ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ക്രിസ്മസ് ആഘോഷിച്ചു
Posted on: 27 Dec 2014
റവ. സുജിത് തോമസിന്റെ (വികാരി, സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ആല്‍ബനി)പ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതിശൈത്യത്തെ അവഗണിച്ച് ആഘോഷങ്ങളില്‍ പങ്കുചേരാന്‍ എത്തിച്ചേര്‍ന്ന വിവിധ സഭാ ജനങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയണമേ എന്ന് അദ്ദേഹം പ്രാര്‍ത്ഥനയില്‍ അപേക്ഷിച്ചു. ട്രഷറര്‍ ജയന്‍ ജോര്‍ജ് എല്ലാവര്‍ക്കും സ്വാഗതമോതി. സെക്രട്ടറി ദീപു വറുഗീസ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
കുട്ടികളുടേയും മുതിര്‍ന്നവരുടേയും ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ എല്ലാവര്‍ക്കും ആനന്ദം പകര്‍ന്നു. അലയ്‌ന ഏബ്രഹാം 'ഓ..ഹോളി നൈറ്റ്' എന്ന ഇംഗ്ലീഷ് ഗാനമവതരിപ്പിച്ചു. ഷേബ വറുഗീസ് സംവിധാനം ചെയ്ത 'ഷാഡോ നേറ്റിവിറ്റി സ്‌കിറ്റ്' പുതുമ നിറഞ്ഞതും അവതരണത്തില്‍ മികച്ചതുമായി. കൂടാതെ, കാന്‍ഡില്‍ ലൈറ്റ് ഡാന്‍സ് ഏറെ ഹൃദ്യവും അനന്ദകരവുമായിരുന്നു.
മക്‌കോണ്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ച് വികാരി റവ. ഡോ. ചാര്‍ലി യാംഗ്, റവ. ജോ ജോണ്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി. ജൂനിയാ ജോര്‍ജ്, ജെറെമി ജോര്‍ജ് ഡേവിഡ് എന്നിവര്‍ എം.സി. മാരായി പ്രവര്‍ത്തിച്ചു. തോമസ് ജോസഫ്, ജോര്‍ജ് ഡേവിഡ്, കുരിയാക്കോസ് പടിഞ്ഞാറേമുറിയില്‍ എന്നിവരായിരുന്നു പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍.
വാര്‍ത്ത അയച്ചത് മൊയ്തീന്‍ പുത്തന്‍ചിറ
from kerala news edited
via IFTTT