Story Dated: Friday, December 26, 2014 12:38

റാഞ്ചി: മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി സംസ്‌ഥാന പ്രസിഡന്റുമായ രഘുബര്‍ ദാസ് ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാകും. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ഇന്ന് രാവിലെ നടന്ന എംഎല്‍എമാരുടെ യോഗത്തില്‍ നിയമസഭാകക്ഷി നേതാവായി രഘുബര്‍ ദാസിനെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ഝാര്‍ഖണ്ഡില്‍ ആദിവാസി ഇതര വിഭാഗത്തില്‍ നിന്നും മുഖ്യമന്ത്രിയാകുന്ന ആദ്യയാള്‍ എന്ന പദവി രഘുബര്‍ ദാസിന് സ്വന്തമാകും.
ഝാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് 42 സീറ്റുകള്‍ നേടിയിരുന്നു. മൂന്ന് തവണ മുഖ്യമന്ത്രിയായ അര്‍ജുന്‍ മുണ്ടേ തെരഞ്ഞെടുപ്പില്‍ തോല്‍വിയറിഞ്ഞതോടെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് കൂടുതല്‍ അനുയോജ്യന്‍ എന്ന രീതിയില്‍ രഘുബര്‍ദാസിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. മുഖ്യമന്ത്രിയായിട്ടുള്ള മറ്റൊരു ആദിവാസി നേതാവ് ബാബുലാല്‍ മറാണ്ടി മത്സരിച്ച രണ്ടു സീറ്റുകളിലും തോറ്റിരുന്നു. അതേസമയം ആദിവാസികള്‍ 32 ശതമാനമുള്ള ഝാര്‍ഖണ്ഡില്‍ ഉപമുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ഒരു ആദിവാസിനേതാവിനെ ബിജെപി തേടുന്നുണ്ട്. നീല്‍കാന്ത് മുണ്ടയോ ശിവശങ്കര്‍ ഉറവോ വന്നേക്കും.
2000 ല്‍ പുതിയ സംസ്‌ഥാനം രൂപപ്പെട്ട ശേഷം ഝാര്‍ഖണ്ഡില്‍ ഒമ്പത് ഗവണ്‍മെന്റുകള്‍ ഉണ്ടായിട്ടുണ്ട്. മൂന്ന് തവണ രാഷ്‌ട്രപതി ഭരണത്തിന് കീഴിലാകുകയും ചെയ്‌തു. സംസ്‌ഥാനത്ത് ഒരു സുസ്‌ഥിര സര്‍ക്കാരിനെ നല്‍കുമെന്നായിരുന്നു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന വാഗ്‌ദാനം. പ്രധാനമന്ത്രിയുടെ വികസന പ്രക്രിയയ്‌ക്ക് മുന്‍ തൂക്കം നല്‍കിയുള്ള ഒരു പ്രചരണത്തിനിടയില്‍ ഒരു മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയെ ഉയര്‍ത്തികാണിച്ചിരുന്നില്ല. മുണ്ടേയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റാക്കിയേക്കും.
from kerala news edited
via
IFTTT
Related Posts:
മദന്‍ മിത്രയുടെ അറസ്റ്റ്: ബി.ജെ.പിക്കെതിരെ മമതാ ബാനര്‍ജി Story Dated: Friday, December 12, 2014 08:51കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ പശ്ചിമബംഗാള്‍ മന്ത്രി മദന്‍ മിത്രയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബി.ജെ.പിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മദന്‍ മിത്രയുടെ അറസറ്… Read More
പിതാവ് മകളെ പീഡിപ്പിച്ച് കാഴ്ചവെച്ചു; കാമുകന് അറസ്റ്റില്‍ Story Dated: Saturday, December 13, 2014 08:24തളിപ്പറമ്പ്: കുപ്പം മുക്കുന്നില്‍ പിതാവ് മകളെ പീഡിപ്പിച്ച് പലര്‍ക്കും കാഴ്ച്ചുവെന്ന കേസില്‍ പെണ്‍കുട്ടിയെ പലതവ പീഡിപ്പിച്ച കാമുകനെ പോലീസ് അറസ്റ്റ് ചെയ്‌തു. ചെങ്ങളായി സ… Read More
ട്വിറ്റര്‍ അക്കൗണ്ട്്: ഐ.എസില്‍ നിന്ന് മടങ്ങിയെത്തിയ യുവാവ് എന്‍.ഐ.എയ്ക്ക് വിവരം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് Story Dated: Friday, December 12, 2014 08:29ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ബംഗളുരു സ്വദേശിയെക്കുറിച്ച് എന്‍.ഐ.എയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നതായി സൂചന. ഐ.എ… Read More
ഫെയ്സ്ബുക്ക് സെലിബ്രിറ്റിയാക്കിയ മെറിന് ജോസഫ് ഐ.പി.എസ് വരുന്നു കൊച്ചിയിലേക്ക് Story Dated: Saturday, December 13, 2014 08:50കൊച്ചി: ഫെയ്സ്ബുക്ക് സെലിബ്രിറ്റിയാക്കിയ മലയാളി മെറിന് ജോസഫ് ഐ.പി.എസ് കൊച്ചിയിലേക്ക്. കൊച്ചിയിലെ പുതിയ എ.സി.പി എന്ന പേരില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മെറിന് ജോ… Read More
ട്വിറ്റര്‍ അക്കൗണ്ട്: ഐ.എസില്‍ നിന്ന് മടങ്ങിയ ആരിബ് എന്‍.ഐ.എയ്ക്ക് വിവരം നല്‍കിയിരുന്നു Story Dated: Friday, December 12, 2014 08:36ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ബംഗളുരു സ്വദേശിയെക്കുറിച്ച് എന്‍.ഐ.എയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നതായി സൂചന. ഐ.എ… Read More