ചാവറയച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
Posted on: 26 Dec 2014
 
അഗസ്റ്റാ: ഐറീഷ് വംശജരുടെ ഇടവകയായ സെന്റ് എഡ്വേര്‍ഡ് ചര്‍ച്ച്, നോര്‍ത്ത് അഗസ്റ്റാ, സൗത്ത് കരോലിന വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ ഡിസംബര്‍ 11ന് കൊണ്ടാടി. വികാരി ഫാ. ചെറിയാന്‍ തലക്കുളം സി.എം.ഐ, അവര്‍ ലേഡി ഓഫ് പീസ് വികാരി ഫാ. ജേക്കബ് ചൊരിയത്ത് സി.എം.ഐ, ഫാ. പീറ്റര്‍ ക്ലാര്‍ക്ക് എന്നിവര്‍ സമൂഹബലിക്ക് നേതൃത്വം നല്‍കി.
തിരുനാളിന്റെ ഭാഗമായി ഒരുക്കിയ സമൂഹസദ്യയില്‍ ഏവരും പങ്കെടുത്തു. ഇടവകയിലെ യൂത്ത് ഗ്രൂപ്പാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
 
വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT







