Story Dated: Saturday, December 27, 2014 12:50
ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച കേസില്‍ പാര്‍ട്ടി നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍. പോലീസ് റിപ്പോര്‍ട്ട് കേട്ട് പ്രവര്‍ത്തവര്‍ക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി ഉചിതമായില്ല. പോലീസ് റിപ്പോര്‍ട്ട് അവജ്ഞയോടെ തള്ളണമായിരുന്നു. തന്തയേയും തള്ളയേയും തല്ലുന്നവരല്ല കമ്മ്യുണിസ്റ്റുകാരെന്നും വി.എസ് പറഞ്ഞു. സി.പി.എമ്മിനുള്ളില്‍ വിഭാഗീയതയില്ല. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് ഞങ്ങള്‍ പരിഹരിക്കും. കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ചെന്നിത്തല കൂടി ചേര്‍ന്നുകൊണ്ടുള്ള ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്നും വി.എസ് ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് മുഹമ്മയിലെ കൃഷ്ണപിള്ള സ്മാരകം തീ വച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ട്ടിയിലെ വിഭാഗീയതയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസില്‍ വി.എസിന്റെ മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗം ലതീഷ് ബി ചന്ദ്രനടക്കം അഞ്ചു പേരെ പ്രതിക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങിയ ലതീഷിന് കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. മറ്റു പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞിരുന്നു.
ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്ത പ്രവര്‍ത്തകരെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
from kerala news edited
via IFTTT