121

Powered By Blogger

Friday, 6 February 2015

കേരളയിട്ട്‌സ് സീനിയര്‍ സിറ്റിസെന്‍സ് അസ്സോസിയേഷന്‍ ഓഫ് കാനഡ പൊതുസമ്മേളനം








കേരളയിട്ട്‌സ് സീനിയര്‍ സിറ്റിസെന്‍സ് അസ്സോസിയേഷന്‍ ഓഫ് കാനഡ പൊതുസമ്മേളനം


Posted on: 07 Feb 2015



കേരളയിട്ട്‌സ് സീനിയര്‍ സിറ്റിസെന്‍സ് അസ്സോസിയേഷന്‍ ഓഫ് കാനഡയുടെ പ്രഥമ പൊതുസമ്മേളനം ഏപ്രില്‍ മാസത്തില്‍ ടൊറാന്റോയില്‍ നടക്കും. മുതിര്‍ന്ന പൗരന്മാരുടെ സുഖസൗകര്യങ്ങളും സാമൂഹിക ആവശ്യങ്ങളും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കേരളയിട്ട്‌സ് സീനിയര്‍ സിറ്റിസെന്‍സ് അസ്സോസിയേഷന്‍ ഓഫ് കാനഡ. ഏപ്രിലില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കാനഡയിലെ സാമുഹിക രാഷ്ട്രീയ രംഗത്തുള്ള നിരവധിപേര്‍ പങ്കെടുക്കും.



കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.ഡാനിയേല്‍ പുല്ലേലില്‍ 905 813 2703

ഫാ.എബി മാത്യൂസ് 905 738 9765

ജോണ്‍ സി ഫിലിപ്പ് 905 738 9765

വെബ്‌സൈറ്റ് സലൃമഹമലെിശീൃ.രീാ





വാര്‍ത്ത അയച്ചത് : ഡാനിയേല്‍ ചാക്കോ












from kerala news edited

via IFTTT

ഫ്രട്ടേണിറ്റി ഫോറം ക്യാമ്പയിനു തുടക്കമായി








ഫ്രട്ടേണിറ്റി ഫോറം ക്യാമ്പയിനു തുടക്കമായി


Posted on: 07 Feb 2015







ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം നടത്തുന്ന ഒരു മാസത്തെ ക്യാമ്പയിന് തുടക്കമായി. 'ഹെല്‍ത്തി ലൈഫ് സ്‌റ്റൈല്‍ ഹെല്‍ത്തി നാഷന്‍' എന്ന ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം സലത്ത ജദീദിലെ താരിഖുബ്‌നു സിയാദ് ഇന്‍ഡിപെന്‍ഡന്റ് ബോയ്‌സ് സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ക്യാമ്പയിനോടനുബന്ധിച്ച് പുറത്തിറക്കുന്ന ഫിറ്റ്‌നസ് ഫസ്റ്റ് എന്ന ആരോഗ്യ ബോധവല്‍ക്കരണ കൈപുസ്തകം ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് പ്രദീപ് മേനോന്‍ പ്രകാശനം ചെയ്തു. കിംസ് മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ഇംറാന്‍ പുസ്തകം ഏറ്റുവാങ്ങി.






ഇംഗ്ലീഷ്, അറബിക്, മലയാളം ഭാഷകളിലാണ് പുസ്തകം പുറത്തിറക്കുന്നത്. മാതൃ രാജ്യത്തോടൊപ്പം ജീവിക്കുന്ന രാജ്യത്തെയും സ്‌നേഹിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ദേശീയ ആഘോഷങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച് കൊണ്ട് പ്രദീപ് മേനോന്‍ പറഞ്ഞു. ആരോഗ്യകരമായ ജീവിതത്തിന് പുസ്തകം സഹായകമാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിദ്ധ കളരി & യോഗ മാസ്റ്റര്‍ ഇസ്മയില്‍ വാണിമേലിന്റെ നേതൃത്വത്തില്‍ യോഗ ഡെമോയും നടന്നു. ക്യാമ്പയിന്‍ കാലത്ത് ബോധവത്കരണ പരിപാടികളോടൊപ്പം വിവിധ കായിക മത്സരങ്ങളും നടക്കുന്നുണ്ട്. ദേശീയ കായിക ദിനത്തില്‍ കോര്‍ണിഷില്‍ മാസ് യോഗയും ഫ്രട്ടേണിറ്റി ഫോറം ആസൂത്രണം ചെയ്യുന്നുണ്ട്. ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം ഡല്‍ഹി ഘടകം പ്രസിഡന്റ് അസീസ് സുബ്ഹാന്‍, ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് അഹ്മദ് കുട്ടി, കിംസ് മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ഇംറാന്‍, ഗള്‍ഫ് തേജസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ റസാഖ്, ഫൈസല്‍ പെരുമ്പാവൂര്‍ സംസാരിച്ചു.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

ബ്രാംപ്ടണ്‍ മലയാളി സമാജം മതസൗഹാര്‍ദ്ദ സ്‌നേഹചങ്ങല സംഘടിപ്പിച്ചു








ബ്രാംപ്ടണ്‍ മലയാളി സമാജം മതസൗഹാര്‍ദ്ദ സ്‌നേഹചങ്ങല സംഘടിപ്പിച്ചു


Posted on: 07 Feb 2015






ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണ്‍ മലയാളി സമാജം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സ്‌നേഹചങ്ങലയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ കണ്ണികളായി. കുട്ടികളും സ്ത്രീകളും അടക്കം നിരവധി ആളുകള്‍ അണിചേര്‍ന്ന ഈ മനുഷ്യചങ്ങല പ്രവാസി സമൂഹത്തില്‍ ഐക്യത്തിന്റെ കാഹളം മുഴക്കി. കേരളാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ പ്രസിഡന്റ് ഫാ.മാക്‌സിന്‍ ജോണ്‍, ഗുരുവായൂരപ്പന്‍ ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരിപ്പാട്, സജീബ് കോയ, സാഹിത്യകാരന്‍ ജോണ്‍ ഇളമത എന്നിവര്‍ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തോടൊപ്പം ഈ സ്‌നേഹചങ്ങലയില്‍ ആദ്യ കണ്ണികളായി. തുടര്‍ന്ന് ഗാന്ധി അനുസ്മരണത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും മതസൗഹാര്‍ദ്ദ സമ്മേളനവും നടത്തപ്പെട്ടു.




റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി. ജോണ്‍ ഇളമത ആശംസാപ്രസംഗം നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി കിഡ്‌സ് ഫെസ്റ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.




സമാജം ഹെല്‍പിംഗ് ഹാന്‍ഡ് പദ്ധതിയില്‍ നിന്ന് ഇരുപത്തി അയ്യായിരം രൂപ ഒരു നിര്‍ധന രോഗിക്ക് മനോജ് കരാത്ത ഫാ.മക്ഷ്‌കിന് ജോണിന് നല്‍കി നിര്‍വഹിച്ചു. സമാജം സെക്രട്ടറി ഗോപകുമാര്‍ നായര്‍ സ്വാഗതവും ട്രഷറര്‍ തോമസ് വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. രോഷ്‌നി അമ്പാട്ട്, രാജശ്രീ ശ്രീകുമാര്‍, സെന്‍ വര്‍ഗീസ്, ഗിരീഷ്‌കുമാര്‍, മത്തായി മാത്തുള്ള, ജയപാല്‍ കൂട്ടത്തില്‍, ജോസഫ് പുന്നശ്ശേരി, വാസുദേവ് മാധവന്‍, സജി നിലമ്പൂര്‍, ബിജോയ് ജോസഫ്, ജോസ് വര്‍ഗീസ്, ഷിബു ഡാനിയേല്‍, രൂപാ നാരായണന്‍, ശ്രീകുമാര്‍ വകീല്‍, സിന്ധു ജയപാല്‍, ദിവ്യ ജേക്കബ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.










from kerala news edited

via IFTTT

മെര്‍ലിന്‍ അവാര്‍ഡിന്റെ തിളക്കവുമായി ഫാ.സജു








മെര്‍ലിന്‍ അവാര്‍ഡിന്റെ തിളക്കവുമായി ഫാ.സജു


Posted on: 07 Feb 2015







ഹ്യൂസ്റ്റണ്‍: മാജിക് രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന പുരസ്‌കാരമായ മെര്‍ലിന്‍ അവാര്‍ഡിന് മലയാളിയായ ഫാ.സജു അര്‍ഹനായി. മാജിക് സംഘടനയായ ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റിയാണ് അവാര്‍ഡ് നല്‍കി വരുന്നത്. ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി ചെയര്‍മാനും സി.ഇ.ഒ.യുമായ ടോണി ഹസ്സിനി, ഹ്യൂസ്റ്റണില്‍ നേരിട്ട് വന്ന് പുരസ്‌കാരം സമര്‍പ്പിക്കുന്നതാണ്. ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ സെന്ററില്‍ വെച്ചാണ് ചടങ്ങ് നടക്കുക. ഭാര്യ ബിന്‍സിയും മക്കള്‍ ജോയലും ജോയന്നയും അച്ചന് പൂര്‍ണ പിന്തുണ നല്‍കിവരുന്നു.




വാര്‍ത്ത അയച്ചത് : തോമസ് മാത്യു












from kerala news edited

via IFTTT

അനസ് കുടുംബസഹായ ഫണ്ട് കൈമാറി








അനസ് കുടുംബസഹായ ഫണ്ട് കൈമാറി


Posted on: 07 Feb 2015







നിലമ്പൂര്‍: കഴിഞ്ഞ മെയ് 24 ന് മക്ക ഷറായയില്‍ വെടിയേറ്റ് മരിച്ച നിലമ്പൂര്‍ അകമ്പാടം പുതുവേലില്‍ സൈനബയുടെ ഏകമകന്‍ അനസി(23) ന്റെ കുടുംബത്തെ സഹായിക്കുവാന്‍ നവോദയ മക്ക ഏരിയ ജീവകാരുണ്യ വിഭാഗം സ്വരുപിച്ച കുടുംബ സഹായ ഫണ്ട് മുന്‍ സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രിയും സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗവുംമായ ടി.കെ.ഹംസ എക്‌സ് എം.പി കൈമാറി. അനസിന്റെ മാതൃസഹോദരന്‍ പുതുവേലില്‍ അബ്ദുള്‍ സലാം ഫണ്ട് ഏറ്റുവാങ്ങി. അനസിന്റെ വീട്ടുപരിസരത്ത് നടന്ന ചടങ്ങില്‍ സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂര്‍ മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറി യുംമായ പി.ടി.ഉമ്മര്‍ അധ്യക്ഷനായിരുന്നു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് എം.സി.അബു, സിപിഐഎം നിലമ്പൂര്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ എന്‍.വേലുകുട്ടി, കുഞ്ഞീത്, അകമ്പാടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ടി ഉസ്മാന്‍, മുന്‍ ഏരിയ കമ്മിറ്റി അംഗം ചേക്കു, ഡി വൈ എഫ് ഐ നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സഹീല്‍ അകമ്പാടം, കേരള പ്രവാസി സംഘം നിലമ്പൂര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് ഇ.കെ മുഹമ്മദ്, ഏരിയ കമ്മിറ്റി സെക്രട്ടറി ചെറിയോന്‍, നവോദയ മക്ക ഏരിയ കമ്മിറ്റി അംഗം സി.അബ്ദുള്‍ ഖാദര്‍ കാടമ്പുഴ, മുന്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.കെ.നൗഷാദ് കാരശ്ശേരി, മുന്‍ ഏരിയ കമ്മിറ്റി ഭാരവാഹികളായ പി.പി മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി, യുസുഫ് മാവൂര്‍, ഷാക്കീര്‍ അകമ്പാടം എന്നിവര്‍ സംസാരിച്ചു. അനസിന്റെ മാതാവ് സൈനബയും ചടങ്ങില്‍ പങ്കെടുത്തു.




അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

'ദി അണ്‍ബീറ്റന്‍ മൈന്‍ഡ്' നോവല്‍ പ്രകാശനം ചെയ്തു








'ദി അണ്‍ബീറ്റന്‍ മൈന്‍ഡ്' നോവല്‍ പ്രകാശനം ചെയ്തു


Posted on: 07 Feb 2015



ഹൂസ്റ്റണ്‍: ബി. ജോണ്‍ കുന്തറ എഴുതിയ 'ദി അണ്‍ബീറ്റന്‍ മൈന്‍ഡ്' എന്ന നോവല്‍ ജനുവരി 31 ന് ടെക്‌സസിലെ ഹുസ്റ്റണിലുള്ള കേരളാ റൈറ്റേഴ്‌സ് ഫോറം മീറ്റിംഗില്‍ പ്രകാശനം ചെയ്തു . ജോണ്‍ കുന്തറ പുസ്തകം സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ അംഗം മിസ്റ്റര്‍ കെന്‍ മാത്യുവിനു നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.

എ.സി. ജോര്‍ജ് , ദേവരാജാ കുറുപ്പ് , കെ.എസ് .സുരേന്ദ്രന്‍ (പ്രസിഡന്റ് മലയാളീ അസോസിയേഷന്‍ ഓഫ് ഹൂസ്റ്റണ്‍), കെപി . ജോര്‍ജ് (ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി സ്‌കൂള്‍ ബോര്‍ഡ് അംഗം), ഈശോ ജേക്കബ് , ജോണ്‍ മാത്യു, ബ്ര. എബ്രഹാം ജോണ്‍ എന്നിവര്‍ പങ്കെടുത്തു . ഈ നോവല്‍ ആമ സോണ്‍ ബുക്‌സ് വഴി ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ കുന്തറ (832 344 0028).





വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ഡല്‍ഹിയില്‍ 25% പോളിംഗ്; ബൂത്തിലെത്താന്‍ ആഹ്വാനം ചെയ്ത് നേതാക്കള്‍









Story Dated: Saturday, February 7, 2015 01:07



mangalam malayalam online newspaper

ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് മന്ദഗതിയില്‍. ഉച്ചയ്ക്ക് 12 മണിവരെ 25% വോട്ടാണ് രേഖപ്പെടുത്തിയത്. കടുത്ത തണുപ്പിനെ തുടര്‍ന്ന് ഉച്ചയോടെ മാത്രമേ പോളിംഗ് നില മെച്ചപ്പെടുവെന്ന സൂചനയാണ്. പത്തു മണിവരെ 9.5 ശതമാനവും 11 മണിക്ക് 19 ശതമാനവുമായിരുന്നു വോട്ടിംഗ് നില. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. പ്രമുഖരെല്ലാം തന്നെ രാവിലെ വോട്ടു രേഖപ്പെടുത്തി. ജനങ്ങളോട് പോളിംഗ് ബൂത്തിലെത്താന്‍ ആഹ്വാനം ചെയ്ത് നേതാക്കള്‍ ട്വീറ്റ് ചെയ്തു.


എല്ലാവരും രാവിലെ തന്നെ കുളിച്ചൊരുങ്ങി, പ്രാര്‍ത്ഥിച്ച് വോട്ട് രേഖപ്പെടുത്തണമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അരവിന്ദ് കെജ്‌രിവാളിന്റെ ട്വീറ്റ്. സ്വന്തം വിജയത്തിനായി വോട്ടു ചെയ്യണം. സാധാരണക്കാരുടെ ആഗ്രഹപൂര്‍ത്തീകരണത്തിനാണ് പ്രധാന്യം. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിജയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെ പോളിംഗ് ബൂത്തിലെത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ട്വീറ്റ്. ഡല്‍ഹിയില്‍ നല്ല ഭരണത്തിനായി യുവാക്കളെല്ലാം വീട്ടില്‍ നിന്ന് പുറത്തുവന്ന് വോട്ടു ചെയ്ത് റെക്കോര്‍ഡിലെത്തിക്കണമെന്നു മോഡി പറഞ്ഞു. വോട്ടുരേഖപ്പെടുത്തിയ ശേഷമുള്ള ചിത്രം ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി ട്വീറ്റ് ചെയ്തത്.


കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാവിലെ വോട്ടു രേഖപ്പെടുത്തി. മധ്യ ഡല്‍ഹിയിലെ നിര്‍മന്‍ ഭവന്‍ ബൂത്തിലായിരുന്നു സോണിയ ഗാന്ധിയുടെ വോട്ട്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കുമെന്ന് അവര്‍ പ്രതികരിച്ചു. മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്ത്, കോണ്‍ഗ്രസ് ഡല്‍ഹി പ്രസിഡന്റ് അരവിന്ദര്‍ സിംഗ് ലൗലി, മുന്‍ മന്ത്രി കിരണ്‍ വാലിയ എന്നിവരും സോണിയയ്‌ക്കൊപ്പമുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കടുത്ത പരീക്ഷണമാണ് നേരിടുന്നതെന്നും ഇത്തവണ നില മെച്ചപ്പെടുത്താന്‍ കഴിയുമെന്നും ദീക്ഷിത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.


അതേസമയം, ഇത്തവണ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് എ.എ.പിയെ പിന്തുണയ്ക്കില്ലെന്നു കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പ്രതികരിച്ചു.










from kerala news edited

via IFTTT

അട്ടപ്പാടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു









Story Dated: Saturday, February 7, 2015 12:45



പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. പുളിയപ്പാടി സ്വദേശി മാരിമുത്തു (31) ആണ് മരിച്ചത്.










from kerala news edited

via IFTTT

ടി.പിയുടെ അമ്മയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു









Story Dated: Saturday, February 7, 2015 12:41



കോഴിക്കോട്: ആര്‍.എം.പി നേതാവായിരുന്ന കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ അമ്മയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ടി.പിയുടെ അമ്മ. ടി.പിയുടെ ഭാര്യ കെ.കെ രമ, മകന്‍ എന്നിവരും ആശുപത്രിയിലുണ്ടായിരുന്നു.










from kerala news edited

via IFTTT

ബാത്ത്‌റൂമും ഫ്രിഡ്‌ജുമുളള മെഴ്‌സിഡസ്‌ ബെന്‍സ്‌!









Story Dated: Saturday, February 7, 2015 12:35



mangalam malayalam online newspaper

മെഴ്‌സിഡസിന്റെ സെന്‍സാറ്റി ജെറ്റ്‌ സ്‌പ്രിന്റര്‍ എന്ന വിഐപി പീപ്പിള്‍ കാരിയര്‍ കാണുമ്പോള്‍ ആരും ഒന്നു ഞെട്ടും. ഇത്രയും ആഢംബരം റോഡിന്‌ ചേരുമോ എന്നും ചിന്തിച്ചു പോകും! സാധാരണവും അസാധാരണവുമായ ആഢംബരങ്ങള്‍ക്കൊപ്പം ഒരു പ്രൈവറ്റ്‌ ബാത്തുറൂമും ഉള്‍പ്പെടുത്തിയാണ്‌ പുതിയ മോഡല്‍ എത്തുന്നത്‌!


ഡോര്‍ തുറന്നു കയറുമ്പോള്‍ കാണുന്ന രണ്ട്‌ മീറ്റര്‍ സണ്‍ റൂഫ്‌, ആഢംബര ബാത്ത്‌റൂം, ഓഫീസ്‌, ഫ്രിഡ്‌ജ്, വിനോദോപാധികള്‍ എന്നിവ ആരെയും അമ്പരിപ്പിക്കും. അതാണ്‌ പുതിയ സെന്‍സാറ്റി ജെറ്റ്‌ എന്ന വാഹനം ജെറ്റ്‌ ആണെന്ന്‌ ആളുകള്‍ പറയാന്‍ കാരണവും. ബ്രിട്ടണില്‍ പുറത്തിറങ്ങിയതില്‍ വച്ച്‌ ഏറ്റവും മികച്ച ആഢംബര വാഹനമെന്ന ബഹുമതി തീര്‍ച്ചയായും സെന്‍സാറ്റിക്ക്‌ അവകാശപ്പെട്ടതാണ്‌.


വിമാനങ്ങളിലെ പോലെ അതുല്യമായ ലതര്‍ ഇന്റീരിയരാണ്‌ വാഹനത്തിന്റെ ഒരു സവിശേഷത. വിഐപികളുടെ ഇഷ്‌ടാനുസരണം സിറ്റും ഇന്റീരിയറും വ്യക്‌തിഗതമാക്കാവുന്നതാണ്‌. ഷാമ്പെയ്‌ന്‍ സൂക്ഷിക്കണമെങ്കില്‍ ഫ്രിഡ്‌ജും ദീര്‍ഘയാത്ര നടത്തുന്നവരുടെ സൗകര്യത്തിനായി ഒരു ബാത്ത്‌റൂമും കൂടിയായാല്‍ പിന്നെ ആഢംബരത്തിന്‌ മറ്റൊരു പേരിട്ടു വിളിക്കണോ?


പീപ്പിള്‍സ്‌ കാരിയര്‍ നാല്‌ മോഡലുകളില്‍ ലഭ്യമാണ്‌. എട്ട്‌ യാത്രക്കാര്‍ക്ക്‌ വരെ സഞ്ചരിക്കാം. ആറടി മൂന്നിഞ്ചാണ്‌ ഹെഡ്‌റൂം സ്‌പേസ്‌. സീറ്റുകള്‍ ക്വില്‍റ്റഡ്‌ ലെതറാണ്‌. ഇലക്‌ട്രിക്‌ ഹെഡ്‌ റെസ്‌റ്റുകളും മസാജിംഗ്‌ സിസ്‌റ്റവുമാണ്‌ മറ്റു പ്രത്യേകതകള്‍. നിര്‍മ്മാണ സമയത്ത്‌ വിന്‍ഡോകളുടെ സ്‌ഥാനം സീറ്റുകളുടെ സ്‌ഥാനമനുസരിച്ച്‌ വ്യത്യാസപ്പെടുത്താനുമുളള സൗകര്യവും കമ്പനി നല്‍കുന്നുണ്ട്‌.


209,000 പൗണ്ടു മുതലാണ്‌ പീപ്പിള്‍ കാരിയറിന്റെ വില. പോരാത്തവര്‍ക്ക്‌ അധികവില നല്‍കി കൂടുതല്‍ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുമാവും!











from kerala news edited

via IFTTT