Story Dated: Saturday, December 27, 2014 12:32
ഇന്‍ഡോര്‍: പാമ്പുമായി പോരടിച്ച് ഇന്‍ഡോര്‍ കാഴ്‌ചബംഗ്‌ളാവില്‍ വെള്ളക്കടുവ ചത്തു. ബിലാസ്‌പൂര്‍ കാഴ്‌ചബംഗ്‌ളാവില്‍ നിന്നും കൊണ്ടുവന്ന് വളര്‍ത്തിയെടുത്ത രാജന്‍ എന്ന വെള്ളക്കടുവയാണ് ചത്തത്. ശനിയാഴ്‌ച കടുവയുടെ കൂട്ടിലേക്ക് പാമ്പ് കയറിയതിനെ തുടര്‍ന്നുണ്ടായ പോരാട്ടത്തില്‍ പാമ്പിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
അടുത്തിടെ ഇടപഴകുന്നതിനിടയില്‍ മൂന്ന് പെണ്‍കടുവകളുടെ ആക്രമണത്തില്‍ ശരീരത്തിന്റെ പല ഭാഗത്തും പരിക്കേറ്റ നിലയില്‍ രാജന്‍ അവശനായി കഴിയുന്നതിനിടയിലാണ് പാമ്പുമായും ഏറ്റുമുട്ടേണ്ട അവസ്‌ഥയുണ്ടായത്. പെണ്‍ കടുവകളുടെ ആക്രമണത്തെ തുടര്‍ന്നുണ്ടായ പരുക്കില്‍ നിന്നും രാജന്‍ മുക്‌തനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് വര്‍ഷം മുമ്പാണ് കടുവയെ കൊണ്ടുവന്നത്.
അതേസമയം മറ്റൊരിടത്തായിട്ടും പാമ്പ് കടുവാക്കൂട്ടില്‍ ഇഴഞ്ഞുകയറാനുണ്ടായ കാരണം കാഴ്‌ചബംഗ്ലാവ് ജീവനക്കാരെ വിവാദത്തിലാക്കിയിട്ടുണ്ട്. ഇവരുടെ അലംഭാവം നിമിത്തമാണ് പാമ്പ് കടുവാക്കൂട്ടില്‍ കയറിയതെന്ന ആരോപണം അതേസമയം അവര്‍ നിഷേധിച്ചിട്ടുണ്ട്. ശരീരത്തില പലയിടത്തും കടുവയുടെ കടിയും മാന്തുമേറ്റതിനെ തുടര്‍ന്ന് പാമ്പിനും അനങ്ങാന്‍ കഴിയാത്ത സ്‌ഥിതിയായിട്ടുണ്ട്.
from kerala news edited
via IFTTT