മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ യുണിറ്റ് അലോട്ട് ചെയ്യുന്ന തിയതിയിൽ സെബി മാറ്റംവരുത്തി. നിലവിൽ കട്ട് ഓഫ് സമയത്തിനുമുമ്പ് ഫണ്ടിൽ നിക്ഷേപിച്ചിക്കുന്നതിനായി അപേക്ഷിച്ചാൽ അന്നത്തെ ക്ലോസിങ് എൻഎവി(ഒരുയൂണിറ്റിന്റെ വില)പ്രകാരമാണ് യൂണിറ്റ് അനുവദിച്ചിരുന്നത്. ഇനിമുതൽ പണം അസ്റ്റ് മാനേജുമെന്റ് കമ്പനിയുടെ കൈവശമെത്തുമ്പോഴാകും യൂണിറ്റുകൾ അലോട്ട് ചെയ്യുക. 2021 ജനുവരി ഒന്നുമുതലാണ് പുതിയ തീരുമാനം നടപ്പിലാകക. അതേസമയം, ലിക്വിഡ്, ഓവർനൈറ്റ് ഫണ്ടുകളിൽ നിലവിലെ രീതിക്ക്...