121

Powered By Blogger

Friday, 26 December 2014

ജയിലില്‍ ഇസ്ലാമികളും ക്രിസ്‌ത്യാനികളും സംസ്‌കൃതം പഠിച്ചു









Story Dated: Saturday, December 27, 2014 11:30



mangalam malayalam online newspaper

അഹമ്മദാബാദ്‌: ഘര്‍ വാപസിയും മതപരിവര്‍ത്തന വന്‍ വിവാദം ഉയര്‍ത്തുന്നതിനിടയില്‍ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ഇസ്‌ളാമിക തടവുകാര്‍ സംസ്‌കൃതം പഠിച്ചു. 15 മുസ്ലീങ്ങളും ഏതാനും ക്രിസ്‌ത്യാനികളുമാണ്‌ ദൈര്‍ഘ്യം കുറഞ്ഞ കോഴ്‌സുകളില്‍ ചേര്‍ന്ന്‌ ഹിന്ദുക്കളുടെ ദേവഭാഷ പഠിച്ചത്‌.


അഹമ്മദാബാദ്‌ അടിസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംസ്‌കൃത ഭാരതി എന്ന എന്‍ ജി ഒ ജയിലില്‍ നടത്തുന്ന പത്തു ദിന പഠന പരിപാടിയില്‍ ജയിലിലായ പോലീസ്‌ ഉന്നതര്‍ ഡി ജി വന്‍സരയും പിപി പാണ്ഡേയും ഉള്‍പ്പെടെ 250 പേരരുണ്ടായിരുന്നു. മതത്തിനപ്പുറത്ത്‌ ഒരു ഭാഷ എന്ന നിലയിലാണ്‌ സംസ്‌കൃതം അഭ്യസിപ്പിച്ചതെന്നും ശ്‌ളോകം പഠിപ്പിച്ചില്ലെന്നും കോ ഓര്‍ഡിനേറ്റര്‍മാര്‍ പറയുന്നു.


ഈ പുരാതന ഭാഷ പഠിക്കാനായി മുസ്‌ളീമും ക്രിസ്‌ത്യാനിയും ഒരേപോലെ താല്‍പ്പര്യമെടുത്തെന്നാണ്‌ വിവരം. ഡിസംബര്‍ 16 മുതല്‍ 25 വരെ ജയിലിലെ മഹാത്മാ ഹാളിലായിരുന്നു പരിശീലനം. പേപ്പറോ പേനയോ ഉപയോഗിക്കാതെ വസ്‌തുക്കളുടെ പേരും മറ്റുമായിരുന്നു പഠിപ്പിച്ചത്‌. സംസാരരീതി സംസ്‌കൃതം എളുപ്പത്തില്‍ പഠിക്കാന്‍ തടവുകാരെ സഹായിച്ചെന്നും കോ ഓര്‍ഡിനേറ്റര്‍മാര്‍ പറഞ്ഞു. വ്യാജ എന്‍കൗണ്ടര്‍ കേസിലാണ്‌ വന്‍സരയെ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്‌.










from kerala news edited

via IFTTT