121

Powered By Blogger

Friday, 26 December 2014

സിറിയയില്‍ ഐ.എസ് കേന്ദ്രത്തില്‍ ബോംബാക്രമണം: 45 മരണം









Story Dated: Saturday, December 27, 2014 10:59



mangalam malayalam online newspaper

അലെപ്പോ: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ സിറിയ സൈനിക നടപടി ശക്തമാക്കി. ഐ.എസ് ഭൂരിപക്ഷ കേന്ദ്രത്തിലെ ജനവാസ ഇടങ്ങളില്‍ സിറിയ നടത്തിയ ബോംബാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. വിമാനങ്ങളിലും ഹെലികോപ്ടറുകളിലുമായി വ്യാഴാഴ്ച മുതലാണ് ആക്രമണം ശക്തമാക്കിയത്. അലെപ്പോയ്ക്ക് സമീപം അല്‍ ബാബ്, ക്വബസീന്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ ഏതാനും നാളുകളാണ് സര്‍ക്കാര്‍ നടപടി ശക്തമാക്കിയതായി സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.


പ്രസിഡന്റ് ബാഷര്‍ അല്‍ അസാനിനെതിരെ 2011 മുതല്‍ ആഭ്യന്തര കലാപം നടന്നുവന്നിരുന്ന സിറിയയില്‍ രണ്ടു ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 32 ലക്ഷത്തോളം പേര്‍ രാജ്യം വിട്ടു പോയി. 76 ലക്ഷം പേര്‍ രാജ്യത്തുതന്നെ പലയിടങ്ങളിലായി ചിതറിക്കഴിയുന്നതായും റിപ്പോര്‍ട്ടുണ്ട്.


ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ ഇറാഖിലും സിറിയയിലുമുള്ള ഐ.എസ് തീവ്രവാദികള്‍ക്കെതിരെ യു.എസ് നേതൃത്വത്തിലുള്ള സംയുക്ത സേന കനത്ത ആക്രമണം തുടരുകയാണ്.










from kerala news edited

via IFTTT