Story Dated: Saturday, February 7, 2015 10:48
സംഭാല്‍: ശാരീരികമായി അടുത്തിടപഴകുന്ന സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹം പോലീസുകാര്‍ നടത്തിവിട്ടു. ഉത്തര്‍ പ്രദേശിലെ സാറാ സെയ്‌ഫ് ഖാന്‍ മേഖലയിലായിരുന്നു പോലീസുകാര്‍ തന്നെ സദാചാരപോലീസിന്റെ വേഷം കെട്ടിയത്. പോലീസ് സ്‌റ്റേഷനില്‍ എല്ലാവിധ സന്നാഹങ്ങളോടും കൂടി വിവാഹം നടത്തിയത് പോലീസുകാരായിരുന്നു. പൂജാരിയെ പ്രത്യേകം വിളിച്ചു വരുത്തി താളമേളങ്ങളോടു കൂടിയായിരുന്നു വിവാഹം.
വിവാഹത്തിനൊടുവില്‍ പ്രാദേശിക സംഗീതജ്‌ഞന്‍മാരുടെ പാട്ടുകച്ചേരിയില്‍ പോലീസുകാര്‍ ചുവടു വെയ്‌ക്കുകയും ചെയ്‌തു. സംഭാവല്‍ കോട്‌വാലി പോലീസ് സ്‌റ്റേഷനില്‍ വ്യാഴാഴ്‌ച നടന്ന സംഭവത്തില്‍ പയ്യനെയും പെണ്‍കുട്ടിയേയും പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഒരു ബന്ധുവാണ് പിടികൂടിയത്. ഇയാള്‍ വിളിച്ചു കൂട്ടിയത് അനുസരിച്ച് ആളുകള്‍ എത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു. അവിടെയെത്തിയ പോലീസ് പയ്യനോട് കേസായാല്‍ ആജീവനാന്തം തടവില്‍ കിടക്കേണ്ടി വരുമെന്നും പെണ്ണിനെ വിവാഹം കഴിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്നും അറിയിക്കുകയായിരുന്നു. അയല്‍പക്കക്കാര്‍ കൂടി വന്നതോടെ പേടിച്ചുവിറച്ച പയ്യന്‍ കല്യാണത്തിന് സമ്മതിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനില്‍ നിക്കാഹിനുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്‌തു. ചെറുക്കന്റെ ബന്ധുക്കള്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം പോലീസുകാരായിരുന്നു ചെയ്‌തത്. പെണ്‍കുട്ടിയും ചെറുക്കനും റജിസ്‌റ്ററില്‍ ഒപ്പു വെച്ചു കഴിഞ്ഞതോടെ 'ആജ് മേരി യാര്‍ കി ശാദി ഹൈ' എന്ന പാട്ടിട്ട് പോലീസുകാര്‍ നൃത്തം വെയ്‌ക്കുകയും ചെയ്‌തു. പെണ്ണിന്റെയും കുടുംബത്തിന്റെയും സുരക്ഷയ്‌ക്ക് വേണ്ടിയാണ് പോലീസുകാര്‍ അങ്ങിനെ ചെയ്‌തതെന്നായിരുന്നു പിന്നീട് ഒരു പോലീസുകാരന്റെ വിശദീകരണം.
from kerala news edited
via IFTTT