121

Powered By Blogger

Tuesday, 20 July 2021

സ്വർണ വില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. കഴിഞ്ഞ ദിവസം 36,200 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,806.56 ഡോളറിലെത്തി. ഡോളർ കരുത്തുനേടിയതാണ് സ്വർണവിലയെ ബാധിച്ചത്. അതേസമയം,10 വർഷത്തെ യു.എസ് ബോണ്ട് ആദായം അഞ്ചുമാസത്തെ താഴ്ന്ന നിലവാരത്തിലുമാണ്. ബക്രീദ് പ്രമാണിച്ച് അവധിയായതിനാൽ രാജ്യത്തെ കമ്മോഡിറ്റി വിപണി പ്രവർത്തിക്കുന്നില്ല.

from money rss https://bit.ly/3kCXFMv
via IFTTT

രണ്ടു വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ

ന്യൂഡൽഹി:സാമ്പത്തികമാന്ദ്യം പ്രകടമായ 2018 മുതൽ ഇതുവരെ രാജ്യത്ത് പ്രവർത്തനം നിർത്തിവെച്ചത് 2,38,223 കമ്പനികൾ.കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വർഷത്തെ ആദ്യ ആറുമാസം മാത്രം 13,000-ത്തോളം കമ്പനികളുടെ പ്രവർത്തനം നിലച്ചു. ചൊവ്വാഴ്ച കേന്ദ്രസർക്കാർ രാജ്യസഭയുടെ മേശപ്പുറത്തുവെച്ച വിവരങ്ങളിലാണ് രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ കണക്കുള്ളത്.പൊതുകടം 10ശതമാനംകൂടി. സാമ്പത്തികമാന്ദ്യത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കുൾപ്പെടെ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവ ഉപയോഗപ്പെടുത്താൻ പോലും ഈ കമ്പനികൾക്കായില്ല. യഥാസമയം രേഖകൾ സമർപ്പിക്കാത്ത കമ്പനികൾക്ക് അവ ഫീസില്ലാതെ വൈകി സമർപ്പിക്കാനും പുതിയ തുടക്കത്തിനും സർക്കാർ അവസരം നൽകിയിരുന്നു. 4,73,131 ഇന്ത്യൻ കമ്പനികളും 1065 വിദേശ കമ്പനികളുമാണ് പുതിയ തുടക്കത്തിന് അപേക്ഷ നൽകിയത്. പ്രവർത്തന റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിനാൽ 2021-ൽ രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകളിൽ നിന്നൊഴിവാക്കിയ കമ്പനികൾ: 12,889 651 കമ്പനികൾ.2018 മുതൽ കഴിഞ്ഞ മാസം വരെ ലയിപ്പിക്കുകയോ ഏറ്റെടുക്കുകയോ ചെയ്തു 5034 കമ്പനികൾ.ഉത്തരേന്ത്യയിൽ മാത്രം രേഖകളിൽനിന്നൊഴിവാക്കി 87 കമ്പനികൾ.ലയിപ്പിക്കുകയോ കോടതി നിർദേശപ്രകാരം ഏറ്റെടുക്കുകയോ ചെയ്തു

from money rss https://bit.ly/3BjxBfj
via IFTTT

ബക്രീദ്: ഓഹരി വിപണിക്ക് ഇന്ന് അവധി

മുംബൈ: ബക്രീദ് പ്രമാണിച്ച് ഓഹരി വിപണി ബുധനാഴ്ച പ്രവർത്തിക്കുന്നില്ല. ദേശീയ സൂചികയായ എൻഎസ്ഇക്കുംബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇക്കും അവധിയാണ്. കമ്മോഡിറ്റി, ഫോറക്സ് മാർക്കറ്റുകളും പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ ദിവസം സെൻസെക്സ് 354 പോയന്റ് താഴ്ന്ന് 52,198ലും നിഫ്റ്റി 120 പോയന്റ് താഴ്ന്ന് 15,632ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3zlbWkU
via IFTTT

ബി.എസ്.എൻ.എലിന് 4ജിക്കുള്ള വഴിതെളിയുന്നു

തൃശ്ശൂർ: റദ്ദായ ടെൻഡറിൽത്തട്ടി മുടങ്ങിപ്പോയ ബി.എസ്.എൻ.എൽ. 4ജി സംവിധാനം 15,000 ടവറുകളിലൂടെ ഭാഗികമായി യാഥാർഥ്യമാകുന്നു. തെക്കേയിന്ത്യയിലാണ് ഈ ടവറുകൾ. കേരളത്തിലെ 80 ശതമാനം ടവറുകളും ഉൾപ്പെടും. നോക്കിയ കമ്പനിയുടെ ബി.ടി.എസ്. (ബേസ് ട്രാൻസീവർ സ്റ്റേഷൻ) എന്ന ഉപകരണമുള്ള മൊബൈൽ ടവറുകളിലാണിത്. ഈ ടവറുകളിൽ നിലവിലുള്ള 3ജി ഉപകരണങ്ങൾക്കൊപ്പം അധികമായി ഒരു സംവിധാനംകൂടി വെക്കാനാണ് തീരുമാനം. മാനേജ്മെന്റ് ഇതിന് അനുമതി കൊടുത്തു. ഇനി ഡയറക്ടർ ബോർഡിന്റെ അനുമതികൂടി മതിയാവും. 2018-ൽ ബി.എസ്.എൻ.എലിന്റെ പുനരുദ്ധാരണ പാക്കേജിനൊപ്പം അനുവദിച്ച 4ജി സ്പെക്ട്രവും പുതിയ തീരുമാനപ്രകാരം ഉപയോഗിക്കാനാവും. മൊബൈൽ ടവറുകളിലെ ഉപകരണങ്ങളിൽ രണ്ട് ഘടകങ്ങളാണുള്ളത്. ടവറിന്റെ മുകളിലുള്ള ഭാഗത്തെ റേഡിയോ പാർട്ട് എന്നും താഴെയുള്ളതിനെ ബേസ് യൂണിറ്റ് എന്നും വിളിക്കും. രണ്ടും കൂടിച്ചേർന്നതാണ് ബി.ടി.എസ്. ആഡ് ഓൺ പ്രകാരം റേഡിയോ പാർട്ടുകളിലാണ് പുതിയ ഉപകരണം ഘടിപ്പിക്കേണ്ടിവരുക. പദ്ധതി നടപ്പിൽവരുമ്പോൾ വരിക്കാർക്ക് മികച്ച ഇന്റർനെറ്റ് സേവനം കിട്ടും. സ്പെക്ട്രം ഉപയോഗിക്കുന്നതിന് 30 കോടി രൂപ പ്രതിമാസം യൂസർഫീ ആയി ബി.എസ്.എൻ.എൽ. സർക്കാരിന് കൊടുക്കേണ്ടിവരും. എന്നാൽ, 4ജി സേവനം വരുമ്പോൾ വരിക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാവുന്നതിലൂടെ വരുമാനവർധനയും കമ്പനി പ്രതീക്ഷിക്കുന്നു. രാജ്യത്ത് മൊത്തം 60,000-ഓളം ടവറുകളാണ് ബി.എസ്.എൻ.എലിനുള്ളത്. ഉപകരണങ്ങളിൽ 20 ശതമാനം മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലുള്ളതാവണമെന്ന ശുപാർശ വന്നതോടെയാണ് 4ജിക്കുവേണ്ടി വിളിച്ച ടെൻഡർ റദ്ദായത്.

from money rss https://bit.ly/3ivrVpZ
via IFTTT

സെൻസെക്‌സിന് 335 പോയന്റ് നഷ്ടമായി: സ്‌മോൾ ക്യാപ് തകർന്നടിഞ്ഞു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. മെറ്റൽ, റിയാൽറ്റി, ബാങ്ക് ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. യുഎസ് സൂചികകൾ തിരിച്ചുവരുമെന്ന വിലയിരുത്തൽ പുറത്തുവന്നതോടെ രാജ്യത്തെ സൂചികകൾ ദിനവ്യാപാരത്തിലെ നഷ്ടത്തിന്റെ പകുതിയുംവീണ്ടെടുത്തു. സെൻസെക്സ് 354.89 പോയന്റ് നഷ്ടത്തിൽ 52,198.51ലും നിഫ്റ്റി 120.30 പോയന്റ് താഴ്ന്ന് 15,632.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ തുടങ്ങിവിടങ്ങളിലെ വിപണികളും നഷ്ടംനേരിട്ടു. ഹിൻഡാൽകോ, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, എൻടിപിസി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഗ്രാസിം, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടർ സൂചികകളിൽ എഫ്എംസിജി ഒഴികെയുള്ളവ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് 1.3ശതമാനവും സ്മോൾ ക്യാപ് 1.4ശതമാനവും തകർന്നു. വിപണിയിൽ വില്പന സമ്മർദം പ്രകടമായെങ്കിലും രൂപയുടെ മൂല്യത്തിൽ നേരിയ വർധനവുണ്ടായി. ഡോറളിനെതിരെ രൂപയുടെ മൂല്യം 74.61 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 74.54-74-95 നിലവാരത്തിലായിരുന്നു ചൊവാഴ്ച വ്യാപാരം നന്നത്. 74.87ആയിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്ക്.

from money rss https://bit.ly/3kB0v4w
via IFTTT

ഐടി മേഖലയിൽ ജോലിക്കാരുടെ ആവശ്യം വർധിക്കുന്നു: 1.20 ലക്ഷം പേരെ നിയമിക്കും

ആഗോള വ്യാപകമായി ഐടി സേവനമേഖലയിൽ ഡിമാൻഡ് കുത്തനെ വർധിച്ചതിനാൽ രാജ്യത്തെ പ്രമുഖ കമ്പനികൾ ഒരുവർഷത്തിനുള്ളിൽ 1,20,000ത്തോളം പേരെ നിയമിക്കാനൊരുങ്ങുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ തുടങ്ങിയ കമ്പനികളാണ് ഇത്രയുംപേരെ നിയമിക്കുക. 150 ബില്യൺ ഡോളറിന്റെ ഇടപാടുകളാണ് വരുംമാസങ്ങളിൽ ഐടി കമ്പനികൾക്ക് ലഭിക്കുക. മറ്റ് കമ്പിനകിളിലെല്ലാംകൂടി, പുതിയതായി പഠിച്ചിറങ്ങുന്ന 1.50 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭിക്കുമെന്നാണ് കരുതുന്നത്. മൈൻഡ് ട്രീ പോലുള്ള ഇടത്തരംകമ്പനികൾ കൂടുതൽ ബിരുദധാരികളെ നിയമിക്കാനൊരുങ്ങുകയാണ്. വൻകിട കരാറുകൾ ലഭിക്കുന്നതിനാൽ പുതിയ പ്രൊജക്ടുകളിൽ നിയമിക്കാൻ ആളില്ലാത്ത സാഹചര്യമാണുള്ളത്. കോവിഡിനെതുടർന്ന് ആഗോള കോർപറേറ്റുകളിൽ ഭൂരിഭാഗവും ഡിജിറ്റൽ മേഖലയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ചുവർഷങ്ങളായി ഐടി മേഖലയിൽ പുതുമുഖങ്ങളെ ജോലിക്കെടുക്കുന്നത് കുറഞ്ഞുവരികയായിരന്നു. അടുത്ത 12-18 മാസങ്ങൾ ഈമേഖലയിൽ തൊഴിൽ സാധ്യത വൻതോതിൽ വർധിക്കുമെന്നാണ് വിലയിരുത്തൽ. പരിചയ സമ്പന്നർ ജോലിമാറാൻ സന്നദ്ധരാണെങ്കിലും ഇവരെ നിയമിക്കുന്നത് ചെലവേറിയതായതിനാൽ പുതുമുഖങ്ങളെയാണ് കമ്പനികൾക്ക് താൽപര്യം. രാജ്യത്തെ ഏറ്റവുംവലിയ ഐടി സേവന ദാതാവയ ടിസിഎസ് ജൂൺ പാദത്തിൽ 20,400 പേരെയാണ് നിയമിച്ചത്. ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷത്തിലധികമായി. ഇൻഫോസിസ് 8,200 പേരെയും വിപ്രോ 12,000 പേരെയും എച്ച്സിഎൽ 7,500 പേരെയും ഈ കാലയളവിൽ പുതിയതായി നിയമിച്ചു. രാജ്യത്തെ മൂന്നിലൊന്ന് ഐടി സേവനങ്ങളും നൽകുന്നത് ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ എന്നീ കമ്പനികളാണ്.

from money rss https://bit.ly/3rozHWM
via IFTTT

ആരോഗ്യ രക്ഷക്: എൽഐസിയുടെ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചറിയാം

പ്രമുഖ പൊതുമേഖല ലൈഫ് ഇൻഷുറൻസ് സ്ഥാപനമായ എൽഐസി ആരോഗ്യ രക്ഷക് എന്നപേരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചു. മെഡിക്കൽ എമർജിൻസിവന്നാൽ വ്യക്തികൾക്കും കുടുംബത്തിനും താങ്ങാവുന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം. ആശുപത്രി ചെലവുകൾ പരിഗണിക്കാതെ നിശ്ചിത തുക ആനുകൂല്യമായി നൽകുന്നതാണ് പദ്ധതി. സാധാരണ മെഡിക്ലെയിം പോളിസികളിൽനിന്ന് ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നതും അതാണ്. ക്ലെയിമിനായി ചികിത്സാചെലവുകളുടെ പകർപ്പുകൾ നൽകിയാൽമതി. മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ അംഗങ്ങളായവർക്കും അതിൽനിന്നുള്ള ആനുകൂല്യത്തിനുപുറമെ, ഈ പദ്ധതിയിൽനിന്നുള്ള ആനുകൂല്യവുംനേടാം. അടക്കുന്ന പ്രീമിയത്തിന് 80ഡി പ്രകാരമുള്ള നികുതി ആനുകൂല്യവുമുണ്ടാകും. വ്യക്തിഗത പ്ലാനായും ഫാമിലി ഫ്ളോട്ടർ പ്ലാനായും പദ്ധതിയിൽ ചേരാം. ജീവിത പങ്കാളിക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും അംഗമാകാം. 18 വയസ്സുമുതൽ 65വയസ്സുവരെയുള്ളവരെയാണ് പദ്ധതിയിൽ ചേർക്കുക. 91 ദിവസം മുതൽ 20വയസ്സുവരെയുളള കുട്ടികളെയാണ് ഫാമിലി ഫ്ളോട്ടർ പദ്ധതിയിൽ അംഗമാക്കാൻ കഴിയുക. നിശ്ചിത തുക ഇൻഷുർ ചെയ്യുന്ന പ്ലാനിൽ, പങ്കാളിക്കും മാതാപിതാക്കൾക്കും 80വയസ്സുവരെ കവറേജ് ലഭിക്കും. കുട്ടികൾക്ക് 25വസുവരെയാണ് പരിരക്ഷ. ക്ലെയിം ഇല്ലെങ്കിൽ അടുത്തവർഷത്തെ കവറേജ് തുകയിൽ വർധനവുമുണ്ടാകും. പോളിസിയിൽ ഒന്നിൽകൂടുതൽ പേർ അംഗങ്ങളാണെങ്കിൽ ഇൻഷുർ ചെയ്തിട്ടുള്ള പ്രധാനവ്യക്തിക്ക് മരണം സംഭവിച്ചാൽ തുടർന്നുള്ള പ്രീമിയം അടക്കാതെതന്നെ ആരോഗ്യ പരിരക്ഷ നൽകും. പ്രധാന ശസ്ത്രക്രിയകൾക്ക് വിധേമായിട്ടുണ്ടെങ്കിൽ കാറ്റഗറി ഒന്ന്, രണ്ട് പദ്ധതികളിൽപ്പെട്ടവർക്ക് ഒരുവർഷത്തേക്ക് പ്രീമിയം ഒഴിവാക്കി നൽകും. ആംബലൻസ്, ആരോഗ്യ പരിശോധന സൗകര്യവും പോളിസി വാഗ്ദാനംചെയ്യുന്നുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പരിക്കുമൂലമുള്ള ചികിത്സകൾക്ക് കാത്തിരിപ്പ് കാലാവധിയില്ല. എന്നാൽ അസുഖംമൂലമുള്ള ചികിത്സകൾക്കാണെങ്കിൽ 90 ദിവസത്തെ കാലാവധിയുണ്ടാകും. വയസ്, ലിംഗം, തിരഞ്ഞെടുക്കുന്ന ഹെൽത്ത് കവർ തുടങ്ങിയവ അനുസരിച്ചാകും പ്രീമിയം അടയ്ക്കേണ്ടിവരിക. അർധവാർഷികം, വാർഷികം അടിസ്ഥാനത്തിൽ പ്രീമിയം അടക്കാൻ സൗകര്യമുണ്ട്. ഹോസ്പിറ്റൽ കാഷ്, മേജർ സർജറി, ഡെ കെയർ തുടങ്ങിയ ആനുകൂല്യവും ലഭിക്കും.

from money rss https://bit.ly/3BirSGu
via IFTTT