121

Powered By Blogger

Friday 26 December 2014

ഷോപ്പ് ആന്‍ഡ് ഷൂട്ട്: 16 മുതല്‍ 20 വരെയുള്ള വിജയികള്‍







ഷോപ്പ് ആന്‍ഡ് ഷൂട്ട്: 16 മുതല്‍ 20 വരെയുള്ള വിജയികള്‍


കോഴിക്കോട്: ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി മാതൃഭൂമി ഡോട്ട്‌കോം നടത്തുന്ന 'ഷോപ്പ് ആന്‍ഡ് ഷൂട്ട് ' മത്സരത്തിന്റെ ഡിസംബര്‍ 16 മുതല്‍ 20 വരെയുള്ള വിജയികളെ പ്രഖ്യാപിച്ചു.

1. അഭിജിത് ജോസ്, പയ്യന്നൂര്‍, കണ്ണൂര്‍

2. അബ്ദുള്‍ കലാം, കഞ്ഞിപ്പുര, കരിപ്പോള്‍, മലപ്പുറം.

3. ഉജയ് കെ. രാധാകൃഷ്ണ, ചൊവ്വ, കണ്ണൂര്‍.

4, മുഫീദ് പി.എം., പഴയങ്ങാടി, കണ്ണൂര്‍.

5. സജീര്‍ എച്ച്. സഹാന മാന്‍സില്‍, മുക്കുവിളാകം, പള്ളിപ്പുറം, തിരുവനന്തപുരം എന്നിവരാണ് വിജയികള്‍.

അടുത്ത ദിവസങ്ങളിലെ വിജയി നിങ്ങളായേക്കാം. ഷോപ്പിങ് അനുഭവം പ്രതിഫലിപ്പിക്കുന്ന ഫോട്ടോ മൊബൈല്‍ ഫോണിലെടുത്ത് ഇ മെയില്‍ (shopnshoot@mpp.co.in ), വാട്‌സ് ആപ്പ് (നമ്പര്‍: 8547871482) എന്നിവ വഴി അയ്ക്കുക. അല്ലെങ്കില്‍ മാതൃഭൂമി ഡോട്ട്‌കോമില്‍ തയ്യാറാക്കിയ പ്രത്യേക പേജില്‍ അപ്ലോഡ് ചെയ്യാം.

ഫോട്ടോയോടൊപ്പം അയയ്ക്കുന്ന ആളുടെ പേര്, വിലാസം, ഇ മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയും ഷോപ്പിങ് കേന്ദ്രത്തിന്റെ പേര്, ഫോട്ടോ എടുത്ത തീയതി, സമയം, സ്ഥലം തുടങ്ങിയവയും കുറിപ്പായി ഉള്‍പ്പെടുത്തണം.









from kerala news edited

via IFTTT

സണ്‍ ടിവി സിഒഒ പീഡനക്കേസില്‍ അറസ്റ്റില്‍







സണ്‍ ടിവി സിഒഒ പീഡനക്കേസില്‍ അറസ്റ്റില്‍


ചെന്നൈ: സണ്‍ ടിവി ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ സി പ്രവീണിനെ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു. സണ്‍ ടിവിയുടെ അനുബന്ധ സ്ഥാപനമായ സൂര്യ ടിവിയിലെ ഉദ്യോഗസ്ഥയായിരുന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ്. അണ്ണാനഗറിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെ അഞ്ചിനാണ് പ്രവിണിനെ പിടികൂടിയത്.

പീഡനത്തെതുടര്‍ന്ന് അഞ്ച് മാസംമുമ്പ് സ്ത്രീ ജോലി രാജിവെച്ചിരുന്നു. പരാതിക്കൊപ്പം വാട്‌സ്ആപ്പ് സന്ദേശങ്ങള്‍, ഫോണ്‍ കോള്‍ വിവരങ്ങള്‍ എന്നിവ ഇവര്‍ കൈമാറിയിരുന്നു.


ചെന്നൈ പോലീസ് കമ്മീഷണര്‍ എസ്. ജോര്‍ജ് കൂടുതല്‍ അന്വേഷണത്തിനായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.











from kerala news edited

via IFTTT

60 കഴിഞ്ഞോ, നേടാം നിങ്ങള്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍







60 കഴിഞ്ഞോ, നേടാം നിങ്ങള്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍


എസ്. രാജ്യശ്രീ


സര്‍ക്കാര്‍ ജോലിയില്ലെന്ന വിഷമം വേണ്ട, മരണംവരെ നിങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ ഉറപ്പാക്കാന്‍ ഇപ്പോള്‍ അവസരം ഉണ്ട്. വയസ് 60 കഴിയണം എന്നു മാത്രം. വാര്‍ധക്യജീവിതത്തിനായി സ്ഥിരതയുള്ള വരുമാനം ആഗ്രഹിക്കുന്നവര്‍ക്കായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന നിക്ഷേപ പദ്ധതിയാണ് വരിഷ്ട പെന്‍ഷന്‍ ബീമ യോജന-വിപിബിവൈ. 60 കഴിയാത്തവര്‍ക്ക് മാതാപിതാക്കള്‍ക്കള്‍ക്ക് സമ്മാനിക്കാവുന്ന നല്ലൊരു പദ്ധതിയായും ഇതിനെ വിനിയോഗിക്കാം.

നിക്ഷേപിക്കുന്ന തുകയ്ക്ക് 9.38 % വാര്‍ഷിക പലിശ ഉറപ്പാണെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണീയത. പലിശ നിരക്കിലെ ചാഞ്ചാട്ടം വരുമാനത്തെ ബാധിക്കില്ലെന്നര്‍ത്ഥം. ജീവിതാവസാനം വരെ സ്ഥിരതയുള്ള പെന്‍ഷനുറപ്പ്.മാത്രമല്ല നിക്ഷേപിക്കുന്ന തുക മരണാന്തരം അനന്തരാവകാശിക്കു ലഭിക്കുകയും ചെയ്യും. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിലാണ് വിപിബിവൈ അവതരിപ്പിച്ചത്.


വാര്‍ധക്യത്തിലേയ്ക്ക് കടന്ന താഴ്ന്ന വരുമാനക്കാരായ കോടിക്കണക്കിനു സാധാരണക്കാര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ നിക്ഷേപത്തിനും വരുമാനത്തിനും ഉറപ്പുണ്ട്. നിലവില്‍ 2015 ആഗസ്ത് വരെ നിക്ഷേപം നടത്താം.


നടത്തിപ്പ് ചുമതല എല്‍ഐസിക്കായതിനാല്‍ എല്‍ഐസി ഓഫീസുകള്‍ വഴിയോ ഏജന്റുമാര്‍ വഴിയോ പദ്ധതിയില്‍ ചേരാം. 3% ത്തോളം സര്‍വീസ് ചാര്‍ജുണ്ട് . പെന്‍ഷന്‍ പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരും. മാസം 500 രൂപ കിട്ടാന്‍ 66665 രൂപ ഇടണം. പരമാവധി നിക്ഷേപമായ 6.66 ലക്ഷം രൂപയ്ക്ക് മാസം 5000 രൂപ വീതം കിട്ടും. 60 കഴിഞ്ഞാല്‍ ആര്‍ക്കും ചേരാമെങ്കിലും ഒരു കുടുംബത്തിന് പരമാവധി മാസം 5000 രൂപയെ പെന്‍ഷനായി കിട്ടൂ. മാസം തോറുമോ മൂന്ന്, ആറ്, മാസത്തിലൊ വര്‍ഷത്തിലൊ പെന്‍ഷന്‍ കൈപറ്റാം. ഈ കാലയളവ് തെരഞ്ഞെടുക്കുന്നതനുസരിച്ച് പെന്‍ഷന്‍ കിട്ടി തുടങ്ങും. പ്രതിമാസ പെന്‍ഷനാണെങ്കില്‍ പണമിട്ട് ഒരു മാസം കഴിയുമ്പോള്‍ പെന്‍ഷന്‍ കിട്ടിതുടങ്ങും.


നിക്ഷേപകന്റെ മരണാനന്തരം നിക്ഷേപതുക അന്തരാവകാശിക്ക് കിട്ടും. 15 വര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ പിന്‍വലിക്കാം. അതിനു മുമ്പ് പിന്‍വലിച്ചാല്‍ രണ്ടു ശതമാനം പിഴയുണ്ട്. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപത്തിന്റെ 75 % വരെ വായ്പയായി എടുക്കാം. ഇതിന്റെ പലിശ കഴിച്ചുള്ള തുകയേ പിന്നെ പെന്‍ഷനായി കിട്ടൂ. പോളിസിയുടമയുടെ മരണാന്തരം, അല്ലെങ്കില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ വായ്പ തുക എടുത്ത ശേഷം ബാക്കിയുള്ളത് തിരിച്ചു കിട്ടും. വാര്‍ധക്യ കാലവരുമാനം കിട്ടുന്ന പോസ്റ്റ് ഓഫീസ് , ബാങ്ക് പദ്ധതികളെ അപേക്ഷിച്ച് ചില മികവുകളുണ്ടിതിന്. ഒരു തവണ നിക്ഷേപിച്ചാല്‍ ജീവിതകാലം മുഴുവന്‍ സ്ഥിരതയുള്ള പെന്‍ഷന്‍ ഉറപ്പാക്കാം. പലിശ നിരക്കിലെ ചാഞ്ചാട്ടം വരുമാനത്തെ ബാധിക്കില്ല. പലിശ വരുമാനത്തിന് ആദായനികുതി നല്‍കണമെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ നികുതി ടിഡിഎസായി പിടിക്കില്ല.


പക്ഷേ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഇളവു കിട്ടില്ലെന്നു മാത്രമല്ല കിട്ടുന്ന പലിശയ്ക്ക് നികുതി ബാധകവുമാണ്. അതിനാല്‍ നികുതി ദായകരായവര്‍ക്ക് അത്ര ആകര്‍ഷകമല്ല. എന്നാല്‍ 6.6 ലക്ഷത്തോളം രൂപ നിക്ഷേപിച്ചാല്‍ ആജീവനനാന്തം 5000 രൂപ പെന്‍ഷന്‍ കിട്ടുന്ന, 9.38 % വാര്‍ഷിക പലിശ ഉറപ്പാക്കാവുന്ന മറ്റൊരു സുരക്ഷിത പദ്ധതി കണ്ടെത്താന്‍ പ്രയാസമാണെന്നതു പരിഗണിക്കുമ്പോള്‍ ഇടത്തരകാര്‍ക്കും സമ്പന്നര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.











from kerala news edited

via IFTTT

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം







മുംബൈ: ഓഹരി വിപണിയില്‍ ചാഞ്ചാട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 38 പോയന്റ് താഴ്ന്ന് 27170ലും നിഫ്റ്റി സൂചിക 2 പോയന്റ് താഴ്ന്ന് 8171ലുമാണ് വ്യാപാരം തുടങ്ങിയത്. 870 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 873 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എഫ്എംസിജി, ലോഹം, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങി വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ്.


ഐടിസി, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, സെസ സ്‌റ്റെര്‍ലൈറ്റ്, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലും എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ടാറ്റ പവര്‍, ഭേല്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.











from kerala news edited

via IFTTT

ഫോമായുടെ ക്രിസ്മസ് ആശംസകള്‍








ഫോമായുടെ ക്രിസ്മസ് ആശംസകള്‍


Posted on: 27 Dec 2014







സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയും സമാധാനത്തിന്റെയും ദൂതുമായി ഒരു ക്രിസ്മസ് കൂടി വരവായി. നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ പ്രാതിനിധ്യം വഹിക്കുന്ന, ഏറ്റവും വലിയ മലയാളി സംഗമമായ ഫോമാ എന്ന സംഘടനയുടെ എല്ലാ കുടുംബാംഗങ്ങളുടെയും സംഘടനാ നേതൃത്വത്തിന്റെയും പേരില്‍ ലോകമലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകള്‍ നേരുന്നു. ഫോമാ 201416 ഭരണസമിതി നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളി സമൂഹത്തിനും വേണ്ടി വരുന്ന വര്‍ഷം കൂടിവരവുകളിലും കണ്‍വെന്‍ഷനുകളിലും മാത്രം ഒതുങ്ങാതെ കൂടുതല്‍ നന്മകള്‍ ചെയ്യുവാനും, ജനോപകാരപ്രദമായ പ്രവര്‍ത്തികള്‍ ചെയ്യുവാനും വേണ്ടിയാണ് കൂടുതല്‍ ശ്രദ്ധ കേദ്രീകരിച്ചിരിക്കുന്നത്. ഇതുവരെ ഏകദേശം 58 ഓളം സംഘടനകള്‍ ഫോമായില്‍ അംഗങ്ങളായുണ്ട്. പുതുതായി 6 സംഘടനകളും കൂടി താമസിയാതെ ഫോമായില്‍ ചേരും. യേശു ദേവന്റെ സ്‌നേഹത്തിന്റെയും, സേവനത്തിന്റെയും, സഹനത്തിന്റെയും ആ നക്ഷത്രം നമ്മുടെ ഉള്ളിലും ജനിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും ക്രിസ്ത്മസ് ആശംസകള്‍ നേരുന്നു.നന്ദിയോടെ ഫോമാ പ്രസിഡന്റ്: ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി: ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍: ജോയി ആന്റണി.



വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌












from kerala news edited

via IFTTT

'സ്വര്‍ണ്ണമഴ' റാഫിള്‍ നറുക്കെടുപ്പ്: ഒന്നാം സ്ഥാനം ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിക്ക്‌











ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍ സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ നിര്‍മ്മാണ ധനസമാഹരണ സംരംഭമായ 'സ്വര്‍ണ്ണഴ 2014' റാഫിള്‍ നഠുക്കെടുപ്പ് ഡിസംബര്‍ 24-ന് ബുധനാഴ്ച വൈകീട്ട് 6 മണിക്ക് സെന്റ് തോമസ് ദേവാലയത്തിലെ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്നു.

ഒന്നാം സമ്മാനമായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത 25 പവന്‍ കാലിഫോര്‍ണിയയിലെ സാന്റാ അന്ന സെന്റ് തോമസ് അപ്പോസ്തല്‍ സീറോ മലബാര്‍ പള്ളി വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി നേടി.


രണ്ടാം സമ്മാനമായ ബ്രിട്ടീഷ് പെട്രോളിയം ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത 10 പവന്‍ നേടിയത് ടെക്‌സാസിലെ ഷുഗര്‍ലാന്റില്‍ താമസക്കാരനായ സ്‌കറിയാ ജോസഫ് ആണ്.


വിശ്വാസ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത മൂന്നാം സമ്മാനമായ 5 പവന്‍ നോര്‍ത്ത് കരോലിനയിലെ ദുര്‍ഹാമില്‍ താമസക്കാരനായ ജോര്‍ജ് കിഴക്കോട്ടില്‍ നേടി.


ന്യൂയോര്‍ക്കിലെ പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ബി ഹാല്‍പേണിലെ ജോസഫ് ഫ്രാന്‍സീസിന്റെ സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പില്‍ വികാരി ഫാ. തോമസ് കടുകപ്പിള്ളി, ഫാ. ഫിലിപ്പ് വടക്കേക്കര, ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന്‍ പടവില്‍, മുഖ്യ സംഘാടകരായ സെബാസ്റ്റ്യന്‍ തോട്ടത്തില്‍, കുര്യന്‍ നെല്ലിക്കുന്നേല്‍, വിന്‍സി ജോസ്, ജെസ്റ്റിന്‍ ജോസഫ്, ജോര്‍ജുകുട്ടി പുളിക്കയില്‍, വിജോ അലക്‌സാണ്ടര്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


വിജയികളെ ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളി അഭിനന്ദനം അറിയിച്ചു. 'സ്വര്‍ണ്ണഴ 2014' റാഫിള്‍ നറുക്കെടുപ്പ് വന്‍വിജയമാക്കിത്തീര്‍ത്ത എല്ലാ സുമനസുകള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.











from kerala news edited

via IFTTT

ജെയിംസ് കുരീക്കാട്ടില്‍, വിനോദ് കൊണ്ടൂര്‍ മിലന്റെ പുതിയ സാരഥികള്‍







ഡിട്രോയ്റ്റ്: മിഷിഗണിലെ മലയാള ഭാഷ സ്‌നേഹികളുടെ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ 2015-2016 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 14 ആം തീയതി നടന്ന വര്‍ഷാന്ത്യ മീറ്റിംഗില്‍ വച്ചാണു തിരഞ്ഞെടുപ്പ് നടന്നത്. ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയുടെ അധ്യക്ഷനായിരുന്നത്, മിലന്‍ പ്രസിഡന്റ് തോമസ് കര്‍ത്തനാള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിലയിരുത്തുകയും,പുതിയതായിട്ടു തിരഞ്ഞെടുക്കുവാന്‍ പോകുന്ന ഭാരവാഹികള്‍ സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ട് പോകും എന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അതിനു ശേഷം മിലന്‍ സെക്രട്ടറി ബിന്ദു പണിക്കര്‍ സദസ്സിനെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് ട്രഷററിന് വേണ്ടി സുരേന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അതിനു ശേഷം 2015-2016 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയിട്ട് തിരഞ്ഞെടുത്തത് ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ പ്രസദ്ധീകരണമായ ധ്വനിയുടെ എഡിറ്ററും, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ പബ്ലിക് റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാനും, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ നാഷണല്‍ കമ്മിറ്റി മെമ്പറും, ലാനയുടെ മിഷിഗണ്‍ റീജിയണ്‍ കോ ഓര്‍ഡിനേറ്ററും ആയ ജെയിംസ് കുരീക്കാട്ടില്‍ ആണ്.


സെക്രട്ടറിയായി ഫോമായുടെ നാഷണല്‍ കമ്മിറ്റി മെമ്പറും ഫോമാ ന്യൂസ് ടീം ചെയര്‍മാനുമായ വിനോദ് കൊണ്ടൂര്‍ ഡേവിഡാണ്. ട്രഷററായി, മുന്‍ ട്രഷറര്‍ മനോജ് കൃഷ്ണന്‍ തന്നെ തുടരുവാന്‍ തീരുമാനിച്ചു. അദ്ദേഹം കെ എച്ച് എന്‍ എ ലോക്കല്‍ കമ്മിറ്റി മെമ്പര്‍, ശ്രീ നാരായണ ധര്‍മ്മ പരിഷിത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. വൈസ് പ്രസിഡണ്ടായി കെ എച്ച് എന്‍ എയുടെ നാഷണല്‍ വൈസ് പ്രസിഡന്റ്, ധ്വനി മുന്‍ എഡിറ്റര്‍, ഐറാണിമുട്ടം എഴുത്തച്ഛന്‍ അക്കാഡമി, തുഞ്ചന്‍ സ്മാരക സമിതി സ്ഥിരാംഗം, മുന്‍ ലാനാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച സുരേന്ദ്രന്‍ നായരാണ്.ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ: ശാലിനി പ്രശാന്ത്, ഇംഗ്ലിഷില്‍ ഡോക്ടറേറ്റും, ലാനാ കണ്‍വെന്‍ഷനില്‍ ഇംഗ്ലീഷ് നോവല്‍ സാഹിത്യത്തെ കുറിച്ചു പ്രബന്ധം അവതരിപ്പിക്കുകയും, ഡി എം എയുടെ ധ്വനിയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.


വളരെ ശക്തമായ ഒരു കമ്മിറ്റിയെയും ഇവരോടൊപ്പം തിരഞ്ഞെടുക്കപെടുകയുണ്ടായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരെ മുന്‍ ഭാരവാഹികള്‍ ആശംസകള്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ് കര്‍ത്തനാള്‍ 586 747 7801

ജെയിംസ് കുരീക്കാട്ടില്‍ 248 837 0402





വാര്‍ത്ത അയച്ചത്: വിനോദ് കൊണ്ടൂര്‍










from kerala news edited

via IFTTT

മംവാഖ്: ശംസുദ്ദീന്‍ ഒളകര പ്രസിഡന്റ്,എന്‍.കെ.എം. ഷൗക്കത്ത് അലി ജന.സെക്ര), മുഹമ്മദ് മുസ്തഫ (ട്രഷ)








മംവാഖ്: ശംസുദ്ദീന്‍ ഒളകര പ്രസിഡന്റ്,എന്‍.കെ.എം. ഷൗക്കത്ത് അലി ജന.സെക്ര), മുഹമ്മദ് മുസ്തഫ (ട്രഷ)


Posted on: 27 Dec 2014


ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന മലപ്പുറം ജില്ലക്കാരുടെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മയായ മലപ്പുറം ജില്ലാ മുസ്്‌ലിം വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ (മംവാഖ്)ന്റെ 2 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ഷംസുദ്ദീന്‍ ഒളകര (പ്രസിഡന്റ്), യു. ഹുസൈന്‍ മുഹമ്മദ്, കെ. മുഹമ്മദ് ഈസ്സ (വൈ.പ്രസി), എന്‍.കെ.എം. സയ്യിദ് ഷൗക്കത്ത് അലി (ജന.സെക്ര), മുഹമ്മദ് കോയ കോടങ്ങാട്, മൂസ്സക്കുട്ടി ഒളകര (സെക്ര), മുഹമ്മദ് മുസ്തഫ കാവില്‍കുത്ത് (ട്രഷറര്‍) എന്‍.എം. മുഹമ്മദ് അന്‍വര്‍, മുഹമ്മദ് മുസ്തഫ കുണ്ടുങ്ങല്‍, ഹൈദരലി കാവറോടി, എടയാടി ബാവഹാജി, പി. അബ്ദുറഹ്്മാന്‍ ( ഉപദേശക സമിതി ്അംഗങ്ങള്‍). ജാബിര്‍ അബ്ദുല്‍ ഖാദര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.











from kerala news edited

via IFTTT

കെ എം സി സി കൊണ്ടോട്ടി മണ്ഡലം ജനറല്‍ ബോഡി







ദോഹ: കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ കിഡ്‌നി, ക്യാന്‍സര്‍ ചികിത്സാ സഹായങ്ങള്‍ വിദ്യാഭ്യാസ സഹായങ്ങള്‍ എന്നിവ അടക്കം എഴുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപയുടെ പ്രവര്‍ത്തനങ്ങളുടെ റിപ്പോട്ടോടെ കെ എം സി സി കൊണ്ടോട്ടി മണ്ഡലം ജനറല്‍ ബോഡിയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും ഗാര്‍ഡന്‍ ഏഷ്യ ഹോട്ടലില്‍ നടന്നു.

സിദ്ദീഖ് വാഴക്കാടിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കോയ കോടങ്ങാടും അര്‍ശദ് തുറക്കലും റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ശേഷം റിട്ടേണിംഗ് ഓഫീസര്‍ സകീര്‍ ഹുസയിന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


പി അബ്ദുല്‍ റഹൂഫ് അവതാരകനും സി കെ സി അബ്ദുല്‍ കരീം അനുവാതകനും ആയി അവതരിപ്പിച്ച പാനല്‍ ഐക്യ കണ്ഡേന തെരഞ്ഞെടുക്കപ്പെട്ടു.


പ്രസി. കോയ കോടങ്ങാട്, വൈസ് പ്രസിഡന്റുമാര്‍ സിദ്ദീഖ് വാഴക്കാട്, ടി വി യൂസഫ് കുട്ടി, ഖമറുദ്ദീന്‍, മജീദ് മുസ്‌ലിയാരങ്ങാടി, ജന. സെക്രട്ടറി മുഹമ്മദ് റഫീഖ് കൊട്ടപ്പുറം. അര്‍ഷദ് തുറക്കല്‍, പി സി യൂസുഫ്, അക്ബര്‍ ടി പി, സാദിഖ് പുളികല്‍ എന്നിവരെ സെക്രട്ടറിമാരായും അബ്ദുല്‍ ജലീല്‍ ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. മണ്ഡലം എക്‌സിക്യുട്ടീവിലേക്ക അബ്ദു റഹൂഫ് തുറക്കല്‍, ഫിറോസ് പുളിക്കല്‍ എന്നിവരും മണ്ഡലം വെല്‍ഫെയര്‍ സ്‌കീം ചെയര്‍മാനായി ടി വി യൂസുഫ്, ജന. കണ്‍വീനറായി ഖമറുദ്ദീന്‍ എന്നിവരുടം തെരഞ്ഞെടുക്കപ്പെട്ടു


ജില്ലാ സെക്രട്ടറി, സവാദ് വെളിയംകോട്, സംസ്ഥാന ഭാരവാഹികളായ സലീം നാലകത്ത്, സി വി ഖാലിദ് ജില്ലാ ഭാരവാഹി ഷാഫി വേങ്ങര, പി പി അബ്ദുറഹൂഫ്, എന്‍ മുഹമ്മദലി, അഹമ്മദ് കുട്ടി വാഴക്കാട്, റസാഖ് വാഴക്കാട് എന്നിവര്‍ സംസാരിച്ചു. കോയ കോടങ്ങാട് സ്വാഗതവും മുഹമ്മദ് റഫീഖ് കൊട്ടപുരം നന്ദിയും പറഞ്ഞു.











from kerala news edited

via IFTTT

ന്യൂയോര്‍ക്കില്‍ എക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം











ന്യൂയോര്‍ക്ക്: സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ എക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ന്യൂയോര്‍ക്കിലുള്ള വിവിധ ഇടവകകളുടെ സഹകരണത്തോടെ ഡിസംബര്‍ 28ാം തിയതി ഞായറാഴ്ച വൈകിട്ട് 4.30 നു ക്യൂന്‍സിലുള്ള ഗ്ലെനോക്‌സ് ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നതാണ്. തദവസരത്തില്‍ എപ്പിസ്‌കോപ്പല്‍ ബിഷപ്പ് റൈറ്റ്.ഡോ.ജോണ്‍സി കുട്ടി ക്രിസ്തുമസ് സന്ദേശം നല്‍കും.

ന്യൂയോര്‍ക്കിലുള്ള വിവിധ ഇടവകകളിലെ വികാരിമാരെ കൂടാതെ, അതത് പള്ളികളിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന, സ്‌കിറ്റുകള്‍, ഡാന്‍സുകള്‍, ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ എന്നിവ അരങ്ങേറും. ന്യൂയോര്‍ക്കിലെ ഒരു പ്രധാന ഗായകസംഘമായ സച്ചിന്‍ റോയി നയിക്കുന്ന ഹിസ് വോയിസ് കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഗായകസംഘം എന്നിവര്‍ ശ്രുതിമധുരമായ ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ അവതരിപ്പിക്കും. ഇന്ത്യയിലെ നിര്‍നരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ധനശേഖരണാര്‍ഥം നടത്തപ്പെടുന്ന എക്യുമെനിക്കല്‍ റാഫിളിന്റെ നറുക്കെടുപ്പ് തദവസരം നടത്തുന്നതാണ്.


ഈ വര്‍ഷത്തെ എക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ വിജയത്തിനായി പ്രസിഡന്റ് റവ.ജോജി. കെ.മാത്യു, വൈസ്പ്രസിഡന്റ് റവ.ഫാ.വറുഗ്ഗീസ് പ്ലാംന്തോട്ടം കോര്‍ എപ്പിസ്‌കോപ്പാ, ട്രഷറര്‍ സിബു ജേക്കബ്, ജോയിന്റ് ട്രഷറര്‍, ജോബി ജോര്‍ജ് എന്നിവര്‍ അടങ്ങിയ കമ്മിറ്റി വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. സ്വാഗതസംഘത്തിന്റെ നേതൃത്വം ഗീവര്‍ഗ്ഗീസ് ജേക്കബ്, അന്നമ്മ മാത്യൂ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി ബിജു ചാക്കോ, ലാജി തോമസ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.


എക്യുമെനിക്കല്‍ കൊയറിനു ജോയിന്റ് സെക്രട്ടറി കോശി കുഞ്ഞുമ്മന്‍ നേതൃത്വം കൊടുക്കുന്നു.

അനുഗ്രഹകരമായി നടത്തപ്പെടുന്ന എക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് എല്ലാവരും വന്നു സംബന്ധിക്കുമെന്ന് ക്ലാര്‍ജി ലീഡര്‍ ഫാ.ജോണ്‍ തോമസ് , ലേവൈസ് പ്രസിഡന്റ് അനില്‍ തോമസ് മുളമൂട്ടില്‍ , സെക്രട്ടറി സ്റ്റാന്‍ലി പാപ്പച്ചന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.











from kerala news edited

via IFTTT

ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍; ഫോണ്‍ സംഭാഷണം ചോര്‍ത്തി









Story Dated: Saturday, December 27, 2014 01:22



mangalam malayalam online newspaper

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് വ്യക്തമായി. ദാവൂദിന്റെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയ പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദാവൂദ് കറാച്ചിയിലെ ക്ലിഫ്ടണിലാണ് താമസിക്കുന്നതെന്നും ടെലിഫോണ്‍ വിളികള്‍ പിന്തുടര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്.


വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ദാവൂദ് ദുബായിലെ ചിലരുമായി നടത്തിയ സംഭാഷണം പിടിച്ചെടുത്തിട്ടുണ്ട്. ഈ രേഖകള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കു ലഭിച്ചിട്ടുണ്ട്.


കഴിഞ്ഞ വര്‍ഷം ദാവൂദിനെ വധിക്കാനുള്ള റോയുടെ നീക്കം വളരെയടുത്തുവരെ എത്തിയിരുന്നുവെന്നും അവസാന നിമിഷം ഇന്ത്യയില്‍ നിന്നെത്തിയ ഒരു ഫോന്‍ സന്ദേശമാണ് റോയുടെ പരിശ്രമം ഉപേക്ഷിക്കാന്‍ ഇടയാക്കിയതെന്നും അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു.










from kerala news edited

via IFTTT