121

Powered By Blogger

Friday, 26 December 2014

വനിതാ ഡോക്‌ടറുടെ മുഖത്ത്‌ ആസിഡ്‌ ഒഴിച്ച സംഭവം; സഹപാഠിയായ ഡോക്‌ടര്‍ പിടിയില്‍









Story Dated: Friday, December 26, 2014 06:13



mangalam malayalam online newspaper

ഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ ഡോക്‌ടര്‍ ആസിഡ്‌ ആക്രമണത്തിന്‌ ഇരയായ സംഭവത്തില്‍ മറ്റൊരു ഡോക്‌ടര്‍ അറസ്‌റ്റില്‍. ഡോക്‌ടര്‍ അശോക്‌ യാദവ്‌(32) ആണ്‌ അറസ്‌റ്റിലായത്‌. ഇയാള്‍ക്കൊപ്പം ആക്രമണത്തില്‍ പങ്കാളികളായ മറ്റ്‌ രണ്ടുപേര്‍കൂടി പിടിയിലായി.


വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‌ പ്രതികാരമായാണ്‌ 30കാരിയായ ഡോക്‌ടറുടെ മുഖത്ത്‌ ആസിഡ്‌ ഒഴിച്ചതെന്ന്‌ പിടിയിലായ പ്രതി പറഞ്ഞു. ഇയാള്‍ റഷ്യയില്‍ യുവതിയുടെ സഹപാഠി ആയിരുന്നു. പഠനത്തിന്‌ ശേഷം ഡല്‍ഹിയിലെ മറ്റൊരു ആശുപത്രിയില്‍ ജോലി ചെയ്‌ത് വരികയായിരുന്നു പ്രതി. ആക്രമണത്തില്‍ മുഖത്തിന്‌ ഭാഗികമായി പൊള്ളലേറ്റ യുവതിക്ക്‌ ഒരു കണ്ണിന്റെ കാഴ്‌ചയും നഷ്‌ടപ്പെട്ടിരുന്നു.


ആക്രമണം നടത്താന്‍ നിയോഗിക്കപ്പെട്ടവരാണ്‌ പിടിയിലായ മറ്റ്‌ രണ്ടുപേര്‍. പ്രായപൂര്‍ത്തി ആകാത്ത ഇവരെ ജുവനൈല്‍ ഹോമില്‍ അയച്ചു. 25,000 രൂപയാണ്‌ അശോക്‌ ആക്രമണത്തിനായി ഇവര്‍ക്ക്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. യുവതി ജോലിക്ക്‌ പോകുന്ന സമയവും ഫോട്ടോയും ഇയാള്‍ കൗമാരക്കാര്‍ക്ക്‌ കൈമാറിയിരുന്നു.


സംഭവത്തിന്‌ രണ്ട്‌ ദിവസം മുമ്പ്‌ പ്രതികള്‍ ആക്രമണത്തിന്റെ ട്രയല്‍ നോക്കിയിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. സിറിഞ്ചില്‍ വെള്ളം നിറച്ചായിരുന്നു പരീക്ഷണം. ഒരാള്‍ യുവതിയായി അഭിനയിച്ചപ്പോള്‍ മറ്റെയാള്‍ ബൈക്കിലെത്തി വെള്ളം മുഖത്ത്‌ ചീറ്റിച്ചു. ആക്രമണത്തിന്‌ ഇവര്‍ ഉപയോഗിച്ച ബൈക്ക്‌ ഹരിനഗറില്‍ നിന്നും മോഷ്‌ടിച്ചതാണ്‌. ഇവിടെനിന്ന്‌ തന്നെയാണ്‌ സള്‍ഫ്യൂരിക്‌ ആസിഡും സിറിഞ്ചും പ്രതികള്‍ വാങ്ങിയത്‌.










from kerala news edited

via IFTTT