Story Dated: Friday, December 26, 2014 06:03
സൂറത്ത്: ഡ്യൂട്ടി സമയത്ത് യുവതിക്കൊപ്പം നൃത്തം ചെയ്ത എസ്.ഐ വിവാദത്തില്‍. ഗുജറാത്തിലെ സബ് ഇന്‍സ്പെക്ടര്‍ ഡി.സി സോളങ്കിയാണ് വിവാദത്തിലായത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്കി. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന വിവാദ നൃത്തത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സോളങ്കിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
ഇയാള്‍ ബാര്‍ നര്‍ത്തകിക്കൊപ്പം നൃത്തം ചെയ്യുന്നതും പണം വിതറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യൂണിഫോമിലായിരുന്നു പോലീസുകാരന്റെ പ്രകടനം. സെപ്റ്റംബര്‍ 19നാണ് വിവാദ നൃത്തം നടന്നത്. ഇയാള്‍ക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി പോലീസ് ഉന്നതന് സ്ഥിരീകരിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും.
from kerala news edited
via IFTTT