ജിയോ പ്ലാറ്റ്ഫോംസിന്റെ മാതൃകയിൽ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിലും നിക്ഷേപം സ്വീകരിക്കാൻ മുകേഷ് അംബാനി. ഇതിനായി ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപം നടത്തിയ 13 കമ്പനികളെയും സമീപിച്ചതായാണ് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് ഇതിനകം 7,500 കോടി രൂപ നിക്ഷേപം നടത്താൻ തയ്യാറായിട്ടുണ്ട്. കെകെആറുമായി 1.5 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഈമാസം അവസാനത്തോടെയുണ്ടാകുമെന്നാണ്...