121

Powered By Blogger

Friday 16 July 2021

സ്വർണവില പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെവർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,812.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. യുഎസ് ഫെഡ് റിസർവ് ഭാവിയിൽ പലിശ നിരക്ക് ഉയർത്തേണ്ടിവരുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3ilZyug
via IFTTT

ഞങ്ങളും അത്രപിന്നിലല്ല; കേരളത്തിലെ ഓഹരി നിക്ഷേപകർ പറയുന്നു

ഇടത്തരക്കാരും യുവാക്കളും ഉൾപ്പെടുന്ന ചെറുകിട നിക്ഷേപകരുടെ വരവ് ഇന്ത്യൻ ഓഹരി വിപണിയിൽ സൃഷ്ടിക്കുന്ന തരംഗത്തിന്റെ അലയൊലികൾ കേരളത്തിലും പ്രകടം. കോവിഡ് സൃഷ്ടിച്ച വിപരീത സാഹചര്യത്തിലും ഓഹരി വിപണിയിലുണ്ടാകുന്ന മുന്നേറ്റവും പരീക്ഷണത്തിനിറങ്ങാനുള്ള ചെറുപ്പക്കാരുടെ ഉത്സാഹവുമാണ് മുമ്പെങ്ങുമില്ലാത്തവിധം വിപണിയിൽ ചലനം സൃഷ്ടിച്ചിട്ടുള്ളത്. ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടവും മ്യൂച്വൽഫണ്ട് എസ്ഐപികളിലൂടെ ദീർഘകാല നിക്ഷേപം നടത്തുന്നവരുടെ വർധിച്ച സാന്നിധ്യവും ഓഹരി വിപണിയെ കൂടുതൽ സജീവമാക്കിയിട്ടുണ്ട്. ബിഎസ്ഇ നൽകുന്ന കണക്കുകളനുസരിച്ച് ഇന്ത്യയിലിപ്പോൾ 6.9 കോടി ഡിമാറ്റ് അക്കൗണ്ട് ഉടമകളുണ്ട്. 2021 ജനുവരിയിൽ രാജ്യത്താകെ 5.15 കോടി ഡിമാറ്റ് അക്കൗണ്ടുകളാണുണ്ടായിരുന്നത്. 2020 സാമ്പത്തിക വർഷം ഇത് 4.08 കോടിയും 2019ൽ 3.59 കോടിയുമായിരുന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് എന്നിവയുടെ ആസ്ഥാനമായ മഹാരാഷ്ട്ര പരമ്പരാഗതമായിത്തന്നെ ഓഹരി വിപണിയിൽ വളരെ മുന്നിലാണ്. ഇവിടെ 1.49 കോടിയിലധികം ഡിമാറ്റ് അക്കൗണ്ടുകളാണുള്ളത്. രണ്ടാംസ്ഥാനത്തുള്ള ഗുജറാത്തിൽ ഡിമാറ്റ് അക്കൗണ്ട് ഹോൾഡർമാരുടെ എണ്ണം 85.9 ലക്ഷമാണ്. 52.3 ലക്ഷം അക്കൗണ്ടുകളുള്ള ഉത്തർപ്രദേശിനാണ് മൂന്നാം സ്ഥാനം. കർണാടകയിൽ 42.2 ലക്ഷവും പശ്ചിമ ബംഗാളിൽ 39.5 ലക്ഷവും രാജസ്ഥാനിൽ 34.6 ലക്ഷവും മധ്യപ്രദേശിൽ 25.7 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളുമുണ്ട്. കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയിൽ മാത്രം 37.3 ലക്ഷം അക്കൗണ്ടുകളുണ്ട്. നികുതിയിളവുപ്രതീക്ഷിച്ച് വാഹന നിർമ്മാതാക്കളും അനുബന്ധ സ്ഥാപനങ്ങളും യുപിയിലേക്ക് ധാരാളമായി കുടിയേറുന്നതിനാൽ അവിടെനിന്നുള്ള ഓഹരി പങ്കാളിത്തത്തിൽ സമീപകാലത്ത് വലിയ വർധന പ്രതീക്ഷിക്കപ്പെടുന്നു. 480 അക്കൗണ്ടുകൾ മാത്രമുള്ള ലക്ഷദ്വീപിലാണ് വിപണി പങ്കാളിത്തം ഏറ്റവും കുറവ്. ജൂൺ രണ്ടു വരെയുള്ള കണക്കുകളനുസരിച്ച് ആൻഡമാൻ നിക്കോബാറിൽ 9700 നിക്ഷേപകരും മിസോറാമിൽ 5900 പേരും ദാദ്ര, നഗർ ഹവേലി പ്രദേശങ്ങളിൽ 21,200 ഡിമാറ്റ് അക്കൗണ്ട് നിക്ഷേപകരുമുണ്ട്. കേരളത്തിലും കുതിപ്പ് സമീപകാലത്തായി ഡീമാറ്റ് അക്കൗണ്ടുകളുടെ വർധനക്ക് ആനുപാതികമായി കേരളത്തിലും കുതിപ്പുണ്ടായി. ദക്ഷിണേന്ത്യയിൽ ആന്ധ്രപ്രദേശ് (36 ലക്ഷം), തമിഴ്നാട് (42.3 ലക്ഷം), കർണാടക(42.2 ലക്ഷം) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണമായ 19.4 ലക്ഷമെന്നത് ആകർഷകമല്ലെന്നുതോന്നാം. ജനസംഖ്യാനുപാതികമായി കണക്കാക്കിയാൽ കേരളത്തിന്റെ ശരാശരി മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാൽ മുകളിലാണ്. മുൻകാലങ്ങളെയപേക്ഷിച്ച് ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന കേരളീയരുടെ എണ്ണത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. മ്യൂച്വൽഫണ്ട് എസ്ഐപിവഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണംകൂടി ചേർത്താൽ കേരളീയരുടെ വിപണി പങ്കാളിത്തം കൂടുതലുണ്ടാവും. എന്നാൽ ഗൾഫ് പണം ഉൾപ്പടെ വിദേശത്തുനിന്നുള്ള പണത്തിന്റെ വരവ് മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതലുള്ള കേരളത്തിൽ ആനുപാതികമായി ഓഹരി നിക്ഷേപത്തിൽ ഇതിലും കൂടുതൽ വളർച്ച കാണേണ്ടതാണ്. ഓഹരി വിപണിയിലെ സാധ്യതകളെക്കുറിച്ച് മറ്റുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെക്കാൾ മലയാളികൾ ബോധവാൻമാരാണെങ്കിലും അതിന് ആനുപാതികമായ നിക്ഷേപം ഓഹരി വിപണിയിൽ വരുന്നില്ലെന്നതാണ് യാഥാർഥ്യം. സാമ്പത്തികമായി വലിയ മുന്നേറ്റംനടത്താനുള്ള അവസരമാണ് കേരളത്തിലെ നിക്ഷപകർ നഷ്ടപ്പെടുത്തുന്നത്. പൊതുവേ മുൻവിധിയോടെയുള്ള സമീപനമാണ് കേരളീയർ ഇക്കാര്യത്തിൽ പുലർത്തുന്നത്. മികച്ച പ്രകടനം നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളുടെ സാന്നിധ്യമാണ് ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റംവരുത്താൻ വലിയൊരളവോളമെങ്കിലും സഹായിക്കുന്നത്. പുതുതായി നിക്ഷേപരംഗത്തിറങ്ങുന്നവർ ഓഹരികളുടെ ഗുണനിലവാരം പരിശോധിക്കാതെ വിലക്കുറവു മാത്രം പരിഗണിച്ചു നിക്ഷേപം നടത്തുന്നത് നഷ്ടത്തിനിടയാക്കുന്നുണ്ട്. വിപണിയിൽ ചൂതാട്ടത്തിനു മുതിരാതെ പോർട്ഫോളിയോയിൽ ശ്രദ്ധാപൂർവമായ തെരഞ്ഞെടുപ്പു നടത്തുകയും വ്യത്യസ്തമായ ആസ്തി വർഗങ്ങളുടെ സന്തുലനം ഉറപ്പാക്കുകയുമാണു വേണ്ടത്. ഇക്കാര്യത്തിൽ സഹായിക്കാൻ സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഓഹരികൾക്ക് മറ്റ് ആസ്തികളെ മറികടകടക്കുന്ന പ്രകടനംനടത്താൻ കഴിയും എന്ന വസ്തുത കണക്കുകളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഹ്രസ്വകാലത്ത് ചാഞ്ചാട്ടം ഉണ്ടാകാമെങ്കിലും ബാങ്ക് നിക്ഷേപം, പ്രൊവിഡന്റ് ഫണ്ട്, സ്വർണം എന്നീ മേഖലകളിലെ നിക്ഷേപങ്ങളേക്കാളെല്ലാം മെച്ചപ്പെട്ട ലാഭമാണ് ഓഹരി വിപണി ഉറപ്പുനൽകുന്നത്. 1991 മാർച്ച് 31 മുതൽ 2020 മാർച്ച് 31 വരെ സെൻസെക്സ് അടിസ്ഥാനപ്പെടുത്തി ബാങ്ക് നിക്ഷേപം, പ്രൊവിഡന്റ് ഫണ്ട്, സ്വർണം എന്നിവയുമായി ഈ രംഗത്തെ വിദഗ്ധർ നടത്തിയ താരതമ്യപഠനത്തിൽ ഓഹരികൾ ബഹുദൂരം മുന്നേറിയതായി കണ്ടെത്തിയിരുന്നു. 10 വർഷം 20 വർഷം 30 വർഷം കാലയളവുകളിലെല്ലാം ഓഹരികൾ മറ്റുള്ളവയെ അപേക്ഷിച്ച് വലിയ മുന്നേറ്റം കാഴ്ചവെച്ചു. ഓഹരി വിപണിയിൽ നിക്ഷേപം നടത്തി ലാഭംനേടാനുള്ള വലിയ അവസരമാണ് ഇപ്പോഴുള്ളത്. ഓഹരി വിപണിപോലെ തന്നെ കമ്മോഡിറ്റി മാർക്കറ്റിലും എസ്ഐപിയിലും പുതിയ നിക്ഷേപകർ കടന്നുവരുന്നതുകാണാം. ഐപിഒ വിപണിയും വീണ്ടും ചൂടുപിടിച്ചുകഴിഞ്ഞു. ഓഹരി വിപണിയുടെ ലോകത്തേക്ക് ഇനിയുംഎത്താത്തവർ ഭാവിയിൽ മറിച്ചുചന്തിക്കേണ്ടിവരും. അപ്പോഴേക്കും അവസരംനഷ്ടപ്പെട്ടിട്ടുമുണ്ടാകും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അസോസിയേറ്റ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/2UU7gDT
via IFTTT

സിമന്റിന് വിലകൂടുന്നു: വിടുവെക്കാൻ ചെലവേറും

കൊച്ചി: പുതിയ വീട് പണിയാനൊരുങ്ങുന്നവർക്കും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും തിരിച്ചടിയായി സംസ്ഥാനത്ത് സിമന്റിന് വിലയേറുന്നു. ആറ് മാസത്തിനിടെ കുറഞ്ഞ ബ്രാൻഡിലുള്ള ഒരു ചാക്ക് സിമന്റിന് 50 രൂപ മുതലും കൂടിയ ബ്രാൻഡിന് 70 രൂപയോളവുമാണ് വർധിച്ചത്. സിമന്റ് ഉത്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണിത്. അടുത്തകാലത്തൊന്നും സംസ്ഥാനത്ത് സിമന്റ് വില കുറയാൻ സാധ്യതയില്ലെന്നാണ് ഈ മേഖലയിൽനിന്നുള്ള കച്ചവടക്കാർ പറയുന്നത്. കുറഞ്ഞ ബ്രാൻഡ് സിമന്റ് കേരള തീരത്ത് എത്തുമ്പോഴുള്ള നിരക്ക് (ഇറക്കുമതി നിരക്ക്) 325 രൂപയാണ്. കണ്ടെയ്നർ നിരക്കും ഇറക്കുകൂലിയും ഗതാഗത ചെലവും മറ്റ് ചെലവുകളും ഉൾപ്പെടുത്തി ഉപഭോക്താക്കളിലേക്ക് എത്തുമ്പോഴേക്കും (റീട്ടെയിൽ) വില 390 മുതൽ 400 രൂപ വരെയാകും. കൂടിയ ബ്രാൻഡിന് 470 രൂപ വരെയാണ് റീട്ടെയ്ൽ നിരക്ക്. സാധാരണക്കാരെ മാത്രമല്ല റിയൽ എസ്റ്റേറ്റ് പദ്ധതികളെയും ഈ വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിൽ വിലക്കയറ്റം കൂടി രൂക്ഷമായതോടെ സിമന്റ് വില്പന കുറഞ്ഞിട്ടുണ്ടെന്ന് കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി സ്റ്റീഫൻ മാർട്ടിൻ പറഞ്ഞു. ഇറക്കുമതി ചെലവ് കൂടുന്നതല്ലാതെ ലാഭം പഴയതിലും കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധിക്ക് പരിഹാരം തേടി ഒരു മാസം മുൻപ് സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും സിമന്റ് കമ്പനികളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിമന്റ് കമ്പനികൾ വില കുറയ്ക്കാൻ തയ്യാറല്ല കുറഞ്ഞ വിലയ്ക്ക് കേരളത്തിന് സിമന്റ് വിൽക്കാൻ കഴിയില്ലെന്നാണ് കമ്പനികളുടെ വാദം. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇന്ധന വിലക്കയറ്റവും ഗതാഗത ചെലവിലുണ്ടായ വർധനയും കാരണം ഉത്പാദന-വിതരണ ചെലവ് ഗണ്യമായി ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടെ യൂണിറ്റുകളുടെ ഉത്പാദന ശേഷി പൂർണമായി വിനിയോഗിക്കാൻ കഴിയാത്തതിനാലും വില്പന തടസ്സപ്പെടുന്നതിനാലും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനികൾ പറയുന്നു. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളമാണ് സിമന്റ് ഏറ്റവും ഉയർന്ന വിലയ്ക്ക് വാങ്ങുന്നത്. സിമന്റ് നിർമാണ കമ്പനികൾക്ക് ഏറ്റവും കൂടുതൽ താത്പര്യമുള്ള വിപണിയും കേരളമാണ്. ഇവിടേക്ക് ഏറ്റവുമധികം സിമന്റ് വരുന്നത് ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ്. മലബാർ സിമന്റ്സ് അഞ്ച് രൂപ കുറച്ചു ആറ് മാസത്തിനിടെ കേരള പൊതുമേഖലാ കമ്പനിയായ മലബാർ സിമന്റ്സ് മാത്രമാണ് വില കുറച്ചത്. ജൂലായ് ഒന്നിന് മലബാർ സിമന്റ്സ് അഞ്ച് രൂപ കുറച്ചിരുന്നു. ഉത്പാദനം കൂട്ടിക്കൊണ്ട് സിമന്റ് വിപണിയിൽ സംസ്ഥാന പൊതുമേഖലയുടെ വിഹിതം 25 ശതമാനമായി ഉയർത്താൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

from money rss https://bit.ly/3esEdy4
via IFTTT

ബാങ്കിന്റെ വ്യാജസൈറ്റുണ്ടാക്കി ഓൺലൈൻ തട്ടിപ്പ്

തൃശ്ശൂർ: എസ്.ബി.ഐ.യുടെ വ്യാജ സൈറ്റ് ഉണ്ടാക്കി ഓൺലൈൻ തട്ടിപ്പ്. ഓൺലൈൻ ബാങ്കിങ് ആപ്ലിക്കേഷനായ യോനോയുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ഈ ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്തെന്ന സന്ദേശമാണ് തട്ടിപ്പിന്റെ ആദ്യപടി. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ എസ്.ബി.ഐ.യുടേതെന്ന് തോന്നിക്കുന്ന വെബ്സൈറ്റിൽ പ്രവേശിക്കും. അവിടെ യൂസർ നെയിം, പാസ്വേഡ്, ഒ.ടി.പി. എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. യഥാർഥ വെബ്സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നു. ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടും. തൃശ്ശൂർ സിറ്റി പോലീസ് പരിധിയിൽ മാത്രം പന്ത്രണ്ടോളം പരാതികളാണ് ഇതുവരെ കിട്ടിയത്. എന്നാൽ തട്ടിപ്പിനിരയായ വിവരം പലരും അറിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്. എ.ടി.എം. വഴിയാണ് പണം പിൻവലിക്കുന്നതെന്നതിനാൽ ഇരുപതിനായിരം രൂപയ്ക്ക് താഴെയുള്ള തുകയാണ് ഒരുതവണ നഷ്ടപ്പെടുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു. സുരക്ഷാനിർദേശങ്ങളും പുറത്തിറക്കി.

from money rss https://bit.ly/3BnuFhM
via IFTTT

നേട്ടമില്ല: സെൻസെക്‌സ് 53,100നും നിഫ്റ്റി 15,900നും മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെനേട്ടം നിലനിർത്താനാകാതെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 19 പോയന്റ് താഴ്ന്ന് 53,140.06ലും നിഫ്റ്റി നേരിയ നഷ്ടത്തിൽ 15,923.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച കോർപറേറ്റ് പ്രവർത്തനഫലങ്ങൾക്കും ആഗോള വിപണിയിലെ സമ്മിശ്രപ്രതികരണങ്ങൾക്കുമിടയിൽ ദിനവ്യാപാരത്തിനിടെ നഷ്ടവംനേട്ടവും സൂചികകളിൽ മാറിമാറി പ്രകടമായി. കിറ്റക്സ് ഓഹരി രണ്ടാംദിവസവും നഷ്ടത്തിലായി. അഞ്ചുശതമാനത്തോളം നഷ്ടത്തിൽ 175 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡിവീസ് ലാബ്, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്സ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.45 ശതമാനവും 0.38ശതമാനവും നേട്ടമുണ്ടാക്കി. സെക്റൽ സൂചികകളിൽ നിഫ്റ്റി ഫാർമ, റിയാൽറ്റി, മെറ്റൽ സൂചികകളും ഉയർന്നു. നിഫ്റ്റി ഐടി സൂചിക ഒരുശതമാനം നഷ്ടംനേരിട്ടു.

from money rss https://bit.ly/3z68HxO
via IFTTT

ഓഹരി വിപണിയിൽനിന്ന് മൂന്നുമാസത്തിനിടെ എൽഐസി ലാഭമെടുത്തത് 10,000 കോടി രൂപ

ഐപിഒയ്ക്ക് തയ്യാറെടുക്കുന്നപൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി ഓഹരി വിപണിയിൽനിന്ന് ഈയിടെ ലാഭമെടുത്തത് 10,000 കോടി രൂപ. ഏപ്രിൽ-ജൂൺ കാലയളവിലാണ് ഇത്രയും തുക ഓഹരികളിൽനിന്ന് ലാഭമെടുത്തത്. ഇതിനായി 20,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ജൂണിൽ അവസാനിച്ച പാദത്തിൽ, കോവിഡിന്റെ രണ്ടാംതരംഗത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരുവേള നാലുലക്ഷം പിന്നിട്ട സമയത്ത് ഓഹരി വിപണി ആറുശതമാനത്തിലധികം ഉയർന്നപ്പോഴാണ് എൽഐസി ലാഭമെടുത്തത്. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ 7,000 കോടി രൂപയും ഏപ്രിൽ-ഒക്ടോബർ കാലയളവിൽ 15,000 കോടി രൂപയുമാണ് മൂലധന വിപണിയിൽനിന്ന് എൽഐസി ലാഭമെടുത്തത്. പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി രാജ്യത്ത് ഓഹരി വിപണിയിൽ നിക്ഷേപംനടത്തുന്ന വൻകിട സ്ഥാപനങ്ങളിലൊന്നാണ്. 2020-21 സാമ്പത്തിക വർഷത്തിൽ 94,000 കോടി രൂപയാണ് വിപണിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം എട്ട് ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ഓഹരികളിലെ മൊത്തം നിക്ഷേപം.

from money rss https://bit.ly/2U9qHZp
via IFTTT