Story Dated: Saturday, February 7, 2015 07:23
മരങ്ങാട്ടുപിളളി: പഞ്ചായത്തിലെ നെല്‍കര്‍ഷകര്‍ക്കായി വാങ്ങിയ കൊയ്‌ത്ത് യന്ത്രം മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തില്‍ വര്‍ഷങ്ങളായി തരിശ് കിടന്ന പാടത്ത് പാറമവാല്‍ കെ.എസ്. അനിലും മണവത്ത് ജോണിയും കൃഷിയിറക്കിയ ഒന്‍പത് ഏക്കര്‍ പാടത്താണ് വിളവെടുപ്പ് ആരംഭിച്ചത്. 25 ഏക്കര്‍ തരിശ് നിലങ്ങള്‍ കൃഷി ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ പറഞ്ഞു.
സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. തോമസ്, പഞ്ചായത്തംഗങ്ങളായ നിര്‍മ്മലാ ദിവാകരന്‍, സുധാമണി ഗോപാലകൃഷ്‌ണന്‍, സിറിയക് വേലികെട്ടേല്‍, തുളസിദാസ്, ജോസഫ് തെക്കേ തൂവനാട്ട്, സുജാ കുര്യാക്കോസ്, പാടശേഖരസമിതി പ്രസിഡന്റ് ജോയി സിറിയക്, കൃഷി ഓഫീസര്‍ പ്രീതാ പോള്‍, കൃഷി അസിസ്‌റ്റന്റുമാരായ പി.എസ്. ശശികല, ഗോപകുമാര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT