121

Powered By Blogger

Wednesday, 9 September 2020

മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റര്‍ ഫണ്ട് ഓഫ് ഫണ്ട്സ് എന്‍എഫ്ഒ

മുംബൈ: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യ മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റർ ഫണ്ട് ഓഫ് ഫണ്ടിനു തുടക്കം കുറിച്ചു. മുഖ്യമായും ആഭ്യന്തര ഇക്വിറ്റി എക്സ്ചേഞ്ച് ട്രേഡഡ് പദ്ധതികളിൽ (ഇടിഎഫ്) നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് പദ്ധതിയാണിത്. പുതിയ പദ്ധതി ഓഫർ (എൻഎഫ്ഒ) സെപ്റ്റംബർ എട്ടു മുതൽ 15 വരെ നടക്കും. നിഫ്റ്റി 200 (ടിആർഐ) സൂചികയായിരിക്കും ഇതിന്റെ അടിസ്ഥാനം. ഭാരതി സാവന്താണ് ഫണ്ട് മാനേജർ. വൻകിട, ഇടത്തരം മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് നിഫ്റ്റി 50 ഇടിഎഫ്, നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫ്, മിഡ്കാപ് 150 ഇടിഎഫുകൾ തുടങ്ങിയവയിലായായിരിക്കും ഇതിന്റെ ആസ്തികൾ സജീവമായി വകയിരുത്തുക. നിക്ഷേപകർക്ക് ഡീമാറ്റ് അക്കൗണ്ട് ഇല്ലെങ്കിലും ഇടിഎഫുകളിൽ നിക്ഷേപിക്കുന്നതിന്റെ ഗുണം കൊയ്യാം എന്നതാണ് ഈ ഫണ്ട് ഓഫ് ഫണ്ട് വഴി ലഭിക്കുന്ന നേട്ടം. ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി ആസ്തികൾ വിലയിരുത്തുകയും നിക്ഷേപകർക്ക് പരമാവധി നേട്ടമുണ്ടാക്കുകയുമായിരിക്കും മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റർ ഫണ്ട് ഓഫ് ഫണ്ട് ചെയ്യുക. വിപണിയുടെ സാഹചര്യങ്ങൾക്കനുസരിച്ചും കുറഞ്ഞ ചെലവിലുമായിരിക്കും ഇതു ചെയ്യുക. അയ്യായിരം രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. അതിനു ശേഷം ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ചെലവു കുറഞ്ഞ ഇടിഎഫുകൾ വഴി ദീർഘകാല മൂലധന നേട്ടം സൃഷ്ടിക്കുകയും മോഡറേറ്റ് ഹൈ വിഭാഗത്തിലുള്ള നഷ്ടസാധ്യതയിലൂടെ വരുമാനം ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മിറൈ അസറ്റ് ഇക്വിറ്റ് അലോക്കേറ്റർ ഫണ്ട് ഓഫ് ഫണ്ട് റെഗുലർ പദ്ധതിയും ഡയറക്ട് പദ്ധതിയും അവതരിപ്പിക്കുന്നുണ്ട്. ഇവയിൽ ലാഭവിഹിതം നൽകുന്നതും അത് നിക്ഷേപത്തിൽ കൂട്ടിച്ചേർക്കുന്നതും ആയ രീതികളും ലഭ്യമാണ്.

from money rss https://bit.ly/2Zom118
via IFTTT