121

Powered By Blogger

Friday, 26 December 2014

ഗുവാഹത്തിയില്‍ സുരക്ഷാ സേനയും ബോഡോ തീവ്രവാദികളും ഏറ്റുമുട്ടി









Story Dated: Friday, December 26, 2014 05:02



mangalam malayalam online newspaper

ഗുവാഹത്തി: അസമില്‍ രണ്ടിടങ്ങളില്‍ ബോഡോ തീവ്രവാദികളും സുരക്ഷാ സേനയും ഏറ്റുമുട്ടി. ചിരാങ്ങിലും കൊക്രജറിലുമാണ്‌ ഏറ്റുമുട്ടല്‍ ഉണ്ടായത്‌. തീവ്രവാദികള്‍ക്ക്‌ എതിരെ സൈന്യം ശക്‌തമായി തിരിച്ചടിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍.


ബോഡോ തീവ്രവാദികള്‍ക്ക്‌ എതിരെ കനത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടിയിരുന്നു. തുടര്‍ന്ന്‌ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ തീവ്രവാദികള്‍ക്കെതിരെ സൈനിക നടപടിക്ക്‌ തീരുമാനമായതിന്‌ പിന്നാലെയാണ്‌ അസമില്‍ ഏറ്റുമുട്ടല്‍ നടന്നത്‌. ഗ്രനേഡ്‌ ആക്രമണവും നടന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍.


സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്‌തമായതിനെ തുടര്‍ന്ന്‌ ഇന്തോ-ഭൂട്ടാന്‍ അതിര്‍ത്തി താല്‍ക്കാലികമായി അടച്ചു. കഴിഞ്ഞദിവസം ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 83 പേര്‍ കൊല്ലപ്പെട്ടിരുന്നു.










from kerala news edited

via IFTTT