Story Dated: Friday, December 26, 2014 02:57
കാഠ്‌മണ്ഡു: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂഗ്‌സിന്റെ ഓര്‍മയ്‌ക്ക് മുമ്പില്‍ ശിരസുനമിച്ച് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് നേപ്പാള്‍. താരത്തിനോടുള്ള സ്‌മരണാര്‍ഥം ഹ്യൂഗ്‌സിന്റെ ഒരു ബാറ്റും ഒരു ജോടി ഡ്രസും അസോസിയേഷന്റെ പതാകയും എവറസ്‌റ്റ് കൊടുമുടിയില്‍ സ്‌ഥാപിക്കാനാണ് നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആലോചിക്കുന്നത്.
അടുത്ത ക്ലൈബിംഗ് സീസണിലാവും സ്‌ഥാപിക്കുക. ഇതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ആസ്‌ട്രേലിയയ്‌ക്ക് നേപ്പാള്‍ കത്തുനല്‍കി. അതേസമയം '63 നോട്ട് ഔട്ട്' എന്ന പദം ജനങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടി ആരംഭിച്ചതായി ക്രിക്കറ്റ് ആസ്‌ട്രേലിയ അറിയിച്ചു. സിഡ്‌നിയിലെ മത്സരത്തില്‍ 63 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് ഹ്യൂഗ്‌സ് മരണത്തിന് കീഴടങ്ങിയത്. ഹ്യൂഗ്‌സിന്റെ പേരില്‍ ടി-ഷര്‍ട്ടുകളും മറ്റ് വസ്‌തുക്കളും അനധികൃതമായി ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി വിറ്റഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
from kerala news edited
via IFTTT