Story Dated: Thursday, December 25, 2014 04:13
ആലപ്പുഴ: പാഴ്‌വസ്‌തുവായി കണ്ടിരുന്ന കുളവാഴയില്‍നിന്നും ക്രിസ്‌മസ് പുല്‍ക്കൂടാരുക്കി ആലപ്പുഴ എസ്.ഡി കോളജിലെ വിദ്യാര്‍ഥി സംഘം. കുളവാഴ പള്‍പ്പുകൊണ്ടുള്ള ബോര്‍ഡ്, ഉണങ്ങിയ കുളവാഴത്തണ്ടുകളും ഇലകളും മറ്റുമാണു കൂടുനിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്. എസ്.ഡി.വി. ഗ്രൗണ്ടില്‍ നടക്കുന്ന സംസ്‌ഥാനല അഗ്രി-ഹോര്‍ട്ടി പ്രദര്‍ശനത്തില്‍ ഉണ്ണിയേശുവിനെ വരവേല്‍ക്കാനുള്ള ഈ കുളവാഴ പുല്‍ക്കൂട് ഒരുക്കിവച്ചിട്ടുണ്ട്.
എസ്.ഡി. കോളജിലെ ജലവിഭവ ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു പുതുമയാര്‍ന്ന പുല്‍ക്കൂടിന്റെ നിര്‍മാണം. കായലുകളിലും കനാലുകളിലും വ്യാപകമായി വളരുന്ന കുളവാഴ, ആഫ്രിക്കന്‍ പായല്‍ തുടങ്ങിയ ജലജന്യകളകളെ ഉപയോഗത്തിലൂടെ നിയന്ത്രിക്കാനുള്ള വിവിധ മാര്‍ഗങ്ങളും ഇതോടൊപ്പം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മുഖ്യ ഗവേഷകനായ ഡോ. ജി. നാഗേന്ദ്രപ്രഭുവിന്റെ നേതൃത്വത്തിലാണു ഗവേഷണ പ്രവര്‍ത്തനങ്ങള്‍. കുളവാഴയുടെ മാംസളമായ തണ്ടുകളും ഇലകളും അരച്ച് പള്‍പ്പാക്കിയ ശേഷം വിവിധതരം
പശകളും മറ്റും ചേര്‍ത്തു ഉപയോഗയോഗ്യമായ ഉല്‌പന്നങ്ങള്‍ ഉണ്ടാക്കാമെന്നും ഇവര്‍ തെളിയിച്ചു കഴിഞ്ഞു. ചീഞ്ഞ കുളവാഴയും മണ്ണും ചേര്‍ത്ത് നടീല്‍ മിശ്രിതം ഉണ്ടാക്കിയിട്ടുണ്ട്. കൂണ്‍ വളര്‍ത്താനുള്ള മെത്ത തയാറാക്കാനും ഈ ജലജന്യസസ്യത്തെ ഉപയോഗിക്കാം. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കുളവാഴ ദ്വീപുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യാനുള്ള പദ്ധതി കോളജില്‍ പുരോഗമിക്കുകയാണ്.
from kerala news edited
via IFTTT