്രസിദ്ധമാണല്ലോ? ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യബജറ്റ് 1860 ഫെബ്രുവരി 18-നാണ് ധനകാര്യ മന്ത്രി ജെയിംസ് വിൻസൺ അവതരിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് ധനകാര്യമന്ത്രി ആർ.കെ. ഷണ്മുഖൻ ഷെട്ടി 1947 നവംബർ 27-ന് അവതരിപ്പിച്ചു. ബജറ്റ് കമ്മികൾ റവന്യൂ കമ്മി റവന്യൂ വരുമാനത്തെക്കാൾ റവന്യൂ ചെലവുകൾ കൂടിയിരിക്കുന്നത്. ശമ്പളം, പെൻഷൻ, പലിശ എന്നിങ്ങനെയുള്ള ആവർത്തന ചെലവുകൾ ആണ് പ്രധാന റവന്യൂ ചെലവുകൾ. ധനക്കമ്മി മൊത്തം വരുമാനം മൊത്തം ചെലവിനെക്കാൾ കുറവായിരിക്കുന്നത്. മൊത്തംവരുമാനം = റവന്യൂവരുമാനം+ മൂലധന വരുമാനം. അതുപോലെ മൊത്തം ചെലവ് എന്നാൽ റവന്യൂ ചെലവ് +മൂലധന ചെലവ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ (ജി.ഡി.പി.)യും അനുബന്ധ ഘടകത്തിന്റെയും വളർച്ച സംസ്ഥാനങ്ങൾ നേടുന്ന വളർച്ചയുടെ ആകത്തുകയാണ്. ജി.ഡി.പി. (മൊത്തം ആഭ്യന്തര ഉത്പാദനം അഥവാ ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്സ്) ഒരു രാജ്യത്തിനകത്ത് ഒരു ധനവർഷത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സാധന സേവനങ്ങളുടെ മൂല്യം വിപണിവിലയിൽ രേഖപ്പെടുത്തുന്നതാണിത്. മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനം (ജി.എസ്.ഡി.പി.)-ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്ട്സ്) ജി.ഡി.പി.ക്ക് കൊടുത്ത അതേ നിർവചനം ഇവിടെയും ബാധകം.

from money rss https://bit.ly/3AFelsG
via IFTTT

സെന്‍സെക്‌സ് 407 പോയന്റ് നേട്ടത്തില്‍: നിഫ്റ്റി 17,200കടന്നു|Market Opening

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ കനത്ത വില്പന സമ്മർദത്തിനുശേഷം വ്യപാര ആഴ്ചയുടെ അവസാന ദിനത്തിൽ സൂചികകളിൽ മുന്നേറ്റം. നിഫ്റ്റി വീണ്ടും 17,200 കടന്നു. സെൻസെക്സ് 407 പോയന്റ് നേട്ടത്തിൽ 57,684ലിലും നിഫ്റ്റി 85 പോയന്റ് ഉയർന്ന് 17,196ലുമാണ് വ്യാപാരം ആരംഭിച്ചത്. മെറ്റൽ, പവർ, റിയാൽറ്റി ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. താഴ്ന്ന നിലവാരത്തിൽനിന്ന് മികച്ച ഓഹരികൾ വാങ്ങാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകളിൽ പ്രതിഫലിച്ചത്. അതേസമയം, വിപണിയിൽ ചാഞ്ചാട്ടം തുടരനാണ് സാധ്യത. വിദേശ നിക്ഷേപകർ അറ്റവിൽപനക്കാരായി തുടരുന്നത് സൂചികകളെ ദുർബലമാക്കിയേക്കാം. ജനുവരിയിൽ ഇതുവരെ 33,000 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. ഉയർന്ന മൂല്യമുള്ള ഓഹരികൾ അവയുടെ യഥാർഥ വിലയിലേയ്ക്ക് തിരിച്ചെത്തുന്നത് നിക്ഷേപകർക്ക് ഗുണകരമാകും. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എൻടപിസി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ബജാജ് ഫിൻസർവ്, വിപ്രോ, എസ്ബിഐ, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളിലും ഒരുശതമാനത്തിലേറെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/32D4WFl
via IFTTT