ദീർഘകാലയളവിൽ കൂട്ടുപലിശയുടെ നേട്ടം സ്വന്തമാക്കാൻ നിരവധി നിക്ഷേപ പദ്ധതികൾ രാജ്യത്തുണ്ട്. അവയിൽതന്നെ സർക്കാർ ഗ്യാരണ്ടി നൽകുന്നവയും വിപണിയുമായി ബന്ധപ്പെട്ടവയും ഉണ്ട്. സർക്കാർ ജീവനക്കാർക്കുവേണ്ടി തുടങ്ങി, എല്ലാ വിഭാഗക്കാർക്കും നിക്ഷേപത്തിന് അവസരമൊരുക്കിയ നാഷണൽ പെൻഷൻ സിസ്റ്റം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. തീരെ നഷ്ടസാധ്യതയില്ലാത്ത, സ്ഥിരവരുമാനം ഉറപ്പുനൽകുന്ന ലഘുസമ്പാദ്യ പദ്ധതിയിൽപ്പെട്ട പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്) നേരത്തെതന്നെ നിക്ഷേപ ലോകത്ത് പരിചിതമാണ്. ഇരുപദ്ധതികളും താരതമ്യംചെയ്ത് ഓരോരുത്തർക്കും യോജിച്ചതേതാണെന്ന് ഈ പാഠത്തിലൂടെ കണ്ടെത്താം. ലഘു സമ്പാദ്യ പദ്ധതികളിലൊന്നാണ് പിപിഎഫ് എന്ന ചരുക്കപ്പേരിലറിയപ്പെടുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. സർക്കാർ ഗ്യാരണ്ടി നൽകുന്ന സുരക്ഷിത നിക്ഷേപ പദ്ധതിയായ പിപിഎഫിന് നിലവിൽ ലഭിക്കുന്ന വാർഷികാദായം 7.1ശതമാനമാണ്. ഇക്വിറ്റി-ഡെറ്റ് മിശ്രിതത്തിലൂടെ മികച്ച ആദായം നൽകാൻ അവസരമൊരുക്കി സർക്കാർതന്നെ മുൻകൈയെടുത്ത് അവതരിപ്പിച്ച പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം(എൻ.പി.എസ്). വിപണിയുമായി ബന്ധപ്പെട്ടത്തിനാൽ അല്പം റിസ്കും അതോടൊപ്പം ഉയർന്ന ആദായവും പ്രതീക്ഷിക്കാം. PPF Retrun Period Interest Rates July to September 2021 7.1% April to June 2021 7.1% January to March 2021 7.1% October to December 2020 7.1% July to September 2020 7.1% April to June 2020 7.1% January to March 2020 7.90% October to December 2019 7.90% July to September 2019 7.90% April to June 2019 8.0% January to March 2019 8.0% October to December 2018 7.8% July to September 2018 7.8% April to June 2018 7.9% പിപിഎഫിലെ നിക്ഷേപം ബാങ്ക് നിക്ഷേപത്തേക്കാളും സുരക്ഷിതമാണെന്ന് പറയാം. കാരണം സർക്കാരാണ് അതിന് ഗ്യാരണ്ടി നൽകുന്നത്. അതിനുപുറമെ, ഉറപ്പുള്ള ആദായമാണ് അതിൽനിന്ന് ലഭിക്കുക. മൂന്നുമാസംകൂടുമ്പോൾ സർക്കാർ നിശ്ചയിക്കുന്ന പലിശയാണ് പിപിഎഫിന് ബാധകമാകുക. വരിക്കാരൻ നിശ്ചയിക്കുന്ന അനുപാതത്തിൽ ഇക്വിറ്റി, ഡെറ്റ് അനുപാതം ക്രമീകരിച്ച് എൻപിഎസിൽ നിക്ഷേപം നടത്താൻ അവസരമുണ്ട്. റിസ്കെടുക്കാൻ താൽപര്യമില്ലാത്തവർക്ക് സർക്കാർ ബോണ്ടുകളിലെ നിക്ഷേപം തിരഞ്ഞെടുക്കാം. ഇക്വിറ്റി നിക്ഷേപ സാധ്യതയുള്ളതിനാലാണ് ദീർഘകാല അടിസ്ഥാനത്തിൽ പിപിഎഫിനെ അപേക്ഷിച്ച് എൻപിഎസിൽനിന്ന് കൂടുതൽ ആദായം പ്രതീക്ഷിക്കാൻ കഴിയുന്നത്. ആദായ നികുതി ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം 1.50 ലക്ഷം രൂപവരെയുള്ള വാർഷിക നിക്ഷേപത്തിന് പിപിഎഫ്, എൻപിഎസ് എന്നിവയ്ക്ക് ആനുകൂല്യം ലഭിക്കും. അതേസമയം, 80സസിഡി പ്രകാരം എൻപിഎസിൽ നിക്ഷേപിക്കുന്ന 50,000 രൂപവരെയുള്ള തുകയ്ക്ക് അധിക ആനുകൂല്യവുമുണ്ട്. 30ശതമാനം നികുതി സ്ലാബിലാണ് നിങ്ങളെങ്കിൽ ഈ വകുപ്പുപ്രകാരം വർഷം 16,000 രുപയെങ്കിലും ആദായനികുതിയിളവ് നേടാൻ കഴിയും. 80സി പ്രകാരമുള്ള തുക പിപിഎഫിലും 80സിസിഡി പ്രകാരമുള്ള തുക എൻപിഎസിലും നിക്ഷേപിച്ചും ഈ ആനുകൂല്യം സ്വന്തമാക്കാം. NPS Retrun TIER 1: Equity Plans 5Yr Return(%)* HDFC Pension Fund 15.24 ICICI Prudential Pension Fund 14.22 Kotak Pension Fund 14.54 LIC Pension Fund 13.21 SBI Pension Fund 13.79 UTI Retirement Solutions 14.08 *Return as on 11 Feb, 2022 ആദായം മൂന്നുമാസംകൂടുമ്പോൾ നിശ്ചയിക്കുകയും വാർഷികാടിസ്ഥാനത്തിൽ നിക്ഷേപത്തോട് കൂട്ടിച്ചേർക്കുകയുമാണ് പിപിഎഫിൽ ചെയ്യുന്നത്. എന്നാൽ, വിപണിയുടെ നീക്കങ്ങൾക്കനുസരിച്ചാകും എൻപിഎസിൽനിന്നുള്ള ആദായം ലഭിക്കുക. നിക്ഷേപിക്കുന്ന തുകയിൽ 75ശതമാനംവരെ ഓഹരിയിൽ നിക്ഷേപിക്കാൻ എൻപിഎസിൽ അവസരമുണ്ട്. 60 ശതമാനം ഓഹരിയിലും 40ശതമാനം ഡെറ്റിലും നിക്ഷേപം ക്രമീകരിച്ചാൽ 12ശതമാനം നേട്ടം പ്രതീക്ഷിക്കാം. നിലവിലെ പിപിഎഫിലെ ആദായവുമായി താരതമ്യംചെയ്യുമ്പോൾ 4.9ശതമാനം കൂടുതൽ നേട്ടം ഇതുപ്രകാരം എൻപിഎസിൽനിന്ന് ലഭിക്കാൻ സാധ്യതയുണ്ട്. ഇക്വിറ്റി, ഡെറ്റ് അനുപാതം 50ഃ50ൽ നിലനിർത്തുകയാണെങ്കിൽ 10ശതമാനവും പ്രതീക്ഷിക്കാം. ഇതുപ്രകാരം പിപിഎഫിലെ നേട്ടത്തിൽനിന്നുള്ള വ്യത്യാസം 2.9ശതമാനമാണ്. ഏതാണ് മികച്ചത് നഷ്ടസാധ്യത തീരെയില്ലെന്നതാണ് പിപിഎഫിനെ എൻപിഎസിൽനിന്ന് വ്യത്യസ്തമാക്കുന്നത്. അതേസമയം, കുറച്ചെങ്കിലും റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ നാലുശതമാനംവരെ അധിക നേട്ടം എൻപിഎസിൽനിന്ന് ലഭിക്കാനും സാധ്യതയുണ്ട്. ദീർഘകാലയളവിലെ നിക്ഷേപമായതിനാൽ റിസ്ക് ഫാക്ടർ പരിതമിതവുമാണ്. പിപിഎഫ് പോലുള്ള ഡെറ്റ് നിക്ഷേപങ്ങൾക്ക് ആദായത്തിന് പരിമിതിയുണ്ടെന്ന് അറിയുക. അതേസമയം, ഓഹരിയിലെ നിക്ഷേപത്തിൽനിന്നുള്ള ആദായത്തിന് പരിധിയൊന്നുമില്ല. അതിനുപുറമെ, ഒരു സാമ്പത്തിക വർഷത്തിൽ രണ്ടുലക്ഷം രൂപവരെ നികുതി ആനുകൂല്യവുംനേടാം. പിപിഎഫിൽ ഇത് 1.50ലക്ഷം രൂപവരെയാണ്. ദീർഘകാലയളവിൽ ശരാശരി 5-6ശതമാനം വിലക്കയറ്റ നിരക്കുമായി താരതമ്യംചെയ്യുമ്പോൾ പിപിഎഫിലെ നിക്ഷേപവും തരക്കേടില്ലാത്ത നേട്ടം നിക്ഷേപകന് നൽകുന്നുണ്ടെന്ന് കാണാം. ദീർഘകാലയളവിൽ എൻപിഎസിലെ നിക്ഷേപത്തിന് കാര്യമായ റിസ്കില്ലെന്നുതന്നെ പറയാം. എങ്കിലും ഓഹരി നിക്ഷേപത്തിലെ നഷ്ടസാധ്യത ചൂണ്ടിക്കാണിക്കാതിരിക്കാൻ കഴിയില്ല. ആദായവും നികുതിയിളവുകളും പരിഗണിച്ച് ഏതു പദ്ധതി വേണമെന്ന് തീരുമാനിക്കാം. feedback to: antonycdavis@gmail.com കുറിപ്പ്: 15 വർഷമാണ് പിപിഎഫിന്റെ ചുരുങ്ങിയ നിക്ഷേപ കാലാവധി. എൻപിഎസിന്റേതാണെങ്കിൽ 60വയസ്സുവരെയും. ഇരു പദ്ധതികളും ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കാണ് അനുയോജ്യമെന്ന് മനസിലാക്കുക. പരിധിയില്ലാത്ത ആദായ സാധ്യതയാണ് എൻപിഎസ് മുന്നോട്ടുവെയ്ക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവും ചെലവുകുറഞ്ഞ നിക്ഷേപ പദ്ധതിയുമാണ്. ഇരു പദ്ധതികളുടെയും കാലാവധിയെത്തി തിരിച്ചെടുക്കുമ്പോൾ ലഭിക്കുന്ന മൊത്തം തുകയും നികുതി വിമുക്തമാണ്. 60വയസാകുമ്പോൾ എൻപിഎസിലെ മൊത്തം നിക്ഷേപത്തിൽനിന്ന് 60 ശതമാനമാണ് പണമായി ലഭിക്കുക. ബാക്കി 40ശതമാനംതുക പെൻഷൻ ലഭിക്കാനായി ഏതെങ്കിലും ആന്വിറ്റി പ്ലാനുകളിൽ നിക്ഷേപിക്കണം. പിപിഎഫിലാണെങ്കിൽ ഈ നിയന്ത്രണമില്ല. മൊത്തംതുകയും തിരിച്ചെടുത്ത് സീനിയർ സിറ്റിസൺ സ്കീമിലോ, ബാങ്കിലോ ഇഷ്ടംപോലെ നിക്ഷേപിക്കാൻ കഴിയും. എൻപിഎസിലെ നിർബന്ധിത ആന്വിറ്റി നിക്ഷേപരീതി ഭാവിയിൽ മാറിയേക്കാം. പദ്ധതി കൂടുതൽ ജനപ്രിയമാക്കാൻ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി(പിഎപ്ആർഡിഎ)പദ്ധതി ആവിഷ്കരിക്കുന്നുണ്ട്.
from money rss https://bit.ly/3oO8kVO
via IFTTT
from money rss https://bit.ly/3oO8kVO
via IFTTT